പൗരത്വ നിയമത്തിനും എൻപിആറിനും സ്റ്റേയില്ല, ഹർജികൾ രണ്ടായി വിഭജിക്കും, കേന്ദ്രത്തിന് കൂടുതൽ സമയം

pleas against citizenship amendment act in supreme court live updates

12:00 PM IST

ഇന്നത്തെ കോടതി തീരുമാനങ്ങൾ ചുരുക്കത്തിൽ - ഇങ്ങനെ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിച്ചപ്പോൾ സുപ്രീംകോടതി ഇന്ന് എടുത്ത നിർണായകമായ അഞ്ച് തീരുമാനങ്ങൾ ഇവയാണ്:

# പൗരത്വ ഭേദഗതി നിയമത്തിന് ദേശീയ ജനസംഖ്യാ റജിസ്റ്റർ വിവരശേഖരണത്തിനോ സ്റ്റേയില്ല. അത്തരം നീക്കങ്ങൾക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്.

# പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾക്കെല്ലാം മറുപടി നൽകാൻ കേന്ദ്രസർക്കാരിന് നാലാഴ്ച കൂടി സമയം അനുവദിച്ചു. കേസ് ഇനി അഞ്ചാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

# പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസമിൽ നിന്നും ത്രിപുരയിൽ നിന്നും എത്തിയ ഹർജികൾ ഒന്നായും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഹർജികൾ വേറെയായും പരിഗണിക്കും. 

# അതുവരെ രാജ്യത്തെ പല കോടതികളിലായി പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പല ഹർജികളിലും ഒരു തരത്തിലുള്ള ഉത്തരവുകളോ, സ്റ്റേയോ ഏർപ്പെടുത്തരുതെന്നും, സുപ്രീംകോടതി. 

# ഹർജികൾ വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് (അഞ്ചംഗഭരണഘടനാ ബഞ്ചിലേക്ക്?) മാറ്റിയേക്കാമെന്ന് സൂചന നൽകി സുപ്രീംകോടതി. 

11:49 AM IST

ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന പ്രതീക്ഷയാണെന്ന് ചെന്നിത്തല

കോടതിയുടെ സമീപനം പ്രതീക്ഷ നൽകുന്നതാണെന്ന് കോടതിയിൽ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കുന്നു. ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന പ്രതീക്ഷയാണ് ഭരണഘടനാ ബഞ്ചുമായി ബന്ധപ്പെട്ട പരാമർശങ്ങളിലൂടെ കോടതി തരുന്നത് എന്നും ചെന്നിത്തല.

11:48 AM IST

തിരിച്ചടിയല്ല, പ്രതീക്ഷയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

പൗരത്വ നിയമഭേദഗതിയുടെ പേരിൽ സ്റ്റേയില്ല എന്നത് തിരിച്ചടിയല്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. പ്രധാനമായും ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത് ഭരണഘടനാ ബ‌ഞ്ചിന് വിടണമെന്നാണ്. ഇതെല്ലാം കേന്ദ്രസർക്കാരിന്‍റെ മറുപടിയ്ക്ക് അനുസരിച്ച് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞത് നിർണായകമാണെന്നും സുപ്രധാനമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി. 

11:42 AM IST

വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് വിടുന്നത് പിന്നീട് തീരുമാനിക്കും

ഹർജികൾ ഭരണഘടനാ ബഞ്ചിലേക്ക് മാറ്റണമെന്ന ആവശ്യം പൗരത്വനിയമത്തെ എതിർത്ത് സമർപ്പിച്ച കക്ഷികളും അസമിൽ നിന്നുള്ള ഹർജിക്കാരും ആവശ്യപ്പെട്ടു. എന്നാൽ അസമിലെയും ത്രിപുരയിലെയും ഹർജികൾ ഒന്നായും മറ്റ് ഹർജികൾ വേറെയും പരിഗണിക്കുമ്പോൾ, തങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കരുതെന്ന് അസമിൽ നിന്നുള്ള അഭിഭാഷകർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിലെല്ലാം പിന്നീട് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഞ്ചാഴ്ചയ്ക്ക് ശേഷം കേന്ദ്രസർക്കാർ മറുപടി നൽകട്ടെ. അതിന് ശേഷം, ഹർജികൾ പരിഗണിക്കുമ്പോൾ ഹർജികൾ വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കണോ എന്ന് നോക്കാമെന്ന് ചീഫ് ജസ്റ്റിസ്. ഹർജികൾ വിപുലമായ ബഞ്ചിലേക്ക് വിടുമെന്ന സൂചന നൽകുന്നതായി ഇത്. 

11:37 AM IST

സമയം നീട്ടിക്കിട്ടുമ്പോൾ കേന്ദ്രത്തിന് ആശ്വാസം, എല്ലാം ദില്ലി തെരഞ്ഞെടുപ്പിന് ശേഷം മാത്രം

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനെ നിർണായകമായി ബാധിച്ചേക്കാവുന്നതാണ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതിയിൽ നടന്ന നടപടിക്രമങ്ങൾ. പൗരത്വ പ്രക്ഷോഭത്തിൽ ഏറ്റവുമധികം ആളിക്കത്തിയ ഇടവും, ഇപ്പോഴും സജീവമായി സമരങ്ങൾ നടക്കുന്ന ഇടവുമാണ് ദില്ലി. അഞ്ചാഴ്ചത്തെ സമയം, ഇതിൽ മറുപടി നൽകാനായി കേന്ദ്രസർക്കാരിന് ലഭിക്കുന്നതോടെ, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ, ഹർജി പരിഗണിക്കൂ എന്ന് വ്യക്തമായി. സർക്കാരിന് വലിയ ആശ്വാസം. 

11:34 AM IST

കേന്ദ്രത്തിന് മറുപടി നൽകാൻ കൂടുതൽ സമയം, സർക്കാരിന് ആശ്വാസം

രണ്ടാഴ്ചയ്ക്കകം ഹർജികളിൽ മറുപടി നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ, എൺപതിലധികം ഹർജികളുണ്ടെന്നും, അതിനെല്ലാം മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. അതനുസരിച്ച് കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് അഞ്ചാഴ്ചത്തെ സമയമാണ് നൽകിയിരിക്കുന്നത്. 

11:19 AM IST

അസമിലെ ഹർജികളും മറ്റ് ഹർജികളും വെവ്വേറെ പരിഗണിക്കാൻ തീരുമാനം

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെ പ്രശ്നങ്ങൾ വേറെയാണെന്നും, രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്നങ്ങൾ വേറെയാണെന്നും ചീഫ് ജസ്റ്റിസ്. അതിനാൽ അസമിലെ ഹർജികൾ പ്രത്യേകം പരിഗണിക്കും. ത്രിപുരയിൽ നിന്ന് വന്ന ഹർജികളും ഇതിനൊപ്പം പരിഗണിക്കും. രാജ്യത്തെ മറ്റിടങ്ങളിലെ ഹർജികൾ വേറെയായും പരിഗണിക്കും. 

11:17 AM IST

പൗരത്വ നിയമത്തിനോ എൻപിആറിനോ സ്റ്റേ നൽകാനാകില്ലെന്ന് വാക്കാൽ ചീഫ് ജസ്റ്റിസ്

പൗരത്വ നിയമത്തിനോ എൻപിആറിനോ സ്റ്റേ നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസിന്‍റെ വാക്കാൽ പരാമർശം. 

11:16 AM IST

ഇടക്കാല ഉത്തരവ് വേണമെന്നും, പൗരത്വ നിയമം സ്റ്റേ ചെയ്യണമെന്നും അസമിലെ അഭിഭാഷകർ

അസമിലെ ഹ‍ർജികൾ പ്രത്യേകം പരിഗണിക്കണമെന്നും, അവ പ്രത്യേകമായി കണക്കാക്കി വേറെ പരിഗണിക്കണമെന്നും അസമിലെ അഭിഭാഷകർ. അതിനാൽ ഇടക്കാല ഉത്തരവ് വേണമെന്നും പൗരത്വ നിയമഭേദഗതി നിയമം അതുവരെ സ്റ്റേ ചെയ്യണമെന്നും അസമിലെ അഭിഭാഷകർക്ക് വേണ്ടി ഹാജരായ അഡ്വ. വികാസ് സിംഗ്. 

11:14 AM IST

എൻപിആർ നടപടികൾ നീട്ടി വയ്ക്കണമെന്ന് കപിൽ സിബൽ

സെൻസസിന്‍റെ ആദ്യപടിയായി ദേശീയ ജനസംഖ്യാ റജിസ്റ്റർ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും, അതിനാൽ ആ നടപടികൾ നീട്ടി വയ്ക്കണമെന്നും കപിൽ സിബൽ. മുസ്ലിം ലീഗിനും ടി എൻ പ്രതാപനും വേണ്ടിയാണ് കപിൽ സിബൽ ഹാജരാകുന്നത്. 

11:13 AM IST

140 ഹർജികളിൽ നോട്ടീസ് കിട്ടിയത് 60 എണ്ണത്തിൽ - എജി

140 ഹർജികൾ പൗരത്വ നിയമഭേദഗതിക്ക് എതിരെ നൽകപ്പെട്ടിട്ടുണ്ട്. അവയിൽ 60 എണ്ണത്തിലാണ് കേന്ദ്രസർക്കാരിന് നോട്ടീസ് കിട്ടിയിരിക്കുന്നത്. ഇതിനുള്ള മറുപടി സത്യവാങ്മൂലങ്ങൾ തയ്യാറാണെന്ന് അറ്റോർണി ജനറൽ. 

11:11 AM IST

കോടതിമുറിയിൽ വൻ തിക്കും തിരക്കും, എന്താണിതെന്ന് ചീഫ് ജസ്റ്റിസ്

കോടതിമുറിയിൽ അഭിഭാഷകരുടെ വാദങ്ങൾ കേൾക്കാനാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്. ആർക്കൊക്കെയാണ് കോടതിമുറിയിൽ കയറാനാകുക എന്ന് തീരുമാനിക്കണമെന്ന് അറ്റോർണി ജനറൽ. അത്തരം എന്തെങ്കിലും നടപടിയെടുക്കേണ്ടി വരുമെന്ന് സിജിഐ. 

11:10 AM IST

കേന്ദ്രം ഇതുവരെ മറുപടി സത്യവാങ്മൂലം നൽകിയിട്ടില്ല

ഡിസംബർ 18-ന് ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോൾ ജനുവരി രണ്ടാം വാരത്തിനുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി നൽകിയ നോട്ടീസിന് ഇന്ന് കേന്ദ്രം മറുപടി നൽകിയിട്ടില്ല. മറുപടി സത്യവാങ്മൂലം കോടതിയിൽ നൽകിയിട്ടില്ല. 

11:08 AM IST

ഹർജികൾ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിൽ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവരും അംഗങ്ങൾ. 142 ഹർജികളാണ് പൗരത്വ നിയമഭേദഗതിയെ എതിർത്ത് സുപ്രീംകോടതിയിലുള്ളത്. മറ്റൊന്ന് കേരളത്തിന്‍റെ സ്യൂട്ട് ഹർജിയാണ്. വേറൊന്ന്, പല ഹൈക്കോടതികളിലായി പൗരത്വ നിയമഭേദഗതിയെ എതിർത്ത് നൽകപ്പെട്ട ഹർജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരിന്‍റെ ഹർജി. 

11:06 AM IST

കോടതിമുറിയിൽ വൻ തിരക്ക്, ചീഫ് ജസ്റ്റിസ് എത്തുന്നു

കോടതിമുറിയിൽ അഭിഭാഷകരുടെ ബഹളം. വൻ തിരക്ക്. ചീഫ് ജസ്റ്റിസ് അടക്കം എത്തുമ്പോഴും തിരക്കും ബഹളവും അടങ്ങുന്നില്ല. 140-ലധികം ഹർജികളാണ് സുപ്രീംകോടതിയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായി എത്തിയിരിക്കുന്നത്. സുപ്രീംകോടതിയെ സംബന്ധിച്ചിടത്തോളം ഒരു കേസിൽ വരുന്ന ഹർജികളിൽ റെക്കോഡ് എണ്ണമാണിത്. 

12:06 PM IST:

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിച്ചപ്പോൾ സുപ്രീംകോടതി ഇന്ന് എടുത്ത നിർണായകമായ അഞ്ച് തീരുമാനങ്ങൾ ഇവയാണ്:

# പൗരത്വ ഭേദഗതി നിയമത്തിന് ദേശീയ ജനസംഖ്യാ റജിസ്റ്റർ വിവരശേഖരണത്തിനോ സ്റ്റേയില്ല. അത്തരം നീക്കങ്ങൾക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്.

# പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾക്കെല്ലാം മറുപടി നൽകാൻ കേന്ദ്രസർക്കാരിന് നാലാഴ്ച കൂടി സമയം അനുവദിച്ചു. കേസ് ഇനി അഞ്ചാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

# പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസമിൽ നിന്നും ത്രിപുരയിൽ നിന്നും എത്തിയ ഹർജികൾ ഒന്നായും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഹർജികൾ വേറെയായും പരിഗണിക്കും. 

# അതുവരെ രാജ്യത്തെ പല കോടതികളിലായി പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പല ഹർജികളിലും ഒരു തരത്തിലുള്ള ഉത്തരവുകളോ, സ്റ്റേയോ ഏർപ്പെടുത്തരുതെന്നും, സുപ്രീംകോടതി. 

# ഹർജികൾ വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് (അഞ്ചംഗഭരണഘടനാ ബഞ്ചിലേക്ക്?) മാറ്റിയേക്കാമെന്ന് സൂചന നൽകി സുപ്രീംകോടതി. 

11:50 AM IST:

കോടതിയുടെ സമീപനം പ്രതീക്ഷ നൽകുന്നതാണെന്ന് കോടതിയിൽ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കുന്നു. ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന പ്രതീക്ഷയാണ് ഭരണഘടനാ ബഞ്ചുമായി ബന്ധപ്പെട്ട പരാമർശങ്ങളിലൂടെ കോടതി തരുന്നത് എന്നും ചെന്നിത്തല.

11:48 AM IST:

പൗരത്വ നിയമഭേദഗതിയുടെ പേരിൽ സ്റ്റേയില്ല എന്നത് തിരിച്ചടിയല്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. പ്രധാനമായും ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത് ഭരണഘടനാ ബ‌ഞ്ചിന് വിടണമെന്നാണ്. ഇതെല്ലാം കേന്ദ്രസർക്കാരിന്‍റെ മറുപടിയ്ക്ക് അനുസരിച്ച് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞത് നിർണായകമാണെന്നും സുപ്രധാനമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി. 

11:51 AM IST:

ഹർജികൾ ഭരണഘടനാ ബഞ്ചിലേക്ക് മാറ്റണമെന്ന ആവശ്യം പൗരത്വനിയമത്തെ എതിർത്ത് സമർപ്പിച്ച കക്ഷികളും അസമിൽ നിന്നുള്ള ഹർജിക്കാരും ആവശ്യപ്പെട്ടു. എന്നാൽ അസമിലെയും ത്രിപുരയിലെയും ഹർജികൾ ഒന്നായും മറ്റ് ഹർജികൾ വേറെയും പരിഗണിക്കുമ്പോൾ, തങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കരുതെന്ന് അസമിൽ നിന്നുള്ള അഭിഭാഷകർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിലെല്ലാം പിന്നീട് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഞ്ചാഴ്ചയ്ക്ക് ശേഷം കേന്ദ്രസർക്കാർ മറുപടി നൽകട്ടെ. അതിന് ശേഷം, ഹർജികൾ പരിഗണിക്കുമ്പോൾ ഹർജികൾ വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കണോ എന്ന് നോക്കാമെന്ന് ചീഫ് ജസ്റ്റിസ്. ഹർജികൾ വിപുലമായ ബഞ്ചിലേക്ക് വിടുമെന്ന സൂചന നൽകുന്നതായി ഇത്. 

11:38 AM IST:

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനെ നിർണായകമായി ബാധിച്ചേക്കാവുന്നതാണ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതിയിൽ നടന്ന നടപടിക്രമങ്ങൾ. പൗരത്വ പ്രക്ഷോഭത്തിൽ ഏറ്റവുമധികം ആളിക്കത്തിയ ഇടവും, ഇപ്പോഴും സജീവമായി സമരങ്ങൾ നടക്കുന്ന ഇടവുമാണ് ദില്ലി. അഞ്ചാഴ്ചത്തെ സമയം, ഇതിൽ മറുപടി നൽകാനായി കേന്ദ്രസർക്കാരിന് ലഭിക്കുന്നതോടെ, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ, ഹർജി പരിഗണിക്കൂ എന്ന് വ്യക്തമായി. സർക്കാരിന് വലിയ ആശ്വാസം. 

11:35 AM IST:

രണ്ടാഴ്ചയ്ക്കകം ഹർജികളിൽ മറുപടി നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ, എൺപതിലധികം ഹർജികളുണ്ടെന്നും, അതിനെല്ലാം മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. അതനുസരിച്ച് കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് അഞ്ചാഴ്ചത്തെ സമയമാണ് നൽകിയിരിക്കുന്നത്. 

11:19 AM IST:

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെ പ്രശ്നങ്ങൾ വേറെയാണെന്നും, രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്നങ്ങൾ വേറെയാണെന്നും ചീഫ് ജസ്റ്റിസ്. അതിനാൽ അസമിലെ ഹർജികൾ പ്രത്യേകം പരിഗണിക്കും. ത്രിപുരയിൽ നിന്ന് വന്ന ഹർജികളും ഇതിനൊപ്പം പരിഗണിക്കും. രാജ്യത്തെ മറ്റിടങ്ങളിലെ ഹർജികൾ വേറെയായും പരിഗണിക്കും. 

11:17 AM IST:

പൗരത്വ നിയമത്തിനോ എൻപിആറിനോ സ്റ്റേ നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസിന്‍റെ വാക്കാൽ പരാമർശം. 

11:17 AM IST:

അസമിലെ ഹ‍ർജികൾ പ്രത്യേകം പരിഗണിക്കണമെന്നും, അവ പ്രത്യേകമായി കണക്കാക്കി വേറെ പരിഗണിക്കണമെന്നും അസമിലെ അഭിഭാഷകർ. അതിനാൽ ഇടക്കാല ഉത്തരവ് വേണമെന്നും പൗരത്വ നിയമഭേദഗതി നിയമം അതുവരെ സ്റ്റേ ചെയ്യണമെന്നും അസമിലെ അഭിഭാഷകർക്ക് വേണ്ടി ഹാജരായ അഡ്വ. വികാസ് സിംഗ്. 

11:15 AM IST:

സെൻസസിന്‍റെ ആദ്യപടിയായി ദേശീയ ജനസംഖ്യാ റജിസ്റ്റർ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും, അതിനാൽ ആ നടപടികൾ നീട്ടി വയ്ക്കണമെന്നും കപിൽ സിബൽ. മുസ്ലിം ലീഗിനും ടി എൻ പ്രതാപനും വേണ്ടിയാണ് കപിൽ സിബൽ ഹാജരാകുന്നത്. 

11:13 AM IST:

140 ഹർജികൾ പൗരത്വ നിയമഭേദഗതിക്ക് എതിരെ നൽകപ്പെട്ടിട്ടുണ്ട്. അവയിൽ 60 എണ്ണത്തിലാണ് കേന്ദ്രസർക്കാരിന് നോട്ടീസ് കിട്ടിയിരിക്കുന്നത്. ഇതിനുള്ള മറുപടി സത്യവാങ്മൂലങ്ങൾ തയ്യാറാണെന്ന് അറ്റോർണി ജനറൽ. 

11:12 AM IST:

കോടതിമുറിയിൽ അഭിഭാഷകരുടെ വാദങ്ങൾ കേൾക്കാനാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്. ആർക്കൊക്കെയാണ് കോടതിമുറിയിൽ കയറാനാകുക എന്ന് തീരുമാനിക്കണമെന്ന് അറ്റോർണി ജനറൽ. അത്തരം എന്തെങ്കിലും നടപടിയെടുക്കേണ്ടി വരുമെന്ന് സിജിഐ. 

11:10 AM IST:

ഡിസംബർ 18-ന് ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോൾ ജനുവരി രണ്ടാം വാരത്തിനുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി നൽകിയ നോട്ടീസിന് ഇന്ന് കേന്ദ്രം മറുപടി നൽകിയിട്ടില്ല. മറുപടി സത്യവാങ്മൂലം കോടതിയിൽ നൽകിയിട്ടില്ല. 

11:09 AM IST:

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിൽ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവരും അംഗങ്ങൾ. 142 ഹർജികളാണ് പൗരത്വ നിയമഭേദഗതിയെ എതിർത്ത് സുപ്രീംകോടതിയിലുള്ളത്. മറ്റൊന്ന് കേരളത്തിന്‍റെ സ്യൂട്ട് ഹർജിയാണ്. വേറൊന്ന്, പല ഹൈക്കോടതികളിലായി പൗരത്വ നിയമഭേദഗതിയെ എതിർത്ത് നൽകപ്പെട്ട ഹർജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരിന്‍റെ ഹർജി. 

11:07 AM IST:

കോടതിമുറിയിൽ അഭിഭാഷകരുടെ ബഹളം. വൻ തിരക്ക്. ചീഫ് ജസ്റ്റിസ് അടക്കം എത്തുമ്പോഴും തിരക്കും ബഹളവും അടങ്ങുന്നില്ല. 140-ലധികം ഹർജികളാണ് സുപ്രീംകോടതിയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായി എത്തിയിരിക്കുന്നത്. സുപ്രീംകോടതിയെ സംബന്ധിച്ചിടത്തോളം ഒരു കേസിൽ വരുന്ന ഹർജികളിൽ റെക്കോഡ് എണ്ണമാണിത്. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നാലാമത്തെ കേസായിട്ടാണ് സുപ്രീംകോടതി ഇന്ന് ഹർജികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 144 ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിൽ എത്തിയിരിക്കുന്നത്. റെക്കോഡ് എണ്ണമാണിത്.