Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊവിഡ് കണക്കുകളിൽ ആശങ്ക; പരിശോധന കൂട്ടണമെന്ന് നിർദ്ദേശം

ആഗസ്റ്റിൽ കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മരണനിരക്ക് സംസ്ഥാനത്തിന്റെ നിലവിലെ മരണ നിരക്കിനേക്കാൾ മുകളിലാണ്. കണ്ണൂരിൽ 0.86, തിരുവനന്തപുരം 0.71 എന്നിങ്ങനെയാണ് കണക്ക്. 0.40 ആണ് സംസ്ഥാനത്തിന്റെ മരണനിരക്ക്. 

covid 19 alarming situation in state advice to increase testing in districts
Author
Thiruvananthapuram, First Published Sep 9, 2020, 12:46 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം, കാസർഗോഡ്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൊവിഡ് പരിശോധന കൂട്ടണമെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്. കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ആണ് മരണ നിരക്ക് കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗസ്റ്റിൽ കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മരണനിരക്ക് സംസ്ഥാനത്തിന്റെ നിലവിലെ മരണ നിരക്കിനേക്കാൾ മുകളിലാണ്. കണ്ണൂരിൽ 0.86, തിരുവനന്തപുരം 0.71 എന്നിങ്ങനെയാണ് കണക്ക്. 0.40 ആണ് സംസ്ഥാനത്തിന്റെ മരണനിരക്ക്. 

അതേസമയം സംസ്ഥാനത്ത് കേസുകൾ ഇരട്ടിക്കുന്ന ഇടവേള 27.9 ദിവസമായി ഉയർന്നു. ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കുറഞ്ഞു. ഒന്നാമത് നിന്നിരുന്ന മലപ്പുറത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 17.1ൽ നിന്ന് 10.2 ലേക്ക് താഴ്ന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയിൽ മാത്രം 53 മരണങ്ങളും 12,456 പുതിയ രോഗികളും ഉണ്ടായി.

Follow Us:
Download App:
  • android
  • ios