Malayalam News Live: മഹാജനസഭ: തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കോൺഗ്രസ്, ഖര്‍ഗെ ഇന്ന് തൃശ്ശൂരിൽ

Kerala news malayalam live updates kgn

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് തൃശൂരിലെത്തുന്നു. വൈകിട്ട് മൂന്നിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മഹാജന സഭ എഐസിസി അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യ സഖ്യം കേരളത്തില്‍ ഇല്ലെന്നും സിപിഎമ്മുമായി നേരിട്ടുള്ള പോരാട്ടമാണെന്നും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു

11:55 AM IST

ജാ‌‍ർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പ് നാളെ

ജാ‌‍ർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കും. എംഎൽഎമാർ ഇന്ന് റാഞ്ചിയിലെത്തിയേക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ജെഎംഎം. വിശ്വാസ വോട്ടെടുപ്പ് ശക്തിപ്രകടനമാക്കാൻ മഹാസഖ്യം തീരുമാനിച്ചിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എംഎൽഎമാരെ റാഞ്ചിയിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ടുണ്ട്. നാളെ ജാർഖണ്ഡിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ രേവന്ത് പങ്കെടുക്കുമെന്നും സൂചനയുണ്ട്.

11:54 AM IST

വിരുന്നിന് ചെലവ് ലക്ഷങ്ങൾ

മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്നിന്  പൗരപ്രമുഖരുടെ ഭക്ഷണത്തിന് മാത്രം ചെലവ് 16.08 ലക്ഷം. കഴിഞ്ഞ തവണത്തേക്കാൾ 7 ലക്ഷം  രൂപ ഇത്തവണ കൂടുതലാണ്.  പൗരപ്രമുഖർക്ക് ക്രിസ്മസ് കേക്ക് നൽകിയതിന് ചെലവ് 1.20 ലക്ഷ രൂപയും പരിപാടിയുടെ  ക്ഷണക്കത്തിന് 10,725 രൂപയും ചെലവായി. പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

9:27 AM IST

മീനച്ചിലാറ്റിലേക്ക് വീണയാൾ മരിച്ചു

പാലായിൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വീണയാൾ മരിച്ചു. പാലാ പൊൻകുന്നം റോഡിലുള്ള വലിയ പാലത്തിൽ നിന്നുമാണ് ഒരാൾ മീനച്ചിലാറ്റിലേക്ക് ചാടിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

9:26 AM IST

കുത്തേറ്റ യുവാവ് മരിച്ചു

എങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ കുത്തേറ്റ യുവാവ് മരിച്ചു. എങ്ങണ്ടിയൂർ സ്വദേശി മിഥുൻ മോഹനാണ് മരിച്ചത്.  തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിൽ എത്തിയ സംഘമാണ് കുത്തിയതെന്ന് സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തി

7:42 AM IST

ബസും കാറും കൂട്ടിയിടിച്ചു

എംസി റോഡിൽ കൂരമ്പാല അമൃത വിദ്യാലയത്തിന് സമീപം ഉണ്ടായ അപകടത്തിന്റെ ദൃശ്യം

7:40 AM IST

അപകടം

എംസി റോഡിൽ കുരമ്പാല അമ്യത വിദ്യാലയത്തിന് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം നടന്നു. കാറിൽ യാത്ര ചെയ്ത 3 പേർക്ക് ഗുരുതര പരിക്കേറ്റു. രാവിലെ 7 മണിയോടെയാണ് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

7:38 AM IST

ലോകകപ്പ് ടിക്കറ്റ് അപേക്ഷ 12 ലക്ഷം

ഈ വർഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് ടിക്കറ്റ് അപേക്ഷകൾക്ക് വൻ തിരക്ക്. ആദ്യ 48 മണിക്കൂറിൽ ഐ സി സിക്ക് ലഭിച്ചത് 12 ലക്ഷം ടിക്കറ്റ് അപേക്ഷകൾ. അമേരിക്കയിൽ നിന്നും, വെസ്റ്റ് ഇൻഡീസിൽ നിന്നും മാത്രം 9 ലക്ഷം അപേക്ഷകളെത്തി. ലഭിച്ച അപേക്ഷകളിൽ നിന്ന് ലോട്ടറി അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ വിൽക്കുക. ഫെബ്രുവരി 7 വരെ ടിക്കറ്റ് അപേക്ഷകൾ സ്വീകരിക്കും. ജൂൺ 1 മുതൽ 29 വരെയാണ് ലോകകപ്പ്.

7:36 AM IST

മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ

ശ്രീലങ്കയിൽ 23 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിലായി. രാമേശ്വരത്ത് നിന്ന് പോയവരാണ് അറസ്റ്റിലായത്. സമുദ്രാതിർത്തി ലംഘിച്ചെന്ന് ശ്രീലങ്കൻ നാവിക സേന കുറ്റപ്പെടുത്തുന്നു. രണ്ടു ബോട്ടുകളും പിടിച്ചെടുത്തു.

7:35 AM IST

ഒഡിഷയിൽ ഇഡിയില്ല, സഖ്യത്തിന് ബിജെപി

ഒഡീഷയിൽ ബിജു ജനതാദളുമായി സഖ്യത്തിന് ബിജെപി ശ്രമം. സഖ്യസാധ്യത പരിഗണിക്കുന്നു എന്ന് പാർട്ടി വൃത്തങ്ങൾ.

7:34 AM IST

ഗ്യാൻവാപിയിൽ സുരക്ഷ ശക്തമാക്കി

ഗ്യാൻവാപിയിലെ സുരക്ഷ വിലയിരുത്തി യുപി സർക്കാർ. മസ്ജിദിലെ തെക്കെ അറയിലെ പൂജ ഇന്നും തുടരുന്നു. ഡ്രോൺ നിരീക്ഷണം ശക്തമാക്കി പൊലീസ്. നാളെ സുപ്രീംകോടതിയിൽ വിഷയം പരാമർശിക്കാൻ മുസ്ലിം സംഘടനകൾ ശ്രമിക്കും. കാശിയിൽ അമ്പലം തകർത്ത് പള്ളി പണിതതായി തെളിവില്ലെന്നാണ് മുസ്ലിം സംഘടനകൾ ഉയര്‍ത്തുന്ന വാദം. 

7:31 AM IST

കഞ്ചാവ് വേട്ട

തിരുവനന്തപുരം കുന്നത്ത്കാലിൽ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 45 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. കേസിൽ രണ്ട് പേര് പിടിയിലായി. കാഞ്ഞിരമ്പാറ സ്വദേശി വിജിത്ത് തൊളിക്കോട് സ്വദേശി ഷാൻ എന്നിവർ ആണ് പിടിയിലായത്. രണ്ട് പേര്‍ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

7:30 AM IST

കണ്ണീര്‍ കൊമ്പൻ

തണ്ണീർ കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റുകൾ കൊണ്ടത് ജനവാസ മേഖലയിൽ എത്തിയപ്പോഴാകാമെന്ന് നിഗമനം. ഹാസനിലെ കൃഷിയിടങ്ങളിൽ പതിവായി എത്തുന്ന ആനയെ തുരത്താൻ കര്‍ഷകരായിരിക്കാം ഇത് ഉപയോഗിച്ചതെന്നാണ് വനം വകുപ്പ് പറയുന്നത്. ആനയെ കേരളം സ്പോട് ചെയ്തത് തോൽപ്പെട്ടി കാടുകളിലാണ്. റേഡിയോ കോളർ കണ്ടതോടെ ഐഡി വാങ്ങി ട്രാക്ക് ചെയ്യാൻ തുടങ്ങി. സിഗ്നൽ കിട്ടിയത് 4- 5 മണിക്കൂർ ഇടവേളകളിലാണ്. സിഗ്നൽ ഇടവേള ആനയെ പിന്തുടരുന്നതിനു തടസമായെന്നതാണ് നിഗമനം. 

11:55 AM IST:

ജാ‌‍ർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കും. എംഎൽഎമാർ ഇന്ന് റാഞ്ചിയിലെത്തിയേക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ജെഎംഎം. വിശ്വാസ വോട്ടെടുപ്പ് ശക്തിപ്രകടനമാക്കാൻ മഹാസഖ്യം തീരുമാനിച്ചിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എംഎൽഎമാരെ റാഞ്ചിയിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ടുണ്ട്. നാളെ ജാർഖണ്ഡിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ രേവന്ത് പങ്കെടുക്കുമെന്നും സൂചനയുണ്ട്.

11:54 AM IST:

മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്നിന്  പൗരപ്രമുഖരുടെ ഭക്ഷണത്തിന് മാത്രം ചെലവ് 16.08 ലക്ഷം. കഴിഞ്ഞ തവണത്തേക്കാൾ 7 ലക്ഷം  രൂപ ഇത്തവണ കൂടുതലാണ്.  പൗരപ്രമുഖർക്ക് ക്രിസ്മസ് കേക്ക് നൽകിയതിന് ചെലവ് 1.20 ലക്ഷ രൂപയും പരിപാടിയുടെ  ക്ഷണക്കത്തിന് 10,725 രൂപയും ചെലവായി. പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

9:27 AM IST:

പാലായിൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വീണയാൾ മരിച്ചു. പാലാ പൊൻകുന്നം റോഡിലുള്ള വലിയ പാലത്തിൽ നിന്നുമാണ് ഒരാൾ മീനച്ചിലാറ്റിലേക്ക് ചാടിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

9:26 AM IST:

എങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ കുത്തേറ്റ യുവാവ് മരിച്ചു. എങ്ങണ്ടിയൂർ സ്വദേശി മിഥുൻ മോഹനാണ് മരിച്ചത്.  തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിൽ എത്തിയ സംഘമാണ് കുത്തിയതെന്ന് സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തി

7:42 AM IST:

എംസി റോഡിൽ കൂരമ്പാല അമൃത വിദ്യാലയത്തിന് സമീപം ഉണ്ടായ അപകടത്തിന്റെ ദൃശ്യം

7:40 AM IST:

എംസി റോഡിൽ കുരമ്പാല അമ്യത വിദ്യാലയത്തിന് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം നടന്നു. കാറിൽ യാത്ര ചെയ്ത 3 പേർക്ക് ഗുരുതര പരിക്കേറ്റു. രാവിലെ 7 മണിയോടെയാണ് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

7:38 AM IST:

ഈ വർഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് ടിക്കറ്റ് അപേക്ഷകൾക്ക് വൻ തിരക്ക്. ആദ്യ 48 മണിക്കൂറിൽ ഐ സി സിക്ക് ലഭിച്ചത് 12 ലക്ഷം ടിക്കറ്റ് അപേക്ഷകൾ. അമേരിക്കയിൽ നിന്നും, വെസ്റ്റ് ഇൻഡീസിൽ നിന്നും മാത്രം 9 ലക്ഷം അപേക്ഷകളെത്തി. ലഭിച്ച അപേക്ഷകളിൽ നിന്ന് ലോട്ടറി അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ വിൽക്കുക. ഫെബ്രുവരി 7 വരെ ടിക്കറ്റ് അപേക്ഷകൾ സ്വീകരിക്കും. ജൂൺ 1 മുതൽ 29 വരെയാണ് ലോകകപ്പ്.

7:36 AM IST:

ശ്രീലങ്കയിൽ 23 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിലായി. രാമേശ്വരത്ത് നിന്ന് പോയവരാണ് അറസ്റ്റിലായത്. സമുദ്രാതിർത്തി ലംഘിച്ചെന്ന് ശ്രീലങ്കൻ നാവിക സേന കുറ്റപ്പെടുത്തുന്നു. രണ്ടു ബോട്ടുകളും പിടിച്ചെടുത്തു.

7:35 AM IST:

ഒഡീഷയിൽ ബിജു ജനതാദളുമായി സഖ്യത്തിന് ബിജെപി ശ്രമം. സഖ്യസാധ്യത പരിഗണിക്കുന്നു എന്ന് പാർട്ടി വൃത്തങ്ങൾ.

7:34 AM IST:

ഗ്യാൻവാപിയിലെ സുരക്ഷ വിലയിരുത്തി യുപി സർക്കാർ. മസ്ജിദിലെ തെക്കെ അറയിലെ പൂജ ഇന്നും തുടരുന്നു. ഡ്രോൺ നിരീക്ഷണം ശക്തമാക്കി പൊലീസ്. നാളെ സുപ്രീംകോടതിയിൽ വിഷയം പരാമർശിക്കാൻ മുസ്ലിം സംഘടനകൾ ശ്രമിക്കും. കാശിയിൽ അമ്പലം തകർത്ത് പള്ളി പണിതതായി തെളിവില്ലെന്നാണ് മുസ്ലിം സംഘടനകൾ ഉയര്‍ത്തുന്ന വാദം. 

7:31 AM IST:

തിരുവനന്തപുരം കുന്നത്ത്കാലിൽ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 45 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. കേസിൽ രണ്ട് പേര് പിടിയിലായി. കാഞ്ഞിരമ്പാറ സ്വദേശി വിജിത്ത് തൊളിക്കോട് സ്വദേശി ഷാൻ എന്നിവർ ആണ് പിടിയിലായത്. രണ്ട് പേര്‍ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

7:30 AM IST: