'ശിവാസ് പിഗ്മി തൃശൂല'; പേടിക്കേണ്ട ആളൊരു പുല്‍ച്ചാടിയാണ്
First Published Dec 18, 2020, 3:52 PM IST
ഇരവികുളം ദേശീയ പാര്‍ക്കില്‍ നിന്ന് തിരിച്ചറിഞ്ഞ പുതിയ ഇനം പുല്‍ചാടിക്ക് 'ശിവാസ് പിഗ്മി തൃശൂല' ( ടെറ്റിലോബസ് തൃശൂല Tettilobus trishula - ശാസ്ത്രീയ നാമം ) എന്ന് പേര് നല്‍കി. ഗവേഷകനും മലയാളിയുമായ ധനീഷ് ഭാസ്കര്‍, ഡോ.പിഎസ്. ഈസ, ക്രൊയേഷ്യയില്‍ നിന്നുള്ള യോസിപ് സ്കെയോ, സാറ സ്റ്റോംഷെക് എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് പുതിയ ഇനം പുല്‍ച്ചാടിയെ കണ്ടെത്തിയത്.

കാര്യം പുല്‍ച്ചാടിയാണെങ്കിലും ആളൊരിത്തിരി കുഞ്ഞനാണ്. 6 മില്ലീമീറ്റര്‍ മുതല്‍ 7.5 മില്ലീ മീറ്റര്‍വരെയാണ് ഒത്ത ഒരു ശിവാസ് പിഗ്മി തൃശൂല പുല്‍ച്ചാടിയുടെ നീളം.

സ്പാനിഷ് നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന പുല്‍ച്ചാടി സ്പെസിമന്‍ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമാണ് പുതിയ പുല്‍ച്ചാടിയെ തിരിച്ചറിയുന്നതിലേക്ക് നയിച്ചത്. (Read More ല്‍ ക്ലിക്ക് ചെയ്ത് കൂടുതല്‍ ചിത്രങ്ങള്‍ കാണുക )
Post your Comments