ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് വീണ്ടും തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നൽകിയ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു. പ്രചാരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് നാഗപട്ടണത്ത് നിന്ന് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തുടർച്ചയായ മൂന്നാം ദിവസവും അറസ്റ്റ്. ഡിഎംകെ യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച യോഗവും പൊലീസ് തടഞ്ഞിരുന്നു. കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയിൽ നിന്നാണ് കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത്.