Malayalam News live : സബ്സിഡി ഇനത്തിൽ കിട്ടാനുള്ളത് കോടികൾ

kerala Malayalam News live updates today 29 february 2024 fvv

മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം അനുവദിച്ച് സർക്കാർ. കർഷകർക്ക് പല സബ്സിഡി ഇനങ്ങളിൽ കോടികണക്കിന് രൂപ കുടിശികയുള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിക്കുന്നത്. അടുത്ത മാസം രണ്ടിന് ആലപ്പുഴയിലാണ് പരിപാടി. സബ്സിഡി കുടിശ്ശിക നിലനിൽക്കെ പരിപാടിക്കായി ലക്ഷങ്ങൾ ചിലവഴിച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. 

12:33 PM IST

ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ സന്ദേശ് ഖാലി അതിക്രമത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് അറസ്റ്റ്. ഷെയ്ഖിനെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒളിവിൽ പോയി 55 മത്തെ ദിവസമാണ് തൃണമൂൽ നേതാവിനെ പിടികൂടുന്നത്. സന്ദേശ് ഖാലിയിൽ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന ആരോപണവും ഷാജഹാൻ ഷെയ്ഖിനെതിരെയുണ്ട്. ഭൂമി തട്ടിയെടുക്കൽ, ലൈംഗികാതിക്രമം എന്നിങ്ങനെ എഴുന്നൂറോളം പരാതികളാണ് ഷാജഹാൻ ഷെയ്ഖിനും കൂട്ടാളികൾക്കുമെതിരെ പൊലീസിന് ലഭിച്ചത്. 

12:33 PM IST

വയനാട് ബിജെപി ജില്ലാ പ്രസിഡൻറ് മധുവിനെതിരെ നടപടി

വിവാദ പരാമര്‍ശനത്തില്‍ വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ നടപടിയെടുത്ത് സംസ്ഥാന നേതൃത്വം. വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റ് കെപി മധുവിനെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവും രംഗത്തെത്തിയിരുന്നു.

12:32 PM IST

സിദ്ധാർത്ഥിന്‍റെ മരണം;കുറ്റകൃത്യത്തിൽ പങ്കെടുത്ത മുഖ്യപ്രതി കസ്റ്റഡിയിൽ

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിങിന് പിന്നാലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിൽ. അഖില്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ പാലക്കാട് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരമെന്നും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്‍പി ടിഎന്‍ സജീവൻ പറഞ്ഞു. ആദ്യം പ്രതി ചേര്‍ത്ത 12പേരില്‍ ഒരാളാണ് അഖില്‍. മറ്റു പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കുന്ന കാര്യം പരിഗണിക്കുമെന്നും വിശദമായ ചോദ്യം ചെയ്യലിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ഡിവൈഎസ്പി പറഞ്ഞു.

12:32 PM IST

ബിനോയ് കോടിയേരിയുടെ ഹ‍‍‍‍‍ർജി തീർപ്പാക്കി

ആദായ നികുതി വകുപ്പിന്‍റെ തുടർച്ചയായ നോട്ടീസുകൾക്കെതിരെ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. ആദായ നികുതി റിട്ടേണുകൾ അടക്കം ഇൻകം ടാക്സ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ബിനോയി കോടിയേരിയോട് ആവശ്യപ്പെട്ടു.

8:00 AM IST

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; 12 ദിവസമായിട്ടും മുഖ്യപ്രതികളെ പിടിക്കാനാകാതെ പൊലീസ്

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. ആദ്യം പ്രതിചേർക്കപ്പെട്ട പന്ത്രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള പൊലീസിൻ്റെ അന്വേഷണം തുടരുകയാണ്. ഇന്നലെ ആറുപേർ അറസ്റ്റിലായതോടെ, പ്രതിപ്പട്ടികയിൽ പതിനെട്ടുപേരായി. 

7:59 AM IST

സർക്കാരിന് നേട്ടം; ഗവർണർ തീരുമാനം നീട്ടി, ലോകായുക്ത ഭേദഗതി ബില്ലിന് അതിവേഗം അംഗീകാരം നൽകി രാഷ്ട്രപതി ഭവൻ

ലോകായുക്ത ബില്ലിൽ രാഷ്ട്രപതിയുടെ അം​ഗീകാരം വരുന്നത് അതിവേ​ഗം. സർക്കാരുമായുള്ള പോരിനിടെ നവംബറിൽ ​ഗവർണർ അയച്ച ബില്ലിനാണ് രാഷ്ട്രപതി ഭവന്റെ അം​ഗീകാരം ലഭിച്ചത്. ​ഗവർണർ തീരുമാനം നീട്ടിക്കൊണ്ടുപോയ ബില്ലിൽ രാഷ്ട്രപതി അനുകൂല നിലപാടെടുത്തത് സർക്കാരിന് വലിയ നേട്ടമാണ്. അതേസമയം മുഖ്യമന്ത്രിയെ രക്ഷിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലെ ഒത്തുകളിയാണെന്ന് പ്രതിപക്ഷം ഉന്നയിക്കാൻ സാധ്യതയുണ്ട്.

7:59 AM IST

'വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല, വിദ്യാർത്ഥികളാരും അനങ്ങിയില്ല'; സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ വിചാരണ

വെറ്റിനറി കോളേജിൽ സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. ക്യാമ്പസിൽ ഇത്തരം മൃഗീയ വിചാരണകൾ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാർത്ഥനെ രക്ഷിക്കാൻ തുനിയാത്തതെന്നും വിവരമുണ്ട്.

7:59 AM IST

എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്; സുരേന്ദ്രനും തുഷാറും ദില്ലിയിൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകീട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും.

12:33 PM IST:

പശ്ചിമ ബംഗാളിലെ സന്ദേശ് ഖാലി അതിക്രമത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് അറസ്റ്റ്. ഷെയ്ഖിനെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒളിവിൽ പോയി 55 മത്തെ ദിവസമാണ് തൃണമൂൽ നേതാവിനെ പിടികൂടുന്നത്. സന്ദേശ് ഖാലിയിൽ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന ആരോപണവും ഷാജഹാൻ ഷെയ്ഖിനെതിരെയുണ്ട്. ഭൂമി തട്ടിയെടുക്കൽ, ലൈംഗികാതിക്രമം എന്നിങ്ങനെ എഴുന്നൂറോളം പരാതികളാണ് ഷാജഹാൻ ഷെയ്ഖിനും കൂട്ടാളികൾക്കുമെതിരെ പൊലീസിന് ലഭിച്ചത്. 

12:33 PM IST:

വിവാദ പരാമര്‍ശനത്തില്‍ വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ നടപടിയെടുത്ത് സംസ്ഥാന നേതൃത്വം. വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റ് കെപി മധുവിനെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവും രംഗത്തെത്തിയിരുന്നു.

12:32 PM IST:

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിങിന് പിന്നാലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിൽ. അഖില്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ പാലക്കാട് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരമെന്നും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്‍പി ടിഎന്‍ സജീവൻ പറഞ്ഞു. ആദ്യം പ്രതി ചേര്‍ത്ത 12പേരില്‍ ഒരാളാണ് അഖില്‍. മറ്റു പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കുന്ന കാര്യം പരിഗണിക്കുമെന്നും വിശദമായ ചോദ്യം ചെയ്യലിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ഡിവൈഎസ്പി പറഞ്ഞു.

12:32 PM IST:

ആദായ നികുതി വകുപ്പിന്‍റെ തുടർച്ചയായ നോട്ടീസുകൾക്കെതിരെ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. ആദായ നികുതി റിട്ടേണുകൾ അടക്കം ഇൻകം ടാക്സ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ബിനോയി കോടിയേരിയോട് ആവശ്യപ്പെട്ടു.

8:00 AM IST:

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. ആദ്യം പ്രതിചേർക്കപ്പെട്ട പന്ത്രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള പൊലീസിൻ്റെ അന്വേഷണം തുടരുകയാണ്. ഇന്നലെ ആറുപേർ അറസ്റ്റിലായതോടെ, പ്രതിപ്പട്ടികയിൽ പതിനെട്ടുപേരായി. 

7:59 AM IST: