കെഎസ്ഇബി മീറ്റര്‍ റീഡിങ്ങ്, കൂടെ ഒരു സേവ് ദി ഡേറ്റും

First Published 20, Nov 2020, 4:10 PM

സേവ് ദി ഡേറ്റ് എന്ന് കേള്‍ക്കുമ്പോഴേ ചിലരിന്ന് നെറ്റി ചുളിക്കും. പലരും ആദ്യം പറയുന്നത് അതൊന്നും വേണ്ടെന്നായിരിക്കും. കാരണം, പല സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളും സാമൂഹ്യമാധ്യമത്തില്‍ തരംഗമാകുന്നതിന് പുറകേ സാംസ്കാരിക - സാമൂഹിക ത്രാസുകളില്‍ തൂക്കി നോക്കി പുറകെ നടന്ന് തെറിപറയുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നത് തന്നെ. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഏറ്റുമാനൂര്‍ ഓണംതുരുത്തിലെ രാജേഷിന്‍റെയും ശരണ്യയുടെയും സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി മാറിയത്.

ഒമ്പത് ചിത്രങ്ങളില്‍ ഒരു കുഞ്ഞ് കഥ പറയുന്ന രീതിയിലാണ് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയത്.

വീടിന്‍റെ മീറ്റര്‍ റീഡിങ്ങിന് കെഎസ്ഇബി ഉദ്യോഗസ്ഥനെത്തുമ്പോള്‍ കാണുന്നുത് വീട്ടിന്‍റെ മുറ്റത്തിരുന്ന് ഒരു പെണ്‍കുട്ടി കോലം വരയ്ക്കുന്നതാണ്.

undefined

മീറ്റര്‍ റീഡിങ്ങെടുത്ത് രാജേഷ് തിരിച്ച് പോകുമ്പോള്‍ നല്‍കുന്നത് ഇരുവരുടെയും വിവാഹ ദിവസത്തിന്‍റെ സേവ് ദി ഡേറ്റ് ബില്ല്.

രാജേഷ് കെഎസ്ഇബിയില്‍ താത്കാലിക വ്യവസ്ഥയില്‍ ബില്ലറായി ജോലി ചെയ്യുന്നു. കോട്ടയം ചെങ്ങളത്താണ് ശരണ്യയുടെ വീട്. കല്യാണ്‍ സില്‍ക്ക്സില്‍ സ്റ്റാഫാണ് ശരണ്യ.

"വിവാഹ നിശ്ചയം കഴിഞ്ഞ് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുണ്ടെന്ന് പറയുമ്പോള്‍ ശരണ്യ ആദ്യം എതിര്‍ത്തു. ജീവിതത്തില്‍ ഒന്നല്ലേയുള്ളൂ. ഞാന്‍ കാര്യം സുഹൃത്തും ഫോട്ടോഗ്രാഫറുമായ കണ്ണനോട് പറഞ്ഞു. സെറ്റാക്കാമെന്നേറ്റത് കണ്ണനാണ്. ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ടാകണം സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എന്ന് മാത്രമേ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നൊള്ളൂ. ബാക്കിയൊക്കെ കണ്ണന്‍റെ പരിപാടിയായിരുന്നു." കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തരംഗമായ സേവ് ദി ഡേറ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒറ്റ ശ്വാസത്തില്‍ രാജേഷ് പറഞ്ഞുവച്ചു.

"അതെ സേവ് ദി ഡേറ്റ് എന്ന് കേള്‍ക്കുമ്പോഴേ ചിലര്‍ക്ക് പ്രശ്നമാണ്. രാജേഷിനാണെങ്കില്‍ ഒറ്റ നിര്‍ബന്ധം. ജോലിയുമായി ചേരുന്ന തരത്തില്‍ ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വേണം. ഞാനൊരു ഐഡിയ രാജേഷിനോട് പറഞ്ഞു. അവനത് വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നെ ശരണ്യയും ഓക്കെ പറഞ്ഞു. പിന്നൊന്നും നോക്കിയില്ല. പറ്റിയൊരു വീട് തപ്പിയെടുത്ത്. ഒരു ദിവസം അതിരാവിലെ പോയി അതങ്ങ് ഷൂട്ട് ചെയ്തു." ഫോട്ടോഗ്രാഫര്‍ കണ്ണന്‍ എസ് നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കണ്ണന്‍ ഏറ്റുമാനൂരില്‍ കളര്‍ സ്പോട്ട് ഫോട്ടോഗ്രഫി എന്ന സ്ഥാപനം നടത്തുന്നു.

ഏതായാലും ഈ കൊറോണക്കാലത്ത് പരിമിതമായ ചെലവില്‍ നാടുമൊത്തം കല്യാണമറിയിച്ചതിന്‍റെ സന്തോഷത്തിലാണ് രാജേഷും ശരണ്യയും. നവംബര്‍ 26 ന് ശരണ്യയുടെ വീടിനടുത്തുള്ള ചെങ്ങളത്ത് കാവില്‍ വച്ചാണ് വിവാഹം.