തുള്‍സാ വംശീയ കൂട്ടക്കൊല ; ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കുഴിച്ചുമൂടിയവരുടെ ചരിത്രം

First Published 22, Oct 2020, 3:17 PM

1921 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ ലോകം അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭരണകൂട കൊലപാതകം അരങ്ങേറി, അതും ഇങ്ങ് കേരളത്തില്‍. മലബാര്‍ കലാപാനന്തരം ഏറനാട്ടിലെ മുസ്ലീങ്ങളെ തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടയ്ക്കാനായി കൊണ്ടുപോയതായിരുന്നു, അതും അടച്ചിട്ട ഗുഡ്സ് വാഗണില്‍. അന്ന് ഗുഡ്സ് വാഗണില്‍ അടച്ചിട്ട 400 പേരില്‍ 64 പേര്‍ വഴിമദ്ധ്യേ ശ്വാസം മുട്ടി മരിച്ചു. 1921 ല്‍ ലോകത്തിന്‍റെ മറ്റൊരു സ്ഥലത്ത് മരിച്ചുവീണവരുടെ കഥയാണിത്. അങ്ങ് അമേരിക്കയില്‍ അന്ന് വെള്ളക്കാരന്‍റെ അധീശത്വം നിലനിന്നിരുന്നെങ്കിലും കറുത്ത നിറമുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് നടന്നുകയറുകയായിരുന്നു. പക്ഷേ അതുപോലും അസ്വസ്ഥരാക്കിയ വെള്ളുത്ത വംശജര്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ കൂട്ടത്തോടെ വേട്ടയാടി കൊന്നു. ഏതാണ്ട് 300 ഓളം കറുത്ത തുൾസ നിവാസികൾ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  തുൾസ വംശീയ കൂട്ടക്കൊല (tulsa race massacre) എന്നറിയപ്പെട്ട ആ ക്രൂരകൃത്യത്തിന് ഇന്ന് ഏതാണ്ട് ഒരു നൂറ്റാണ്ടാകുമ്പോള്‍ ആദൃശ്യമായിരുന്ന ആ കുഴിമാടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ കലാപങ്ങളിലൊന്നാണ് തുൾസ വംശീയ കൂട്ടക്കൊല. ഒരു നൂറ്റാണ്ടിന് ശേഷം അമേരിക്കയിലും യൂറോപ്പിലും കറുത്ത വംശജര്‍ക്കെതിരെ വീണ്ടും അക്രമങ്ങള്‍ അരങ്ങേറുകയും അതിനെ തുടര്‍ന്ന്  "Black Lives Matter" പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടെയുണ്ടായ ഈ കണ്ടെത്തല്‍ യാദൃശ്ചികമാകാം.

1921 ലെ തുൾസ റേസ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങൾക്കായുള്ള  അന്വേഷണത്തിലാണ് ഒക്ലഹോമ സെമിത്തേരിയിലെ അടയാളപ്പെടുത്താത്ത കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് കുറഞ്ഞത് പത്ത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

തുൾസയിലെ ഓക്‌ലാൻ സെമിത്തേരിയിൽ നടത്തിയ തിരച്ചിലിന്‍റെ മൂന്നാം ദിവസമാണ് ഈ കണ്ടെത്തലെന്ന് ഒക്‌ലഹോമയിലെ സംസ്ഥാന പുരാവസ്തു ഗവേഷകനായ കാരി സ്റ്റാക്കെൽബെക്ക് പറഞ്ഞു.

പത്ത് ശവപ്പെട്ടികളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതൽ പരിശോധന ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു.

1921 ലെ കൂട്ടക്കൊലയിൽ 300 ഓളം കറുത്ത തുൾസ നിവാസികൾ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 'റെഡ് സമ്മർ' എന്നറിയപ്പെടുന്ന രണ്ട് വർഷത്തിന് ശേഷം നടന്ന കൂട്ടക്കൊല, യു‌എസിന് ചുറ്റുമുള്ള അക്രമത്തിൽ നൂറുകണക്കിന് ആഫ്രിക്കൻ അമേരിക്കക്കാരെ വെളുത്ത വംശജര്‍ കൊന്ന് തള്ളി.

സമീപകാല എച്ച്ബി‌ഒ ഷോകളായ 'വാച്ച്മാൻ', 'ലവ്ക്രാഫ്റ്റ് കൌണ്ടി' എന്നിവയിൽ ഈ സംഭവം ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാളുടെ പിൻ‌ഗാമിയും ഫോറൻസിക് നരവംശശാസ്ത്രജ്ഞനുമായ ഫോബ് സ്റ്റബ്‍ഫീൽഡ്, അവശിഷ്ടങ്ങൾ തിരിച്ചറിയാനും കൂട്ടക്കൊലയുടെ ഇരകളാണോ എന്ന് നിർണ്ണയിക്കാനും ഗണ്യമായ സമയമെടുക്കുമെന്ന് പറഞ്ഞു.

'ഒറിജിനൽ 18' എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു സെറ്റ് മനുഷ്യ അവശിഷ്ടങ്ങൾ മൂന്നടിമാത്രം താഴ്ചയിലാണ് മൃതദേഹങ്ങള്‍ പലതും കുഴിച്ചിട്ടിരുന്നത്. കറുത്ത വംശജരുടെ 14,000 വീടുകള്‍ക്കാണ് അന്ന് വെളുത്ത വംശജരായ അക്രമികള്‍ തീയിട്ടത്.

അവശിഷ്ടങ്ങൾ പരിശോധിച്ച ശേഷം അവയെ ശവപ്പെട്ടിയിലേക്ക് തിരികെ വച്ച് യഥാവിധി അടക്കുമെന്ന് സ്റ്റാക്കെൽബെക്ക് പറഞ്ഞു. തിരിച്ചറിഞ്ഞ ഇരകളുടെ പിൻ‌ഗാമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് തുൾസ മേയർ ജി.ടി. ബൈനം പറഞ്ഞു.

2018 ൽ തന്നെ തുൾസ റേസ് കൂട്ടക്കൊലയ്ക്ക് ഇരയായവരെ കുറിച്ച് അന്വേഷിക്കാൻ തുൾസ മേയർ ജി.ടി. ബൈനം നിർദ്ദേശിച്ചിരുന്നു. പല കാലത്തെ തിരച്ചിലുകള്‍ പരാജയപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം ഇതിനായി ഒരു ലക്ഷം ഡോളർ നിക്കിവച്ചു.

കൂട്ടക്കൊല നടന്ന ഗ്രീൻവുഡ് ജില്ലയ്ക്കടുത്താണ് വടക്കൻ തുൾസയിലെ ഓക്ലാൻ സെമിത്തേരി. നേരത്തെ ഇവിടെ നടന്ന ഖനനങ്ങള്‍ പരാജയപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് ഭൂമിക്കടിയിലും പരിശോധിക്കാന്‍ കഴിയുന്ന റഡാറുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. ഇതേ തുടര്‍ന്ന് മനുഷ്യ നിര്‍മ്മിതമായ കുഴികള്‍ കണ്ടെത്തുകയും അവിടെ കുഴിച്ചപ്പോള്‍‌ മൃതദേഹങ്ങളടങ്ങിയ പെട്ടികള്‍ കണ്ടെത്തുകയുമായിരുന്നു.

കൂട്ടക്കൊലയ്ക്ക് ഇരയായ 18 കറുത്ത വര്‍ഗ്ഗക്കാരെ 'ഒറിജിനൽ 198' എന്ന സ്ഥലത്ത് സംസ്കരിച്ചതായി പഴയ ശവസംസ്കാര രേഖകൾ സൂചിപ്പിക്കുന്നു. 1990 കളിൽ ക്ലൈഡ് എഡ്ഡി എന്നയാൾ പറഞ്ഞ മറ്റൊരു സൈറ്റിലും ഖനനം നടക്കുന്നു.

കൂട്ടക്കൊലയ്ക്ക് തൊട്ടുപിന്നാലെ 10 വയസുള്ള ഒരു ആൺകുട്ടിയെന്ന നിലയിൽ കറുത്ത വര്‍ഗ്ഗക്കാരുടെ മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് മാറ്റുന്നത് താൻ കണ്ടുവെന്നും എന്നാൽ പ്രദേശം വിട്ടുപോകാനാണ് തനിക്ക് കിട്ടിയ നിര്‍ദ്ദേശമെന്നുമാണ് അന്ന് ക്ലൈഡ് എഡ്ഡി പറഞ്ഞത്.

2019 ല്‍ നടന്ന റഡാർ സ്കാനുകളില്‍ ഒന്നിലധികം മേഖലകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സ്റ്റാക്കെൽബെക്ക് പറഞ്ഞു. ശവക്കുഴികള്‍ കണ്ടെത്തിയാല്‍ അവ സ്വാഭാവികമായി മരിച്ചതോ അതോ കൂട്ടകൊലയുടെ ഭാഗമായി മരിച്ചതോയെന്ന് നിര്‍ണ്ണയിക്കണം.

ഒരു ഇരുപത് വര്‍ഷം മുമ്പ് തന്‍റെ മുത്തശ്ശിമാരില്‍ നിന്നും മുത്തശ്ശന്മാരില്‍ നിന്നുമാണ് താനീ കഥകള്‍ കേട്ടതെന്നും ഈ കഥകള്‍ നിങ്ങള്‍ക്ക് മറ്റൊരിടത്ത് നിന്നും കേള്‍ക്കാന്‍ കഴിയില്ലെന്നും 43 വയസുള്ള തുൾസ മേയർ ജി.ടി. ബൈനം പറഞ്ഞു.

അമേരിക്ക സ്വന്തം ചരിത്രത്തില്‍ നിന്നും നീക്കാന്‍ ശ്രമിച്ചിരുന്ന ആ കറുത്ത അധ്യായമാണ് ഇന്ന് ഓക്‍ലഹാമയിലെ കുഴിമാടങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.