Malayalam News Highlights: സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

Malayalam live blog live updates 4 january 2024

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഇന്ന്  രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവര്‍ മുഖ്യാത്ഥികളായിരുന്നു.

5:33 PM IST

മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം

മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം. വെച്ചൂച്ചിറ ചാത്തന്‍തറയില്‍ വെച്ചാണ് പൊലീസ് സംഘത്തിന് നേരെ അതിക്രമമുണ്ടായത്. വെച്ചൂച്ചിറ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സീനിയര്‍ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

4:18 PM IST

അമിതവേഗതയിലെത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം തോന്നയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. മംഗലപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.

3:57 PM IST

പോരായ്‌മകളിൽ ഖേദിക്കുന്നുവെന്ന് ജോര്‍ജ് ആലഞ്ചേരി

പോരായ്‌മകളിൽ ഖേദിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍‌ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശ്വാസികള്‍ക്ക് അയച്ച കത്തിലാണ്  ദൗത്യനിർവഹണത്തിലെ പോരായ്മകളിലും കുറവുകളിലും ജോർജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചത്. Read More

3:56 PM IST

കണ്ണൂരിൽ എസ്ഐയോട് കയർത്ത് എംഎൽഎ

കണ്ണൂരിൽ എസ്ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ. സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. Read More

3:56 PM IST

ടെറസിൽ നിന്ന് വീണ് മധ്യവയസ്കന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

കോഴിക്കോട് ടെറസിൽ നിന്ന് വീണ് മധ്യവയസ്കന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പുതുവത്സര തലേന്നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ് ഇന്നാണ് മരിച്ചത്. Read More

3:55 PM IST

ജെസ്നയുടെ അച്ഛന് കോടതി നോട്ടീസ്

കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജെസ്നയുടെ അച്ഛന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൻ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതിയുടെ നോട്ടീസ്. 

2:51 PM IST

'മോദി അരി തരുന്നു, പിണറായി അരി തരുന്നില്ലെന്നാണ് മറിയക്കുട്ടി അടക്കമുള്ളവര്‍ പറയുന്നത്': വി മുരളീധരന്‍

പ്രധാന മന്ത്രിയുടെ കേരള സന്ദർശനം മഹിളാശക്തി മോദിക്കൊപ്പമെന്ന് കാണിച്ചുതന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. മോദി അരി തരുന്നു എന്നാൽ പിണറായി അരി തരുന്നില്ല എന്നാണ് മറിയക്കുട്ടി അടക്കമുള്ളവർ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം അനുകൂലമാക്കാനുള്ള ഒരു സാഹചര്യം പ്രധാനമന്ത്രിയുടെ  സന്ദർശനം വഴിതെളിച്ചു. 

2:50 PM IST

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; പിജി മനുവിന് കീഴടങ്ങാന്‍ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി

ലൈംഗിക പീഡന കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന്‍ കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹർജിയിലാണ് കോടതി തീരുമാനം. ലൈംഗിക പീഡന കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു.പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

2:50 PM IST

'പിണറായിയെ കണ്ണിലെ കൃഷ്ണമണിപോലെ മോദി സംരക്ഷിക്കുന്നു, തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പരിപ്പ് വേവില്ല': കെ സുധാകരൻ

സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്‍റെ അഞ്ച് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാല്‍, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഏജന്‍സികളെല്ലാം വന്നതിലും സ്പീഡില്‍ തിരിച്ചുപോയെന്നു മാത്രമല്ല, ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തു. പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നതെന്നും തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പരിപ്പ് വേവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

2:49 PM IST

എംഎം മണിയുടെ സഹോദരന്‍ ലംബോധരന്‍റെ സ്ഥാപനത്തില്‍ ജിഎസ്‍ടി വകുപ്പിന്‍റെ പരിശോധന

ഉടുമ്പൻചോല എം എൽ എ എം എം മണിയുടെ സഹോദരൻ ലംബോധരന്‍റെ സ്ഥാപനത്തില്‍ പരിശോധന. കേന്ദ്ര ജിഎസ്‍ടി വകുപ്പാണ് പരിശോധന നടത്തുന്നത്. ലംബോധരന്‍റെ ഉടമസ്ഥതയിലുള്ള അടിമാലി ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ്  രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

2:48 PM IST

പിഞ്ചോമനയെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു; നാടിനെ നടുക്കിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്.

2:48 PM IST

ശ്രീരാമന്‍ മാംസാഹാരിയായിരുന്നുവെന്ന് എന്‍സിപി നേതാവ്; പരാതി നല്‍കി ബിജെപി, വിവാദമായതോടെ ഖേദ പ്രകടനം

ശ്രീരാമൻ മാംസാഹാരിയായിരുന്നെന്ന പരാമർശം വിവാദമായതോടെ മഹാരാഷ്ട്രയിലെ എൻസിപി നേതാവ് ജിതേന്ദ്ര അവാദ് ഖേദം പ്രകടിപ്പിച്ചു. പരാമർശത്തിനെതിരെ ബിജെപി പരാതി നൽകുകയും പ്രതിഷേധിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഖേദപ്രകടനം. എന്നാൽ, പരാമർശം തിരുത്താൻ അദ്ദേഹം തയ്യാറായില്ല. എൻസിപി ശരദ് പവാർ പക്ഷത്തെ എംഎൽഎയും മുൻ മന്ത്രിയുമാണ് ജിതേന്ദ്ര അവാദ്. മഹാരാഷ്ട്രയിൽ ശിർദ്ദിൽ ഇന്നലെയാണ് ഈ വിവാദ പരാമർശം നടത്തിയത്.

11:53 AM IST

മോദിയുടെ വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം

തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്. 

11:53 AM IST

തിരുവല്ലത്തെ യുവതിയുടെ ആത്മഹത്യ; ആരോപണ വിധേയനായ സിപിഒ നവാസിന് സസ്പെന്‍ഷന്‍

തിരുവല്ലത്ത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു. കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് സസ്പെൻഷൻ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്.

10:54 AM IST

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം

തമിഴ്നാട്ടിലെ പ്രളയക്കെടുതിയിൽ കേന്ദ്ര സഹായം വൈകുന്നതിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം. തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകൾ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ നരേന്ദ്ര മോദി തയ്യാറായില്ലെന്ന് മുരശൊലി കുറ്റപ്പെടുത്തി.

10:00 AM IST

'സംഭവം വേദിപ്പിക്കുന്നത്, യുവ നേതാക്കളെ പങ്കെടുപ്പിക്കണം'; ജാമിയ നൂരിയ്യ സമ്മേളനത്തിൽ സാദിഖലി തങ്ങൾക്ക് കത്ത്

സമസ്തയിലെ യുവ നേതാക്കളെ ജാമിഅ നൂരിയ്യ സമ്മേളനത്തിൽ നിന്നും ഒഴിവാക്കിയ സംഭവത്തിൽ പാണക്കാട് സാദിഖലി തങ്ങൾക്ക് കത്ത് നൽകി ഒരു വിഭാഗം പ്രവർത്തകർ. വേദനിപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചതെന്ന് കത്തിൽ പ്രവർത്തകർ പറയുന്നു. 
യുവ നേതാക്കളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നും എസ്കെഎസ്എസ്എഫ്, എസ്‍വൈഎസ് ഭാരവാഹികളടങ്ങിയ സംഘം നൽകിയ കത്തിൽ പറയുന്നു. സമ്മേളന നഗരിയിൽ വെച്ചാണ് സാദിഖലി തങ്ങൾക്ക് കത്തു നൽകിയത്. 

9:59 AM IST

'കറുപ്പ് വസ്ത്രം അണിഞ്ഞാൽ എങ്ങനെ പ്രതിഷേധമാകും; പൊലീസ് നടപടി ഭർത്താവ് ബിജെപി നേതാവായതിനാൽ': പരാതിയുമായി അർച്ചന

 ഭർത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവകേരള സദസ് ബസ് കടന്നുപോയ വഴിയിൽ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് തലവൂർ സ്വദേശി അർച്ചന. ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മർദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂർ അനുഭവിച്ചതെന്നും അർച്ചന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അര്‍ച്ചന. 

9:59 AM IST

രാജ്യതലസ്ഥാനത്ത് മോദിക്ക് മ്യൂസിയം ഒരുങ്ങുന്നു; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് കോൺഗ്രസ്

നെഹ്റു മുതൽ മൻമോഹൻസിംഗ് വരെയുള്ള മുൻ പ്രധാനമന്ത്രിമാർക്കൊപ്പം ദില്ലി തീന്മൂർത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിർമ്മിക്കുന്നത്. അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുന്ന മ്യൂസിയത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്ന് കോൺഗ്രസ് പരിഹസിച്ചു.

9:55 AM IST

തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജിത്തിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

7:29 AM IST

'പോക്സോ കേസുകൾ ഒത്തു തീർപ്പാക്കുന്നു, ഇടനിലക്കാരായി പബ്ലിക് പ്രോസിക്യൂട്ടർമാർ'; ഗുരുതര റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്ത് കോടതിയിലെത്തുന്ന പോക്സോ കേസുകൾ ഒത്തു തീർപ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരാകുന്നുവെന്ന് ഇൻറലിജൻസ്. ഗുരുതരമായ ഈ കണ്ടെത്തൽ ഡിജിപി വിളിച്ച എഡിജിപി തല യോഗം വിശദമായി ചർച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകി.

7:28 AM IST

ഒടുവിൽ എഐ ക്യാമറയ്ക്ക് കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ; ആദ്യ ഗഡുവായി 9.39 കോടി നൽകും

ഒടുവിൽ എഐ ക്യാമറകള്‍ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെൽട്രോൺ നിർത്തിവെച്ചതോടെയാണ് സർക്കാർ അനങ്ങിയത്. പണമില്ലെങ്കിൽ കണ്‍ട്രോള്‍ റൂമുകള്‍ നിർത്തുമെന്ന് ചൂണ്ടിക്കാട്ടി കെൽട്രോൺ സർക്കാറിന് കത്ത് നൽകിയത് ഏഷ്യനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

7:27 AM IST

20 വർഷം മുമ്പ് തളർന്നു കിടന്ന യുവാവിനും നോട്ടീസ്; അങ്കമാലി സഹകരണ അര്‍ബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി

എറണാകുളം അങ്കമാലി സഹകരണ അര്‍ബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. വ്യാജ ലോണിന്‍റെ മറവില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയതെന്നാരോപിച്ച് നിക്ഷേപകരും ലോണെടുക്കാതെ ബാധ്യതയിലായവരും രംഗത്തെത്തി. പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. 

7:27 AM IST

മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; കേന്ദ്രവും സംസ്ഥാനവും വിശദീകരണം നല്‍കിയേക്കും

വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്തുകൊണ്ട് പെൻഷൻ നൽകിയില്ലെന്ന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും മറുപടി നൽകണം.

5:33 PM IST:

മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം. വെച്ചൂച്ചിറ ചാത്തന്‍തറയില്‍ വെച്ചാണ് പൊലീസ് സംഘത്തിന് നേരെ അതിക്രമമുണ്ടായത്. വെച്ചൂച്ചിറ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സീനിയര്‍ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

4:18 PM IST:

തിരുവനന്തപുരം തോന്നയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. മംഗലപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.

3:57 PM IST:

പോരായ്‌മകളിൽ ഖേദിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍‌ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശ്വാസികള്‍ക്ക് അയച്ച കത്തിലാണ്  ദൗത്യനിർവഹണത്തിലെ പോരായ്മകളിലും കുറവുകളിലും ജോർജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചത്. Read More

3:56 PM IST:

കണ്ണൂരിൽ എസ്ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ. സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. Read More

3:56 PM IST:

കോഴിക്കോട് ടെറസിൽ നിന്ന് വീണ് മധ്യവയസ്കന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പുതുവത്സര തലേന്നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ് ഇന്നാണ് മരിച്ചത്. Read More

3:55 PM IST:

കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജെസ്നയുടെ അച്ഛന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൻ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതിയുടെ നോട്ടീസ്. 

2:51 PM IST:

പ്രധാന മന്ത്രിയുടെ കേരള സന്ദർശനം മഹിളാശക്തി മോദിക്കൊപ്പമെന്ന് കാണിച്ചുതന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. മോദി അരി തരുന്നു എന്നാൽ പിണറായി അരി തരുന്നില്ല എന്നാണ് മറിയക്കുട്ടി അടക്കമുള്ളവർ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം അനുകൂലമാക്കാനുള്ള ഒരു സാഹചര്യം പ്രധാനമന്ത്രിയുടെ  സന്ദർശനം വഴിതെളിച്ചു. 

2:50 PM IST:

ലൈംഗിക പീഡന കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന്‍ കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹർജിയിലാണ് കോടതി തീരുമാനം. ലൈംഗിക പീഡന കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു.പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

2:50 PM IST:

സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്‍റെ അഞ്ച് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാല്‍, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഏജന്‍സികളെല്ലാം വന്നതിലും സ്പീഡില്‍ തിരിച്ചുപോയെന്നു മാത്രമല്ല, ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തു. പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നതെന്നും തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പരിപ്പ് വേവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

2:49 PM IST:

ഉടുമ്പൻചോല എം എൽ എ എം എം മണിയുടെ സഹോദരൻ ലംബോധരന്‍റെ സ്ഥാപനത്തില്‍ പരിശോധന. കേന്ദ്ര ജിഎസ്‍ടി വകുപ്പാണ് പരിശോധന നടത്തുന്നത്. ലംബോധരന്‍റെ ഉടമസ്ഥതയിലുള്ള അടിമാലി ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ്  രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

2:48 PM IST:

തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്.

2:48 PM IST:

ശ്രീരാമൻ മാംസാഹാരിയായിരുന്നെന്ന പരാമർശം വിവാദമായതോടെ മഹാരാഷ്ട്രയിലെ എൻസിപി നേതാവ് ജിതേന്ദ്ര അവാദ് ഖേദം പ്രകടിപ്പിച്ചു. പരാമർശത്തിനെതിരെ ബിജെപി പരാതി നൽകുകയും പ്രതിഷേധിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഖേദപ്രകടനം. എന്നാൽ, പരാമർശം തിരുത്താൻ അദ്ദേഹം തയ്യാറായില്ല. എൻസിപി ശരദ് പവാർ പക്ഷത്തെ എംഎൽഎയും മുൻ മന്ത്രിയുമാണ് ജിതേന്ദ്ര അവാദ്. മഹാരാഷ്ട്രയിൽ ശിർദ്ദിൽ ഇന്നലെയാണ് ഈ വിവാദ പരാമർശം നടത്തിയത്.

11:53 AM IST:

തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്. 

11:53 AM IST:

തിരുവല്ലത്ത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു. കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് സസ്പെൻഷൻ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്.

10:54 AM IST:

തമിഴ്നാട്ടിലെ പ്രളയക്കെടുതിയിൽ കേന്ദ്ര സഹായം വൈകുന്നതിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം. തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകൾ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ നരേന്ദ്ര മോദി തയ്യാറായില്ലെന്ന് മുരശൊലി കുറ്റപ്പെടുത്തി.

10:00 AM IST:

സമസ്തയിലെ യുവ നേതാക്കളെ ജാമിഅ നൂരിയ്യ സമ്മേളനത്തിൽ നിന്നും ഒഴിവാക്കിയ സംഭവത്തിൽ പാണക്കാട് സാദിഖലി തങ്ങൾക്ക് കത്ത് നൽകി ഒരു വിഭാഗം പ്രവർത്തകർ. വേദനിപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചതെന്ന് കത്തിൽ പ്രവർത്തകർ പറയുന്നു. 
യുവ നേതാക്കളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നും എസ്കെഎസ്എസ്എഫ്, എസ്‍വൈഎസ് ഭാരവാഹികളടങ്ങിയ സംഘം നൽകിയ കത്തിൽ പറയുന്നു. സമ്മേളന നഗരിയിൽ വെച്ചാണ് സാദിഖലി തങ്ങൾക്ക് കത്തു നൽകിയത്. 

9:59 AM IST:

 ഭർത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവകേരള സദസ് ബസ് കടന്നുപോയ വഴിയിൽ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് തലവൂർ സ്വദേശി അർച്ചന. ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മർദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂർ അനുഭവിച്ചതെന്നും അർച്ചന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അര്‍ച്ചന. 

9:59 AM IST:

നെഹ്റു മുതൽ മൻമോഹൻസിംഗ് വരെയുള്ള മുൻ പ്രധാനമന്ത്രിമാർക്കൊപ്പം ദില്ലി തീന്മൂർത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിർമ്മിക്കുന്നത്. അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുന്ന മ്യൂസിയത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്ന് കോൺഗ്രസ് പരിഹസിച്ചു.

9:55 AM IST:

തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജിത്തിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

7:29 AM IST:

സംസ്ഥാനത്ത് കോടതിയിലെത്തുന്ന പോക്സോ കേസുകൾ ഒത്തു തീർപ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരാകുന്നുവെന്ന് ഇൻറലിജൻസ്. ഗുരുതരമായ ഈ കണ്ടെത്തൽ ഡിജിപി വിളിച്ച എഡിജിപി തല യോഗം വിശദമായി ചർച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകി.

7:28 AM IST:

ഒടുവിൽ എഐ ക്യാമറകള്‍ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെൽട്രോൺ നിർത്തിവെച്ചതോടെയാണ് സർക്കാർ അനങ്ങിയത്. പണമില്ലെങ്കിൽ കണ്‍ട്രോള്‍ റൂമുകള്‍ നിർത്തുമെന്ന് ചൂണ്ടിക്കാട്ടി കെൽട്രോൺ സർക്കാറിന് കത്ത് നൽകിയത് ഏഷ്യനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

7:27 AM IST: