Malayalam News Highlights: എസ്എഫ്ഐ പ്രതിഷേധം; പ്രത്യേക റിപ്പോർട്ട് നൽകാൻ ഗവർണർ

malayalam news kerala news live updates today 13 december 2023

തിരുവനന്തപുരം: എസ് എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാൻ ഗവർണ്ണ‍റുടെ തീരുമാനം. സംസ്ഥാനത്തിന്‍റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം.ഈ മാസം 10, 11 തിയ്യതികളിൽ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെ കുറിച്ചും, ഇതിൽ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ കുറിച്ചും വിശദീകരിക്കാനാണ് ഗവർണ്ണർ റിപ്പോർട്ട് തേടിയത്. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് ഇക്കാര്യത്തിൽ ഗവ‍ർണ‍ർ വിശദമായ റിപ്പോ‍ർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാരെ മന്ത്രിമാർ പൂർണ്ണമായും ന്യായീകരിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്.അതേസമയം ഗവ‍ർണ‍ർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പിടിയിലായ എസ് എഫ് ഐ പ്രവർത്തകരിൽ 6 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

9:10 PM IST

പാർലമെന്‍റ് അതിക്രമം, 5-ാം പ്രതിയും പിടിയിൽ

പാർലമെന്‍റ് അതിക്രമിച്ച കേസിലെ അഞ്ചാമത്തെ പ്രതിയെ പൊലീസ് പിടികൂടി. ഹരിയാനയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ച നാല് പേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 

9:09 PM IST

ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു. ചെന്നൈ - കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 25 വരെയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് പ്രഖ്യാപിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

12:50 PM IST

ഡ്രൈവറുടെ രക്ത സമ്മര്‍ദം കൂടി, കാര്‍ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറി

ആലപ്പുഴയില്‍ ദേശീയപാതയില്‍ കാര്‍ ബസിലിടിച്ച് അപകടം. ദേശീയപാതയില്‍ നീര്‍ക്കുന്ന് ഇജാബ ജങ്ഷന് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കഞ്ഞിപ്പാടത്ത് നിന്നും ആലപ്പുഴക്ക് പോയ ബസും എതിർ ദിശയിൽ നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർക്ക് രക്ത സമ്മർദ്ദം കൂടുകയും നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു

12:50 PM IST

മീൻ വളർത്തുന്ന ഫൈബർ ടാങ്കിൽ വീണ് 2 വയസുകാരന് ദാരുണാന്ത്യം

അലങ്കാര മത്സ്യം വളർത്താൻ സ്ഥാപിച്ച ഫൈബർ ടാങ്കിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂർ കണ്ണന്തളിയിലാണ് അപകടം. കണ്ണന്തളി പനങ്ങാട്ടൂർ ചെറിയോരി വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്‌മിൻ ആണ് മരിച്ചത്. ഇന്നലെ ഇച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ടാങ്കിൽ കണ്ടെത്തിയത്.

12:49 PM IST

ആധാര്‍ അതോറിറ്റി നേരിട്ടെത്തി, അപൂര്‍വ ജനിതക രോഗം ബാധിച്ച ഗൗതം സുരേഷിനും പുതിയ ആധാര്‍ഡ് കാർ‍ഡ്

അപൂർവ ജനിതക രോഗം ബാധിച്ചതിനാൽ ആധാർ കാർഡ് പുതുക്കാനാകാതെ വലഞ്ഞ കൊല്ലം ഏരൂർ സ്വദേശി ഗൗതം സുരേഷിന് ഒടുവിൽ പുതിയ ആധാർ കാർഡ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ആധാർ അതോറിറ്റി അധികൃതർ നേരിട്ടെത്തിയാണ് ഗൗതമിന്റെ രജിസ്ട്രേഷൻ പുതുക്കിയത്. കുമരകത്തെ ജോസി മോളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറംലോകം അറിഞ്ഞതിന് പിന്നാലെയുണ്ടായ കേന്ദ്ര ഇടപെടലാണ് സമാന അവസ്ഥയിലുള്ള അനേകർക്ക് ആശ്വാസമായത്.

12:49 PM IST

നഴ്സിം​ഗ് പ്രവേശന തട്ടിപ്പ്; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച 5 അം​ഗസംഘം അറസ്റ്റിൽ

നഴ്സിംഗ് പ്രവേശന തട്ടിപ്പിനെ തുടർന്ന് തൃശൂർ സ്വദേശിയെ തട്ടിക്കൊണ്ടു പോയ സംഘം അറസ്റ്റിൽ. തൃശൂർ സ്വദേശി ജോഷി മാത്യുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ചത്. നഴ്സിങ് അഡ്മിഷന്റെ പേരിൽ ജോഷിയുടെ സുഹൃത്ത് അഖിൽ തട്ടിയെടുത്ത പണം തിരികെ കിട്ടാനായിരുന്നു മർദനം. ജോഷി പരിചയപ്പെടുത്തിയ അഖിലിനു  പ്രതികൾ 18 ലക്ഷം നൽകിയിരുന്നു. എന്നാൽ അഡ്മിഷൻ ശരിയാക്കി നൽകാതെ അഖിൽ മുങ്ങിയതിനെ തുടർന്ന് പ്രതികൾ ജോഷിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

10:59 AM IST

ക്ഷേത്രം വക മൈതാനം നവ കേരളാ സദസ് വേദിയാക്കുന്നതിനെതിരെ പരാതി

കൊല്ലത്തെ നവകേരളാ സദസ് വേദിയെ കുറിച്ചും പരാതി. കുന്നത്തൂ‍ര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിലാണ് ഹർജി സമ‍ര്‍പ്പിക്കപ്പെട്ടത്. ദേവസ്വം സ്കൂൾ ഗ്രൗണ്ട് ആണ് വന കേരള സദസിനായി ഉപയോഗിക്കുന്നത്. എന്നാൽ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹ‍ര്‍ജിയിലെ ആവശ്യം.

10:59 AM IST

ഒരു മിനിറ്റിൽ പതിനെട്ടാംപടി എത്ര ഭക്തർ കയറും? മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപി-ദേവസ്വം പ്രസിഡന്‍റ് പോര്

ശബരിമലയില്‍ തീര്‍ത്ഥാകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വാക്ക് പോര്. എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും തമ്മിലായിരുന്നു തർക്കം. തീർത്ഥാടരുടെ എണ്ണത്തിൽ ദേവസ്വo ബോർഡ് കള്ളകണക്ക് പറയുകയാണെന്ന് എഡിജിപി എംആര്‍ അജിത്കുമാർ കുറ്റപ്പെടുത്തി. ഒരു മിനിറ്റിൽ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാൻ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 75 നു മുകളിൽ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് തിരിച്ചടിച്ചു.

10:58 AM IST

ഉപതിരഞ്ഞെടുപ്പ് : ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ വിജയിച്ചു

ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്‌ദുൾ ലത്തീഫാണ് 44 വോട്ടിനാണ് വിജയിച്ചത്. എസ് ഡി പി ഐ അംഗമായിരുന്ന ഇ പി അൻസാരിയെ അയോഗിനാക്കിയതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു വർഷം മുമ്പ് എൻഐഎ അറസ്റ്റ് ചെയ്ത അൻസാരിക്കു നഗരസഭ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. 

10:57 AM IST

ആരോഗ്യ വകുപ്പ് ജീവനക്കാരെ പഞ്ചായത്ത് ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

പട്ടികവർഗ വിഭാഗക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിർവഹിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീൽഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിര്‍ദേശം. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.

10:57 AM IST

ചോദ്യത്തിന് കോഴയിൽ മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും, ബിജെപിക്ക് പക തീരുന്നില്ലെന്ന് മഹുവ

ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും.  ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം. ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് നീക്കം. എംപി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളിൽ ഇറങ്ങുമെന്ന് മഹുവ മൊയ്‌ത്ര അറിയിച്ചു. 

7:54 AM IST

ശബരിമലയില്‍ തിരക്കിന് നേരിയ ശമനം, നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക്

അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം ആശ്വാസം. ഇന്ന് രാവിലെ മുതല്‍ തിരക്കിന് അല്‍പം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തി തുടങ്ങി. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടെ കയറാനുള്ള തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടും തുടരുന്നുണ്ട്. ഗതാഗത കുരുക്കിനും ശമനമുണ്ടായതോടെ ബസ് സര്‍വീസും സാധാരണ നിലയിലായിട്ടുണ്ട്. 

7:53 AM IST

'കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു'; 'ഏറ്റുമുട്ടല്‍' ഇനി സുപ്രീം കോടതിയിൽ, ഹര്‍ജി നല്‍കി കേരളം

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി കേരള സര്‍ക്കാര്‍. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപടെണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഭരണഘടനയുടെ 131 ആം അനുച്ഛേദം അനുസരിച്ചാണ് ഹർജി നല്‍കിയത്. സാമ്പത്തികസ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് സംസ്ഥാനം നിയമപോരും തുടങ്ങുന്നത്. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

6:49 AM IST

മാർപ്പാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് ഇന്ന് കൊച്ചിയിലെത്തും

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരും സഭ നേതൃത്വവുമായുള്ള തർക്ക പരിഹാരത്തിനായി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ ഇന്ന് കൊച്ചിയിൽ എത്തും. രാവിലെ എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ എത്തുന്ന വത്തിക്കാൻ പ്രതിനിധി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്താണ് ആണ് എത്തുക. ഒരാഴ്ച കൊച്ചിയിൽ തങ്ങുന്ന ആർച്ച് ബിഷപ്പ് സഭയിലെ തർക്ക പരിഹാരങ്ങൾക്കുള്ള തുടർചർച്ചകൾ നടത്തും.

6:49 AM IST

ആളെകൊല്ലി കടുവയെ കണ്ടെത്താനായില്ല, കൂടുതല്‍ കെണിയൊരുക്കാന്‍ വനംവകുപ്പ്, തെരച്ചില്‍ ഇന്നും തുടരും

വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയെ കണ്ടെത്താനായില്ല. ഇന്നും വ്യാപക തെരച്ചില്‍ തുടരും. ഇന്നലെയും വലിയരീതിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല.

6:22 AM IST

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ആർക്കനുകൂലം എന്ന് ഇന്നറിയാം. രാവിലെ 10 ന് വിവിധ ജില്ലകളിലായി നടന്ന തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിക്കും. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 

6:21 AM IST

ലച്ചിത്ര കാഴ്ചയുടെ ആവേശത്തിൽ തലസ്ഥാനം, ഐഎഫ്എഫ്കെ പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ഇന്ന് തുടങ്ങും

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആവേശം തലസ്ഥാന ജില്ലയിലെങ്ങും അലയടിക്കുന്നു. നാടും നഗരവും വലിയ ആവേശത്തോടെ ഏറ്റെടുത്ത രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ നീളുമെന്ന് സംഘാടകർ അറിയിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്.

6:21 AM IST

ശബരിമലയിലെ തിരക്കിന് പരിഹാരം കാണാൻ ഹൈക്കോടതി; കേസ് ഇന്നും പരിഗണിക്കും

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതിയും സർക്കാർ സ്വീകരിച്ച സംവിധാനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം. നിലയ്ക്കലിലെ പാർക്കിങ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഹരിക്കും. എത്ര വാഹനങ്ങൾക്ക് ഒരേ സമയം പാർക് ചെയ്യാൻ പറ്റും എന്നത് സംബന്ധിച്ച് പത്തനംതിട്ട ആർ ടി ഒ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഇതാകും ഹൈക്കോടതി വിശദമായി പരിശോധിക്കുക.

6:18 AM IST

ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ്

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്ത്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്.

6:17 AM IST

വിദേശ നമ്പറിൽനിന്ന് വാട്സ് ആപ്പിൽ അശ്ലീല ദൃശ്യം അയച്ച സംഭവത്തിൽ പരാതി നൽകി അരിത ബാബു

വിദേശത്ത്  നിന്ന് അശ്ലീല ദൃശ്യം അയച്ചയാൾക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു. കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്.  ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ്  പരാതി നൽകിയതെന്നും അരിതാബാബു പറഞ്ഞു.

9:10 PM IST:

പാർലമെന്‍റ് അതിക്രമിച്ച കേസിലെ അഞ്ചാമത്തെ പ്രതിയെ പൊലീസ് പിടികൂടി. ഹരിയാനയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ച നാല് പേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 

9:14 PM IST:

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു. ചെന്നൈ - കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 25 വരെയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് പ്രഖ്യാപിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

12:50 PM IST:

ആലപ്പുഴയില്‍ ദേശീയപാതയില്‍ കാര്‍ ബസിലിടിച്ച് അപകടം. ദേശീയപാതയില്‍ നീര്‍ക്കുന്ന് ഇജാബ ജങ്ഷന് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കഞ്ഞിപ്പാടത്ത് നിന്നും ആലപ്പുഴക്ക് പോയ ബസും എതിർ ദിശയിൽ നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർക്ക് രക്ത സമ്മർദ്ദം കൂടുകയും നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു

12:50 PM IST:

അലങ്കാര മത്സ്യം വളർത്താൻ സ്ഥാപിച്ച ഫൈബർ ടാങ്കിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂർ കണ്ണന്തളിയിലാണ് അപകടം. കണ്ണന്തളി പനങ്ങാട്ടൂർ ചെറിയോരി വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്‌മിൻ ആണ് മരിച്ചത്. ഇന്നലെ ഇച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ടാങ്കിൽ കണ്ടെത്തിയത്.

12:49 PM IST:

അപൂർവ ജനിതക രോഗം ബാധിച്ചതിനാൽ ആധാർ കാർഡ് പുതുക്കാനാകാതെ വലഞ്ഞ കൊല്ലം ഏരൂർ സ്വദേശി ഗൗതം സുരേഷിന് ഒടുവിൽ പുതിയ ആധാർ കാർഡ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ആധാർ അതോറിറ്റി അധികൃതർ നേരിട്ടെത്തിയാണ് ഗൗതമിന്റെ രജിസ്ട്രേഷൻ പുതുക്കിയത്. കുമരകത്തെ ജോസി മോളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറംലോകം അറിഞ്ഞതിന് പിന്നാലെയുണ്ടായ കേന്ദ്ര ഇടപെടലാണ് സമാന അവസ്ഥയിലുള്ള അനേകർക്ക് ആശ്വാസമായത്.

12:49 PM IST:

നഴ്സിംഗ് പ്രവേശന തട്ടിപ്പിനെ തുടർന്ന് തൃശൂർ സ്വദേശിയെ തട്ടിക്കൊണ്ടു പോയ സംഘം അറസ്റ്റിൽ. തൃശൂർ സ്വദേശി ജോഷി മാത്യുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ചത്. നഴ്സിങ് അഡ്മിഷന്റെ പേരിൽ ജോഷിയുടെ സുഹൃത്ത് അഖിൽ തട്ടിയെടുത്ത പണം തിരികെ കിട്ടാനായിരുന്നു മർദനം. ജോഷി പരിചയപ്പെടുത്തിയ അഖിലിനു  പ്രതികൾ 18 ലക്ഷം നൽകിയിരുന്നു. എന്നാൽ അഡ്മിഷൻ ശരിയാക്കി നൽകാതെ അഖിൽ മുങ്ങിയതിനെ തുടർന്ന് പ്രതികൾ ജോഷിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

10:59 AM IST:

കൊല്ലത്തെ നവകേരളാ സദസ് വേദിയെ കുറിച്ചും പരാതി. കുന്നത്തൂ‍ര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിലാണ് ഹർജി സമ‍ര്‍പ്പിക്കപ്പെട്ടത്. ദേവസ്വം സ്കൂൾ ഗ്രൗണ്ട് ആണ് വന കേരള സദസിനായി ഉപയോഗിക്കുന്നത്. എന്നാൽ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹ‍ര്‍ജിയിലെ ആവശ്യം.

10:59 AM IST:

ശബരിമലയില്‍ തീര്‍ത്ഥാകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വാക്ക് പോര്. എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും തമ്മിലായിരുന്നു തർക്കം. തീർത്ഥാടരുടെ എണ്ണത്തിൽ ദേവസ്വo ബോർഡ് കള്ളകണക്ക് പറയുകയാണെന്ന് എഡിജിപി എംആര്‍ അജിത്കുമാർ കുറ്റപ്പെടുത്തി. ഒരു മിനിറ്റിൽ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാൻ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 75 നു മുകളിൽ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് തിരിച്ചടിച്ചു.

10:58 AM IST:

ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്‌ദുൾ ലത്തീഫാണ് 44 വോട്ടിനാണ് വിജയിച്ചത്. എസ് ഡി പി ഐ അംഗമായിരുന്ന ഇ പി അൻസാരിയെ അയോഗിനാക്കിയതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു വർഷം മുമ്പ് എൻഐഎ അറസ്റ്റ് ചെയ്ത അൻസാരിക്കു നഗരസഭ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. 

10:57 AM IST:

പട്ടികവർഗ വിഭാഗക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിർവഹിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീൽഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിര്‍ദേശം. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.

10:57 AM IST:

ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും.  ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം. ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് നീക്കം. എംപി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളിൽ ഇറങ്ങുമെന്ന് മഹുവ മൊയ്‌ത്ര അറിയിച്ചു. 

7:54 AM IST:

അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം ആശ്വാസം. ഇന്ന് രാവിലെ മുതല്‍ തിരക്കിന് അല്‍പം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തി തുടങ്ങി. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടെ കയറാനുള്ള തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടും തുടരുന്നുണ്ട്. ഗതാഗത കുരുക്കിനും ശമനമുണ്ടായതോടെ ബസ് സര്‍വീസും സാധാരണ നിലയിലായിട്ടുണ്ട്. 

7:53 AM IST:

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി കേരള സര്‍ക്കാര്‍. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപടെണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഭരണഘടനയുടെ 131 ആം അനുച്ഛേദം അനുസരിച്ചാണ് ഹർജി നല്‍കിയത്. സാമ്പത്തികസ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് സംസ്ഥാനം നിയമപോരും തുടങ്ങുന്നത്. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

6:49 AM IST:

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരും സഭ നേതൃത്വവുമായുള്ള തർക്ക പരിഹാരത്തിനായി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ ഇന്ന് കൊച്ചിയിൽ എത്തും. രാവിലെ എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ എത്തുന്ന വത്തിക്കാൻ പ്രതിനിധി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്താണ് ആണ് എത്തുക. ഒരാഴ്ച കൊച്ചിയിൽ തങ്ങുന്ന ആർച്ച് ബിഷപ്പ് സഭയിലെ തർക്ക പരിഹാരങ്ങൾക്കുള്ള തുടർചർച്ചകൾ നടത്തും.

6:49 AM IST:

വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയെ കണ്ടെത്താനായില്ല. ഇന്നും വ്യാപക തെരച്ചില്‍ തുടരും. ഇന്നലെയും വലിയരീതിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല.

6:22 AM IST:

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ആർക്കനുകൂലം എന്ന് ഇന്നറിയാം. രാവിലെ 10 ന് വിവിധ ജില്ലകളിലായി നടന്ന തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിക്കും. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 

6:21 AM IST:

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആവേശം തലസ്ഥാന ജില്ലയിലെങ്ങും അലയടിക്കുന്നു. നാടും നഗരവും വലിയ ആവേശത്തോടെ ഏറ്റെടുത്ത രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ നീളുമെന്ന് സംഘാടകർ അറിയിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്.

6:21 AM IST:

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതിയും സർക്കാർ സ്വീകരിച്ച സംവിധാനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം. നിലയ്ക്കലിലെ പാർക്കിങ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഹരിക്കും. എത്ര വാഹനങ്ങൾക്ക് ഒരേ സമയം പാർക് ചെയ്യാൻ പറ്റും എന്നത് സംബന്ധിച്ച് പത്തനംതിട്ട ആർ ടി ഒ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഇതാകും ഹൈക്കോടതി വിശദമായി പരിശോധിക്കുക.

6:18 AM IST:

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്ത്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്.

6:17 AM IST: