തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തില്‍പെട്ട് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി എംഎം മണി. 1 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുക. ആവശ്യക്കാരായ വിദ്യാർഥികളിൽ നിന്ന് പ്രഥമാദ്ധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.