Malayalam News Highlights: പ്രധാനമന്ത്രി 2 ദിവസത്തേക്ക് കേരളത്തിൽ, കൊച്ചിയിൽ റോഡ് ഷോ

malayalam live blog live news updates 10 January 2024 sts

 പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും 2 ദിവസത്തേക്ക് കേരളത്തിലെത്തും. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോയിൽ മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും. 

3:39 PM IST

സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടി; എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കും

സി പി ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടിക്ക് പാര്‍ട്ടി തീരുമാനം. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവിലാണ് പി രാജുവിനെതിരെ നടപടിക്ക് തീരുമാനമെടുത്തത്. ജില്ലാ കൗൺസിൽ യോഗത്തിൽ ഈ കാര്യം ചര്‍ച്ച ചെയ്യും. തീരുമാനം അംഗീകരിക്കാനാണ് സാധ്യത.പി രാജു പാര്‍ട്ടി സ്ഥാനങ്ങൾ വഹിച്ചുകൊണ്ട് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. 

3:37 PM IST

ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി ഉത്തരവ്

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത, പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള അംഗങ്ങൾക്ക്  പോലീസ് സംരക്ഷണം നൽകണം എന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇവര്‍ക്ക് സെനറ്റ് മെമ്പർമാരായി പ്രവർത്തിക്കുന്നതിന് തടസ്സമുണ്ടാകുന്നില്ലെന്ന്  ഉറപ്പു വരുത്താൻ പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 

3:37 PM IST

പിടി മോഹനകൃഷ്ണന്‍ അനുസ്മരണത്തിൽ ഗവര്‍ണര്‍ക്കൊപ്പം വേദിയില്‍ ചെന്നിത്തലയും സുധീരനും

വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറത്തെ ഡിസിസി പ്രസിഡൻറ് അടക്കം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിട്ടുനിന്ന പരിപാടിയിൽ വിഎം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുത്തു.ഗവർണർക്ക് എതിരെ എസ്എഫ്ഐ, സിപിഎം പ്രവർത്തകർ വഴിമധ്യേ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ  ക്ഷണിച്ചതിൽ നേരത്തെ തന്നെ മലപ്പുറം ജില്ലയിലെ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പ്രതിഷേധമുണ്ടായിരുന്നു.  

3:36 PM IST

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ നെഞ്ചുവേദന; പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായി മലയാളി മരിച്ചു. മലപ്പുറം കിഴിശ്ശേറി കുഴിമണ്ണ പുവതൊടയിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ (48) ആണ് റിയാദിൽനിന്ന് 300 കിലോമീറ്റര്‍ അകലെ ശഖ്റയിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. അൽപസമയത്തിനുള്ളിൽ മരിക്കുകയും ചെയ്തു. ശഖ്റയിൽ തന്നെ ജോലി ചെയ്യുകയായിരുന്നു.

3:36 PM IST

ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ ചുട്ടുകൊന്ന സംഭവത്തില്‍ അമ്മയും അറസ്റ്റില്‍

തമിഴ്നാട് തഞ്ചാവൂരിലെ ദുരഭിമാനക്കൊലയില്‍ അമ്മയും അറസ്റ്റില്‍. മരിച്ച പെണ്‍കുട്ടിയുടെ അമ്മ റോജ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാൾ അടക്കം അഞ്ച് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരി ഐശ്വരിയെ ആണ് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നത്. അധമ ജാതിബോധത്തിന് ഇരയായാണ് ഒരു പെൺകുട്ടി കൂടി സ്വന്തം പിതാവിന്‍റെയും ഉറ്റ ബന്ധുക്കളുടെയും ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്. കൊല നടത്തുന്നതിനുള്ള ഗൂഡാലോചനയില്‍ പെണ്‍കുട്ടിയുടെ അമ്മ റോജയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് അറസ്റ്റ്. വൈകിട്ടോടെ ഇവരെ കോടതിയില്‍ ഹാജരാക്കും.

3:35 PM IST

കലാപാഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ, എംവി ഗോവിന്ദൻ വിവരക്കേട് പറയുന്നയാൾ: വിഡി സതീശൻ

ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സർക്കാരിന്റെ സമീപനം ക്രൂരമാണെന്നും അതിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അക്രമം ആഹ്വാനം ചെയ്തു എന്നാണ് അദ്ദേഹത്തിനെതിരായ കേസ്. അങ്ങനെയെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയാണ്. എഫ്ഐആർ ഉൾപ്പെടുന്ന വധശ്രമം എന്ന് പറഞ്ഞ വിഷയം മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്നു പറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1:08 PM IST

'പാതിരാ കോഴിയില്‍' നിന്ന് കുഴിമന്തി കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 10 പേര്‍ ചികിത്സയില്‍

എറണാകുളം കളമശ്ശേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തു പേര്‍ ചികിത്സയില്‍. കളമശ്ശേരിയിലെ  പാതിരാ കോഴി എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് ഇവര്‍ ചികിത്സ തേടുകയായിരുന്നു.  ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ രാത്രി ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.

1:08 PM IST

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണ് യുവാവ്, ദാരുണാന്ത്യം

കണ്ണൂർ ഇരിട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ കീഴൂർ സ്വദേശി ആൽബർട്ട് ലൂക്കാസ് (19) ആണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ആല്‍ബെര്‍ട്ട് തെറിച്ചു വീഴുകയായിരുന്നു

12:23 PM IST

സവാദ് ഒളിവില്‍ താമസിച്ചത് ഷാജഹാന്‍ എന്ന പേരില്‍

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് മട്ടന്നൂരിൽ താമസിച്ചത് ഷാജഹാൻ എന്ന പേരിലെന്ന് അയൽവാസി അഷ്റഫ് ഏഷ്യാനെറ്റ് ന്യൂസിനോട്. ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. പുലർച്ചെ 3 മണിയോടെ ഏഴ് വാഹനങ്ങളിലായി പൊലീസുകാരെത്തിയെന്നും മുഖത്ത് കറുത്ത തുണിയിട്ട് 6മണിയോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി എന്നും അയൽവാസി വിശദീകരിച്ചു. മരപ്പണിക്കായി വന്ന് ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പം താമസിച്ചിരുന്നതിനാൽ മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്നും ഒന്നരവർഷമായി ഇവിടെ താമസിക്കുന്നു എന്നും അയൽവാസി പറഞ്ഞു. 

11:04 AM IST

കൈവെട്ട് കേസ് പ്രതി ഒളിവില്‍ കഴിഞ്ഞത് മരപ്പണിക്കാരനായി

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്. ഇവിടെയാണ് ഇയാൾ മരപ്പണി ചെയ്ത് കഴി‍ഞ്ഞിരുന്നത്. പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത് സവാദാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു സവാദ്. 

10:18 AM IST

ഒന്നിച്ചുറങ്ങിയ 5 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

യുപിയിലെ അമോറയിൽ ഒന്നിച്ചുറങ്ങാൻ പോയ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങൾ പിറ്റേന്ന് മരിച്ച നിലയിൽ. കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചത്. മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അം​ഗങ്ങളാണ്. മുതിർന്നവർ ഉൾപ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. 2 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

9:12 AM IST

കാർ അപകടത്തില്‍ 21കാരിക്ക് ദാരുണാന്ത്യം

എറണാകുളത്ത് നെടുമ്പാശ്ശേരി അത്താണിയിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.

9:11 AM IST

ഗവർണർ ഇന്ന് പൊന്നാനിയിൽ

ലപ്പുറം പൊന്നാനിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എതിരെ എസ്എഫ്ഐയുടെ പ്രതിഷേധ ബാനറുകൾ. പൊന്നാനി എരമംഗലത്ത് ആണ് എസ്എഫ്ഐ ബാനർ സ്ഥാപിച്ചത്. 'മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ 'എന്ന് എഴുതിയ ബാനർ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ന് 11 മണിക്കാണ് ഗവർണർ പൊന്നാനിയിൽ എത്തുന്നത്.

9:11 AM IST

ഇന്ത്യ സന്ദർശിക്കാൻ താത്പര്യം അറിയിച്ച് മാലദ്വീപ് പ്രസിഡന്റ്

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യ. ഇന്ത്യ സന്ദർശിക്കാൻ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു താത്പര്യം അറിയിച്ചിരുന്നു. തെരഞ്ഞടുപ്പിന് മുമ്പ് സന്ദർശനത്തിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന.

7:39 AM IST

അമ്മ മകനെ കൊന്ന് ബാഗിലാക്കിയ സംഭവം

നാലുവയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്റ്റാർട്ടപ്പ് സിഇഒ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.  ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാ‍ർട്ട്മെന്‍റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയിൽ മുറിവുകൾ ഉണ്ടെന്നും മകൻ മരിച്ച ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സുചന മൊഴി നൽകിയെന്നും പൊലീസ് വിശ​ദീകരിക്കുന്നു.

7:38 AM IST

ഒരു മിനിറ്റിനുള്ളിൽ മെട്രോ യാത്രക്കായി ടിക്കറ്റെടുക്കാം

ടിക്കറ്റ് എടുക്കുന്നതിനായി സ്റ്റേഷനിലെത്തി ക്യൂ നിൽക്കേണ്ട. 9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് 'Hi' എന്ന് അയച്ചാൽ മതി. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാൽ ടിക്കറ്റ് ഫോണിലെത്തും. വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ യാത്ര ചെയ്യാനാകും

6:50 AM IST

സിറോ മലബാർ സഭ പുതിയ മേജർ ആർച്ച് ബിഷപ്പ്

സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
പുതിയ മേജർ ആർച്ച് ബിഷപ്പാകും എന്നാണ് സൂചന. ഇന്നലെ സിനഡ് യോഗം വോട്ടെടുപ്പ് പൂർത്തിയാക്കിയിരുന്നു. വത്തിക്കാന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് പ്രഖ്യാപനം നടത്തുക. 

6:49 AM IST

ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ

ശതാഭിഷേകത്തിൻറെ നിറവിൽ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84 ആം ജന്മദിന ആഘോഷം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല.

3:39 PM IST:

സി പി ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടിക്ക് പാര്‍ട്ടി തീരുമാനം. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവിലാണ് പി രാജുവിനെതിരെ നടപടിക്ക് തീരുമാനമെടുത്തത്. ജില്ലാ കൗൺസിൽ യോഗത്തിൽ ഈ കാര്യം ചര്‍ച്ച ചെയ്യും. തീരുമാനം അംഗീകരിക്കാനാണ് സാധ്യത.പി രാജു പാര്‍ട്ടി സ്ഥാനങ്ങൾ വഹിച്ചുകൊണ്ട് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. 

3:37 PM IST:

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത, പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള അംഗങ്ങൾക്ക്  പോലീസ് സംരക്ഷണം നൽകണം എന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇവര്‍ക്ക് സെനറ്റ് മെമ്പർമാരായി പ്രവർത്തിക്കുന്നതിന് തടസ്സമുണ്ടാകുന്നില്ലെന്ന്  ഉറപ്പു വരുത്താൻ പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 

3:37 PM IST:

വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറത്തെ ഡിസിസി പ്രസിഡൻറ് അടക്കം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിട്ടുനിന്ന പരിപാടിയിൽ വിഎം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുത്തു.ഗവർണർക്ക് എതിരെ എസ്എഫ്ഐ, സിപിഎം പ്രവർത്തകർ വഴിമധ്യേ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ  ക്ഷണിച്ചതിൽ നേരത്തെ തന്നെ മലപ്പുറം ജില്ലയിലെ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പ്രതിഷേധമുണ്ടായിരുന്നു.  

3:36 PM IST:

സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായി മലയാളി മരിച്ചു. മലപ്പുറം കിഴിശ്ശേറി കുഴിമണ്ണ പുവതൊടയിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ (48) ആണ് റിയാദിൽനിന്ന് 300 കിലോമീറ്റര്‍ അകലെ ശഖ്റയിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. അൽപസമയത്തിനുള്ളിൽ മരിക്കുകയും ചെയ്തു. ശഖ്റയിൽ തന്നെ ജോലി ചെയ്യുകയായിരുന്നു.

3:36 PM IST:

തമിഴ്നാട് തഞ്ചാവൂരിലെ ദുരഭിമാനക്കൊലയില്‍ അമ്മയും അറസ്റ്റില്‍. മരിച്ച പെണ്‍കുട്ടിയുടെ അമ്മ റോജ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാൾ അടക്കം അഞ്ച് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരി ഐശ്വരിയെ ആണ് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നത്. അധമ ജാതിബോധത്തിന് ഇരയായാണ് ഒരു പെൺകുട്ടി കൂടി സ്വന്തം പിതാവിന്‍റെയും ഉറ്റ ബന്ധുക്കളുടെയും ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്. കൊല നടത്തുന്നതിനുള്ള ഗൂഡാലോചനയില്‍ പെണ്‍കുട്ടിയുടെ അമ്മ റോജയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് അറസ്റ്റ്. വൈകിട്ടോടെ ഇവരെ കോടതിയില്‍ ഹാജരാക്കും.

3:35 PM IST:

ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സർക്കാരിന്റെ സമീപനം ക്രൂരമാണെന്നും അതിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അക്രമം ആഹ്വാനം ചെയ്തു എന്നാണ് അദ്ദേഹത്തിനെതിരായ കേസ്. അങ്ങനെയെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയാണ്. എഫ്ഐആർ ഉൾപ്പെടുന്ന വധശ്രമം എന്ന് പറഞ്ഞ വിഷയം മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്നു പറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1:08 PM IST:

എറണാകുളം കളമശ്ശേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തു പേര്‍ ചികിത്സയില്‍. കളമശ്ശേരിയിലെ  പാതിരാ കോഴി എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് ഇവര്‍ ചികിത്സ തേടുകയായിരുന്നു.  ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ രാത്രി ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.

1:08 PM IST:

കണ്ണൂർ ഇരിട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ കീഴൂർ സ്വദേശി ആൽബർട്ട് ലൂക്കാസ് (19) ആണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ആല്‍ബെര്‍ട്ട് തെറിച്ചു വീഴുകയായിരുന്നു

12:23 PM IST:

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് മട്ടന്നൂരിൽ താമസിച്ചത് ഷാജഹാൻ എന്ന പേരിലെന്ന് അയൽവാസി അഷ്റഫ് ഏഷ്യാനെറ്റ് ന്യൂസിനോട്. ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. പുലർച്ചെ 3 മണിയോടെ ഏഴ് വാഹനങ്ങളിലായി പൊലീസുകാരെത്തിയെന്നും മുഖത്ത് കറുത്ത തുണിയിട്ട് 6മണിയോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി എന്നും അയൽവാസി വിശദീകരിച്ചു. മരപ്പണിക്കായി വന്ന് ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പം താമസിച്ചിരുന്നതിനാൽ മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്നും ഒന്നരവർഷമായി ഇവിടെ താമസിക്കുന്നു എന്നും അയൽവാസി പറഞ്ഞു. 

11:09 AM IST:

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്. ഇവിടെയാണ് ഇയാൾ മരപ്പണി ചെയ്ത് കഴി‍ഞ്ഞിരുന്നത്. പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത് സവാദാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു സവാദ്. 

10:18 AM IST:

യുപിയിലെ അമോറയിൽ ഒന്നിച്ചുറങ്ങാൻ പോയ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങൾ പിറ്റേന്ന് മരിച്ച നിലയിൽ. കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചത്. മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അം​ഗങ്ങളാണ്. മുതിർന്നവർ ഉൾപ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. 2 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

9:12 AM IST:

എറണാകുളത്ത് നെടുമ്പാശ്ശേരി അത്താണിയിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.

9:11 AM IST:

ലപ്പുറം പൊന്നാനിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എതിരെ എസ്എഫ്ഐയുടെ പ്രതിഷേധ ബാനറുകൾ. പൊന്നാനി എരമംഗലത്ത് ആണ് എസ്എഫ്ഐ ബാനർ സ്ഥാപിച്ചത്. 'മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ 'എന്ന് എഴുതിയ ബാനർ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ന് 11 മണിക്കാണ് ഗവർണർ പൊന്നാനിയിൽ എത്തുന്നത്.

9:11 AM IST:

മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യ. ഇന്ത്യ സന്ദർശിക്കാൻ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു താത്പര്യം അറിയിച്ചിരുന്നു. തെരഞ്ഞടുപ്പിന് മുമ്പ് സന്ദർശനത്തിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന.

7:39 AM IST:

നാലുവയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്റ്റാർട്ടപ്പ് സിഇഒ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.  ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാ‍ർട്ട്മെന്‍റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയിൽ മുറിവുകൾ ഉണ്ടെന്നും മകൻ മരിച്ച ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സുചന മൊഴി നൽകിയെന്നും പൊലീസ് വിശ​ദീകരിക്കുന്നു.

7:38 AM IST:

ടിക്കറ്റ് എടുക്കുന്നതിനായി സ്റ്റേഷനിലെത്തി ക്യൂ നിൽക്കേണ്ട. 9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് 'Hi' എന്ന് അയച്ചാൽ മതി. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാൽ ടിക്കറ്റ് ഫോണിലെത്തും. വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ യാത്ര ചെയ്യാനാകും

6:50 AM IST:

സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
പുതിയ മേജർ ആർച്ച് ബിഷപ്പാകും എന്നാണ് സൂചന. ഇന്നലെ സിനഡ് യോഗം വോട്ടെടുപ്പ് പൂർത്തിയാക്കിയിരുന്നു. വത്തിക്കാന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് പ്രഖ്യാപനം നടത്തുക. 

6:49 AM IST: