Asianet News MalayalamAsianet News Malayalam

'ആരോഗ്യമേഖലയിലെ കറുത്ത അധ്യായം', താലിഡോമൈഡ് ഇരകളോട് ക്ഷമാപണം നടത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി

നേരിയ മയക്കം നൽകുന്ന വേദന സംഹാരിയായാണ് ഈ മരുന്ന് ഉപയോഗിച്ചിരുന്നത്. 1950കളിൽ ജർമനിയിലാണ് ഈ മരുന്ന് നിർമ്മിച്ചത്. വളരെ പെട്ടന്ന് തന്നെ മരുന്ന് മോണിംഗ് സിക്ക്നെസ് തടയാനുള്ള മാർഗമെന്ന നിലയിൽ പ്രചാരം നേടി. എന്നാൽ ഉപയോഗം കൂടിയതിന് പിന്നാലെ ഗുരുതരമായ അംഗവൈകല്യങ്ങളുമായി കുഞ്ഞുങ്ങൾ പിറക്കുന്ന സംഭവങ്ങളും വർധിക്കാന്‍ തുടങ്ങി.

Australia gives national apology Thalidomide to survivors and families etj
Author
First Published Nov 29, 2023, 2:48 PM IST

സിഡ്നി: താലിഡോമൈഡ് ഇരകളോടും അവരുടെ കുടുംബങ്ങളോടും ക്ഷമാപണം നടത്തി ഓസ്ട്രേലിയയിലെ പ്രധാനമന്ത്രി. അതീവ ഗുരുതരമായ കോഴയാരോപണം ഉയർന്നതിന് 60 വർഷങ്ങൾക്ക് ഇപ്പുറമാണ് ഇരകളോടുള്ള രാജ്യത്തിന്റെ ക്ഷമാപണമെത്തുന്നത്. ഓസ്ട്രേലിയയിലെ ആരോഗ്യമേഖലയിലെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കുന്ന സംഭവത്തിലാണ് ക്ഷമാപണം നടത്തുന്നതെന്നാണ് ആന്തണി ആൽബനീസ് ബുധനാഴ്ച പാർലമെന്റിൽ വിശദമാക്കിയത്. ഗർഭിണികൾക്ക് രാവിലെയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി നൽകിയ താലിഡോമൈഡ് മരുന്ന് ആഗോളതലത്തിൽ അംഗവൈകല്യത്തോടെ കുഞ്ഞുങ്ങൾ പിറക്കുന്നതിന് കാരണമായി കണ്ടെത്തിയത് വലിയ രീതിയിൽ വിവാദമായിരുന്നു. ഈ മരുന്ന് കഴിച്ചത് മൂലം ബാധിക്കപ്പെട്ടവരുടേയും അവരുടെ ബന്ധുക്കളേയും സാക്ഷികളാക്കിയായിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്.

മരുന്ന് മൂലം ബാധിക്കപ്പെട്ടവരുടെ കൃത്യമായ എണ്ണം അവ്യക്തമാണെങ്കിലും 2020 മുതല്‍ ഇരകൾക്കായി ഏർപ്പെടുത്തിയ ധനസഹായത്തിനായി രജിസ്റ്റർ ചെയ്തത് 140 പേരാണ്. 2019ൽ രാഷ്ട്രീയ നേതൃത്വം കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്നെങ്കില്‍ രാജ്യത്തെ 20 ശതമാനം ഇത്തരം ആരോഗ്യമേഖലയിലെ അപകടങ്ങൾ കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പഠനങ്ങൾ പുറത്ത് വന്നിരുന്നു. നേരത്തെ മരുന്നിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന 61കാരി ഒരു ക്ഷമാപണത്തിന് കുടുംബത്തിന് അൽപമെങ്കിലും ശാന്തി നൽകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പ്രതികരിച്ചത്. വർഷങ്ങൾക്ക് മുന്‍പ് തന്റെ രക്ഷിതാക്കൾ ജീവനോടെ ഉണ്ടായിരുന്ന സമയത്ത് ചെയ്യേണ്ടിയിരുന്നതാണ് ഈ ക്ഷമാപണമെന്നാണ് 61കാരി ട്രിഷ് ജാക്സണ്‍ പ്രതികരിക്കുന്നത്. ചില ഇരകൾ മരണപ്പെട്ടതിനാൽ അവർക്ക് രാജ്യത്തിന്റെ ക്ഷമാപണം കേൾക്കാന്‍ പോലുമായില്ലെന്നും അവർ പറഞ്ഞു.

നേരിയ മയക്കം നൽകുന്ന വേദന സംഹാരിയായാണ് ഈ മരുന്ന് ഉപയോഗിച്ചിരുന്നത്. 1950കളിൽ ജർമനിയിലാണ് ഈ മരുന്ന് നിർമ്മിച്ചത്. വളരെ പെട്ടന്ന് തന്നെ മരുന്ന് മോണിംഗ് സിക്ക്നെസ് തടയാനുള്ള മാർഗമെന്ന നിലയിൽ പ്രചാരം നേടി. എന്നാൽ ഉപയോഗം കൂടിയതിന് പിന്നാലെ ഗുരുതരമായ അംഗവൈകല്യങ്ങളുമായി കുഞ്ഞുങ്ങൾ പിറക്കുന്ന സംഭവങ്ങളും വർധിക്കാന്‍ തുടങ്ങി. 1961ലാണ് ഈ മരുന്നിന്റെ അപകടങ്ങളേക്കുറിച്ച് ഗുരുതര പാർശ്വഫലങ്ങളേക്കുറിച്ചും പഠനങ്ങള്‍ വരുന്നത്. പിന്നാലെ വിപണിയിൽ നിന്ന് ഈ മരുന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാൽ അതിനോടകം പതിനായിരത്തിലധികം കുഞ്ഞുങ്ങൾ അംഗവൈകല്യങ്ങളുമായി ലോകമെമ്പാടും പിറന്നുവെന്നാണ് വിലയിരുത്തൽ.

നഷ്ടപരിഹാരത്തിനും തങ്ങൾക്ക് നേരിട്ട പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ച് ഇരകൾ പ്രതിഷേധിച്ചിരുന്നു. 1991ൽ കാനഡയിലാണ് താലിഡോമൈഡ് ഇരകൾക്ക് ആദ്യമായി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 2010 ലണ്ടന്‍ ഇരകളോട് ക്ഷമാപണം നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios