Malayaam News highlights : തായ്ലൻഡിൽ മലയാളി യുവാക്കൾ തടവിലെന്ന് പരാതി

complaint malayali youths imprisoned in thailand

തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‍ലാന്‍റിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി, സായുധ സംഘം തടവിലാക്കിയതായി പരാതി. യുവാക്കള്‍ ഇപ്പോള്‍ മ്യാന്‍മാറിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിലുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

7:46 AM IST

എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകി.

7:45 AM IST

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത

കാലവർഷക്കാറ്റിന്‍റെ സ്വാധീനമുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. 

7:45 AM IST

വിഷു ബമ്പർ ഭാ​ഗ്യവാനെ ഇന്നറിയാം!

12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ഭാഗ്യവനാരെന്ന് ഇന്നറിയാം. 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിട്ടുള്ളത്.

7:46 AM IST:

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകി.

7:45 AM IST: