തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 27 പേർക്ക്. രോ​ഗം സ്ഥിരീകരിച്ച 14 പേർക്കും യാതൊരു തരത്തിലുമുള്ള യാത്രാപശ്ചാത്തലവുമില്ലെന്നത് ആശങ്ക വർധിപ്പിക്കുകയാണ്. വിവിധ പ്രായത്തിലുള്ള ആളുകൾക്കാണ് തിരുവനന്തപുരത്ത് ഇത്തരത്തിൽ രോഗം ബാധിച്ചിരിക്കുന്നത്. 

യാത്രാപശ്ചാത്തലമില്ലാത്തവരിൽ ഏറെയും പൂന്തുറയിലാണ്. മണക്കാട്, പൂന്തുറ എന്നീ സ്ഥലങ്ങളിൽ നേരത്തെ തന്നെ അതീവ ജാ​ഗ്രത നിലനിൽക്കുകയാണ്. മൂന്ന് വയസുകാരി മുതൽ 70കാരൻ ഉൾപ്പടെയുള്ളവർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല.
2. പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല.
3. വഞ്ചിയൂർ സ്വദേശി 62 കാരൻ. യാത്രാപശ്ചാത്തലമില്ല.
4. മണക്കാട് സ്വദേശി 29 കാരൻ. യാത്രാ പശ്ചാത്തലമില്ല.
5. ചെമ്പഴന്തി സ്വദേശിനി 29 കാരി. യാത്രാപശ്ചാത്തലമില്ല.
6. കമലേശ്വരം സ്വദേശി 29 കാരൻ. യാത്രാപശ്ചാത്തലമില്ല.
7. മണക്കാട് സ്വദേശിനി 22 കാരി. യാത്രാപശ്ചാത്തലമില്ല.
8. ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂർ, കുളമുട്ടം സ്വദേശി 60 കാരൻ.
9. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂർ സ്വദേശി 29 കാരൻ.
10. ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി 70 കാരൻ. യാത്രാപശ്ചാത്തലമില്ല.
11. പൂന്തുറ സ്വദേശി 36 കാരൻ. യാത്രാപശ്ചാത്തലമില്ല.
12. വള്ളക്കടവ് സ്വദേശി 65 കാരൻ. യാത്രാപശ്ചാത്തലമില്ല.
13. പുല്ലുവിള സ്വദേശി 42 കാരൻ. യാത്രാപശ്ചാത്തലമില്ല. 
14. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
15. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 2 വയസ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
16., 17,18. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പൂരി സ്വദേശി 47 കാരൻ, ഇയാളുടെ ഒരുവയസുള്ള മകൻ, ഏഴുവയസുള്ള മകൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
19. മണക്കാട് പരുത്തിക്കുഴി സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
20. മുട്ടത്തറ അലുകാട് സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
21. പൂന്തുറ സ്വദേശി44 കാരൻ. യാത്രാപശ്ചാത്തലമില്ല.
22. പൂന്തുറ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
23. പൂന്തുറ സ്വദേശി 15 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
24. പൂന്തുറ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
25. പൂന്തുറ സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
26. പൂന്തുറ സ്വദേശി 13 കാരൻ. യാത്രാപശ്ചാത്തലമില്ല.
27. മണക്കാട് സ്വദേശി 51 കാരൻ. യാത്രാപശ്ചാത്തലമില്ല.