Malayalam News Live: ഗ്യാൻവ്യാപി മസ്ജിദിൽ പുലർച്ചെ വീണ്ടും പൂജ

News in Malayalam live updates fvv 02

ജില്ലാ കോടതിവിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാൻവ്യാപി മസ്ജിദിന്റെ ബേസ്മെന്റിൽ ഇന്ന് പുലർച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയിരുന്നു. അതേസമയം, ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അടിയന്തര വാദം കേൾക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം. 

9:48 PM IST

തണ്ണീര്‍ കൊമ്പന്‍ ദൗത്യം നിര്‍ണാട്ടഘട്ടത്തില്‍

12 മണിക്കൂറോളം മാനന്തവാടിയെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ ഇന്ന് രാത്രി തന്നെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കർണാടക വനംവകുപ്പ്. രാമപുരയിലെ ആന ക്യാമ്പിലേക്കാണ് തണ്ണീർക്കൊമ്പനെ എത്തിക്കുക എന്ന് ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ ഐഎഫ്എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

9:47 PM IST

അഭിരാമിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നെടുമങ്ങാട് പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടിൽ ശരത്തിനെ (29) ആണ് അറസ്റ്റ് ചെയ്തത്. 

3:41 PM IST

കാസര്‍കോട് വ്യാജ സീലുകളുമായി 3 പേര്‍ അറസ്റ്റിൽ

വ്യാജ സീലുകളുമായി മൂന്ന് പേരെ കാസര്‍കോട് ബേഡകം പൊലീസ് പിടികൂടി. വിവിധ ബാങ്കുകള്‍,ഡോക്ടര്‍മാര്‍,സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വ്യാജ സീലുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് ആളെ കടത്തുന്ന സംഘമാണിതെന്നാണ് പ്രാഥമിക നിഗമനം.കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണാടിത്തോട് വച്ച് വാഹന പരിശോധനയ്ക്കിടെയാണ് മൂന്ന് യുവാക്കളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. 37 വ്യാജ സീലുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കാസര്‍കോട് ഉടുമ്പുതല സ്വദേശികളായ എംഎ അഹമ്മദ് അബ്രാര്‍, എംഎ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ് വാന്‍ എന്നിവരാണ് അറസ്റ്റിലായത്

3:41 PM IST

സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് 26കാരൻ ജീവനൊടുക്കി

ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണുവാണ് രാവിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തത്. വീട് ഒഴിയാൻ സൗത്ത് ഇന്ത്യൻ ബാങ്ക് സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് മകൻ ആത്മഹത്യ ചെയ്തത് എന്ന് പിതാവ് വിനയൻ പറഞ്ഞു. ഇന്ന് രാവിലെയാണ് വിഷ്ണുവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് ആവശ്യപ്പെട്ടത് പ്രകാരം വീടിന്‍റെ താക്കോൽ കൈമാറിയിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു കുടുംബം. 12 വർഷം മുമ്പ് വീട് വെയ്ക്കാനായി വിഷ്ണുവിന്‍റെ  കുടുംബം 8 ലക്ഷം  രൂപ സൗത്ത് ഇന്ത്യൻ ബാങിന്‍റെ കാഞ്ഞാണി ശാഖയിൽ നിന്ന് വായ്പ എടുത്തിരുന്നു.

3:40 PM IST

കാട്ടാനയെ മയക്കുവെടിവെക്കാൻ ഉത്തരവിറങ്ങി, പിടികൂടി ബന്ദിപ്പൂരിൽ തുറന്നുവിടാനും നിർദേശം

എട്ടു മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിലെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. ഏറെ നേരം നീണ്ട  അനിശ്ചിതത്വത്തിനുശേഷമാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറങ്ങിയത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കണമെന്നും അതിന് സാധ്യമായില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടക വനംവകുപ്പിന്‍റെ സാന്നിധ്യത്തില്‍ ബന്ദിപ്പൂര്‍ വനമേഖലയിൽ തുറന്നുവിടണമെന്നുമാണ് ഉത്തരവ്.സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്

പൂരം ഫിൻസെർവിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഉത്തരവ്

തൃശൂരിലെ ധനകാര്യ സ്ഥാപനമായ പൂരം ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ബഡ്സ് ആക്ട് പ്രകാരമാണ് നടപടി.പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് മൂവായിരത്തിലേറെപ്പേരില്‍ നിന്ന് 200 കോടിയിലേറെ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ്.സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരായ  അനില്‍, സുനില്‍ എന്നീ സഹോദരന്മാരുടെ സ്വത്തുക്കളാണ് താല്‍ക്കാലികമായി ജപ്തി ചെയ്യുന്നത്

11:21 AM IST

വീണ വിജയന്‍റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്  സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി.  നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്‍റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. മാത്യു കുഴല്‍നാടൻ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.

7:56 AM IST

കണ്ണൂരിലും അഴീക്കോടും എത്ര ചെലവായി? അടിമുടി കൺഫ്യൂഷൻ...! നവകേരള സദസ്സിന്റെ വരവ് ചെലവ് കണക്കിൽ അവ്യക്തത

കണ്ണൂർ, അഴീക്കോട്‌ മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ വരവ് ചെലവ് കണക്ക് ചോദിച്ചാൽ കിട്ടുന്ന മറുപടി ആകെ കൺഫ്യൂഷനാക്കും. അഴീക്കോട്‌ 40 ലക്ഷം രൂപ സ്പോൺസർഷിപ്പിലൂടെ കിട്ടിയെന്ന് പറയുന്നെങ്കിലും അത് ചെലവാക്കിയത് എങ്ങനെയെന്നു വിവരമില്ല. കണ്ണൂരിൽ പരിപാടി നടത്താൻ സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ല, സർക്കാർ തുക അനുവദിച്ചിട്ടുമില്ല. കെഎസ്‍യു നേതാവ് മുഹമ്മദ്‌ ഷമ്മാസിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആശയക്കുഴപ്പം.

7:56 AM IST

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; വീണ വിജയനെതിരായ അന്വേഷണം ചർച്ചയാവും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നുള്ള സാഹചര്യം യോഗത്തിൽ ചർച്ചയായേക്കും. കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലൻ ഇന്നലെ മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് തുടക്കം മുതൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്. കേന്ദ്ര ബജറ്റിൻ്റെ അവലോകനവും യോഗത്തിലുണ്ടാകും. എട്ടിന് ദില്ലിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിൻ്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.

7:55 AM IST

'സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നു'; കേന്ദ്രത്തിനെതിരെ നിയമസഭയിൽ പ്രമേയവുമായി സർക്കാർ

കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമർശനമാണ് ഉള്ളത്. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നു, കടമെടുപ്പ് പരിധി കുറയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിൽ ചൂണ്ടിക്കാട്ടും. കേന്ദ്രസർക്കാരിനെതിരായ ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രമേയം. പ്രമേയത്തോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും പ്രധാനമാണ്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാന്പത്തിക അവലോകന റിപ്പോ‍ർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും. 

7:55 AM IST

വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം; ഇടപാടുകൾ പരിശോധിക്കും, തുടർ നടപടികൾ ഉടൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനും സിഎംആർഎല്ലിനും എതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ തുടർ നടപടികൾ ഉടൻ. എക്സാലോജിക്കിൽ നിന്നും സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അടുത്താഴ്ച തന്നെ വിശദാംശങ്ങൾ തേടും. 3 കമ്പനികളുടെയും ഇടപാടുകൾ വിശദമായി പരിശോധിക്കും. 

9:48 PM IST:

12 മണിക്കൂറോളം മാനന്തവാടിയെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ ഇന്ന് രാത്രി തന്നെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കർണാടക വനംവകുപ്പ്. രാമപുരയിലെ ആന ക്യാമ്പിലേക്കാണ് തണ്ണീർക്കൊമ്പനെ എത്തിക്കുക എന്ന് ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ ഐഎഫ്എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

9:47 PM IST:

തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നെടുമങ്ങാട് പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടിൽ ശരത്തിനെ (29) ആണ് അറസ്റ്റ് ചെയ്തത്. 

3:41 PM IST:

വ്യാജ സീലുകളുമായി മൂന്ന് പേരെ കാസര്‍കോട് ബേഡകം പൊലീസ് പിടികൂടി. വിവിധ ബാങ്കുകള്‍,ഡോക്ടര്‍മാര്‍,സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വ്യാജ സീലുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് ആളെ കടത്തുന്ന സംഘമാണിതെന്നാണ് പ്രാഥമിക നിഗമനം.കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണാടിത്തോട് വച്ച് വാഹന പരിശോധനയ്ക്കിടെയാണ് മൂന്ന് യുവാക്കളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. 37 വ്യാജ സീലുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കാസര്‍കോട് ഉടുമ്പുതല സ്വദേശികളായ എംഎ അഹമ്മദ് അബ്രാര്‍, എംഎ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ് വാന്‍ എന്നിവരാണ് അറസ്റ്റിലായത്

3:41 PM IST:

ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണുവാണ് രാവിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തത്. വീട് ഒഴിയാൻ സൗത്ത് ഇന്ത്യൻ ബാങ്ക് സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് മകൻ ആത്മഹത്യ ചെയ്തത് എന്ന് പിതാവ് വിനയൻ പറഞ്ഞു. ഇന്ന് രാവിലെയാണ് വിഷ്ണുവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് ആവശ്യപ്പെട്ടത് പ്രകാരം വീടിന്‍റെ താക്കോൽ കൈമാറിയിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു കുടുംബം. 12 വർഷം മുമ്പ് വീട് വെയ്ക്കാനായി വിഷ്ണുവിന്‍റെ  കുടുംബം 8 ലക്ഷം  രൂപ സൗത്ത് ഇന്ത്യൻ ബാങിന്‍റെ കാഞ്ഞാണി ശാഖയിൽ നിന്ന് വായ്പ എടുത്തിരുന്നു.

3:41 PM IST:

എട്ടു മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിലെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. ഏറെ നേരം നീണ്ട  അനിശ്ചിതത്വത്തിനുശേഷമാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറങ്ങിയത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കണമെന്നും അതിന് സാധ്യമായില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടക വനംവകുപ്പിന്‍റെ സാന്നിധ്യത്തില്‍ ബന്ദിപ്പൂര്‍ വനമേഖലയിൽ തുറന്നുവിടണമെന്നുമാണ് ഉത്തരവ്.സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്

3:40 PM IST:

എട്ടു മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിലെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. ഏറെ നേരം നീണ്ട  അനിശ്ചിതത്വത്തിനുശേഷമാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറങ്ങിയത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കണമെന്നും അതിന് സാധ്യമായില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടക വനംവകുപ്പിന്‍റെ സാന്നിധ്യത്തില്‍ ബന്ദിപ്പൂര്‍ വനമേഖലയിൽ തുറന്നുവിടണമെന്നുമാണ് ഉത്തരവ്.സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്

3:40 PM IST:

തൃശൂരിലെ ധനകാര്യ സ്ഥാപനമായ പൂരം ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ബഡ്സ് ആക്ട് പ്രകാരമാണ് നടപടി.പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് മൂവായിരത്തിലേറെപ്പേരില്‍ നിന്ന് 200 കോടിയിലേറെ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ്.സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരായ  അനില്‍, സുനില്‍ എന്നീ സഹോദരന്മാരുടെ സ്വത്തുക്കളാണ് താല്‍ക്കാലികമായി ജപ്തി ചെയ്യുന്നത്

11:21 AM IST:

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്  സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി.  നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്‍റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. മാത്യു കുഴല്‍നാടൻ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.

7:56 AM IST:

കണ്ണൂർ, അഴീക്കോട്‌ മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ വരവ് ചെലവ് കണക്ക് ചോദിച്ചാൽ കിട്ടുന്ന മറുപടി ആകെ കൺഫ്യൂഷനാക്കും. അഴീക്കോട്‌ 40 ലക്ഷം രൂപ സ്പോൺസർഷിപ്പിലൂടെ കിട്ടിയെന്ന് പറയുന്നെങ്കിലും അത് ചെലവാക്കിയത് എങ്ങനെയെന്നു വിവരമില്ല. കണ്ണൂരിൽ പരിപാടി നടത്താൻ സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ല, സർക്കാർ തുക അനുവദിച്ചിട്ടുമില്ല. കെഎസ്‍യു നേതാവ് മുഹമ്മദ്‌ ഷമ്മാസിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആശയക്കുഴപ്പം.

7:56 AM IST:

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നുള്ള സാഹചര്യം യോഗത്തിൽ ചർച്ചയായേക്കും. കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലൻ ഇന്നലെ മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് തുടക്കം മുതൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്. കേന്ദ്ര ബജറ്റിൻ്റെ അവലോകനവും യോഗത്തിലുണ്ടാകും. എട്ടിന് ദില്ലിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിൻ്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.

7:55 AM IST: