തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമായി കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. വിവാഹങ്ങൾ സംബന്ധിച്ച എണ്ണത്തിലെ നിയന്ത്രണം ഒഴിവാക്കി. ജീവനക്കാർക്ക് കൊവിഡ് പരിശോധന നിർബന്ധമാണ്. ദർശനത്തിന് എത്തുന്ന മുഴുവൻ ഭക്തർക്കും കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിലാണ് ഇളവ് വരുത്തിയിരിക്കുന്നത്.