Malayalam News Highlights: തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ സംസ്ഥാനം ജാഗ്രതയിൽ

Malayalam News Live 18 May 2024 Live blog Breaking news 

തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ സംസ്ഥാനം ജാഗ്രതയിൽ. പാലക്കാടും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിലും ഇന്നും മഴ കനക്കാൻ സാധ്യതയുണ്ട്. ഇന്നലെ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിലടക്കം ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത വേണം. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

9:20 AM IST

നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ ആക്രമിച്ച കേസിലെ പ്രതിക്ക് 30 വർഷം തടവുശിക്ഷ

അമേരിക്കൻ ജനപ്രതിനിധി സഭ മുൻ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ആക്രമിച്ച കേസിലെ പ്രതിക്ക് 30 വർഷം തടവുശിക്ഷ. ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തിൽ പോൾ പെലോസിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. അക്രമിക്ക് കഴിവതും നീണ്ട ശിക്ഷ നൽകണമെന്ന് നാൻസി പലോസി ആവശ്യപ്പെട്ടിരുന്നു.

9:19 AM IST

മമത ബാനർജിക്കെതിരായ മോശം പരാമർശത്തില്‍ ബിജെപി സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ മോശം പരാമർശത്തില്‍ ബിജെപി സ്ഥാനാർത്ഥി അഭിജിത്ത് ഗംഗോപാധ്യായ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. പ്രഥമദൃഷ്ട്യ തന്നെ പരാമർശം മാന്യതക്ക് നിരക്കാത്തതാണെന്നും പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ.

9:18 AM IST

ചാക്കയിലെ ഹോട്ടലിൽ കയറി സംഘർഷം സൃഷ്ടിച്ച വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല അന്വേഷണം

തിരുവനന്തപുരം ചാക്കയിലെ ഹോട്ടലിൽ കയറി സംഘർഷം സൃഷ്ടിച്ച വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല അന്വേഷണം. ദക്ഷിണ വ്യോമസേന ആസ്ഥാനമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റക്കാരാണെങ്കിൽ നടപടിയുണ്ടാകുമെന്ന് അറിയിപ്പ്. 

9:17 AM IST

അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി സുപ്രീംകോടതി

അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി സുപ്രീംകോടതി. ഹർജിയിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ നിർദ്ദേശം. നടപടി, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നൽകിയ ഹർജിയിൽ.

9:17 AM IST

മേനക ഗാന്ധിക്കായി വരുണ്‍ ഗാന്ധി പ്രചാരണത്തിനിറങ്ങിയേക്കില്ല

മേനക ഗാന്ധിക്കായി വരുണ്‍ ഗാന്ധി പ്രചാരണത്തിനിറങ്ങിയേക്കില്ല. വരുണിന് സീറ്റ് നിഷേധിച്ചതില്‍ർ അതൃപ്തിയുള്ള മേനക ഗാന്ധി ബിജെപിയുടെ പ്രചാരണ വിഷയങ്ങളിലൊന്നും തൊടാതെയാണ് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ വോട്ടര്‍മാരെ കാണുന്നത്. കഴി‍ഞ്ഞ തവണ ബിഎസ് പിയുമായി കടുത്ത പോരാട്ടം നടത്തിയെങ്കില്‍ ഇക്കുറി സമാജ് വാദി പാര്‍ട്ടിയും മേനക ഗാന്ധിക്കെതിരെ മത്സര രംഗത്തുണ്ട്.

9:16 AM IST

മഹാരാഷ്ട്രയിലെ അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ശക്തി പ്രകടനവുമായി മുന്നണികൾ

മഹാരാഷ്ട്രയിലെ അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ശക്തി പ്രകടനവുമായി മുന്നണികൾ. മുംബൈയിൽ ഒരേ സമയം കൂറ്റൻ റാലികൾ സംഘടിപ്പിച്ചായിരുന്നു മുന്നണികൾ രാഷ്ട്രീയപോർമുഖം തുറന്നത്. അഞ്ചാം ഘട്ടത്തിൽ പതിമൂന്ന് മണ്ഡലങ്ങൾ കൂടി വിധിയെഴുതുന്നതോടെ മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് അവസാനിക്കും
 
9:16 AM IST

ഹമാസ് ബന്ദികളാക്കിയ മൂന്ന് ഇസ്രയേൽ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ

ഹമാസ് ബന്ദികളാക്കിയ മൂന്ന് ഇസ്രയേൽ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ പ്രതിരോധ സേന. ഷാനി ലൂക്ക്, അമിത് ബുസ്കില, ഇറ്റ്സാക്ക് ഗെലറെൻ്റർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഹമാസ് നിർമിച്ച തുരങ്കത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂവരും ഒക്‌ടോബർ 7 ന് കൊല്ലപ്പെട്ടുവെന്നും കണ്ടെടുത്ത് അവശിഷ്ടങ്ങൾ ഇസ്രായേലിലേക്ക് തിരികെ കൊണ്ടു പോയെന്നും ഐഡിഎഫ് അറിയിച്ചു. അതേസമയം അമേരിക്കൻ സൈന്യം ഗാസയിലേക്ക് കടൽമാർഗം സഹായം എത്തിക്കുന്നത് തുടരുകയാണ്. 

9:16 AM IST

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎൻ ഉദ്യോഗസ്ഥൻ വൈഭവ് അനിൽ കാലെയ്ക്ക് അന്ത്യാഞ്ജലി

റഫയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎൻ ഉദ്യോഗസ്ഥൻ വൈഭവ് അനിൽ കാലെയ്ക്ക് അന്ത്യാഞ്ജലി. സംസ്കാരം പൂനെയിൽ നടന്നു. രണ്ടു വർഷം മുൻപ് കരസേനയിൽ നിന്ന് വിരമിച്ച വൈഭവ് 7 മാസം മുൻപാണ് യുഎന്നിൽ ചേർന്നത്

9:16 AM IST

അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഗവർണറെ കണ്ടു

പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഗവർണറെ കണ്ടു. നിലവിൽ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ അമ്മ പ്രസന്ന പറഞ്ഞു. കുടുംബത്തിൻെറ ആവശ്യം പരിഗണിക്കുമെന്ന് ഗവർണർ അറിയിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു.

9:15 AM IST

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ്. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിൽ തിരികെ എത്തിച്ചപ്പോഴാണ് തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ജയിൽ പരിസരത്ത് വച്ച് പൊലീസിനെ തള്ളിമാറ്റി ഓടി പോവുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബർ 24 മുതൽ വിയ്യൂർ അതീവ സുരക്ഷ ജയിലിലായിരുന്നു ബാലമുരുകൻ

9:15 AM IST

നടവയൽ ചെക്കിട്ട ഗ്രാമത്തിൽ കൽമതിൽ തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നു, പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

വയനാട്ടിലെ നടവയൽ ചെക്കിട്ട ഗ്രാമത്തിൽ കൽമതിൽ തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. തകർത്ത ഭാഗം പുനർനിർമിക്കാനോ, പുതിയ പ്രതിരോധ സംവിധാനം ഒരുക്കാനോ വനംവകുപ്പ് തയ്യാറാകാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
 
9:14 AM IST

സന്നിധാനത്ത് കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർ നടപടികൾ സങ്കീർണം

സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറരലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണമാണ്. പരിസ്ഥിതിക്ക് കോട്ടംതട്ടാതെ പന്പയ്ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ. അതേസമയം, അരവണ വളമാക്കി മാറ്റാൻ താൽപര്യമറിയിച്ച് ചില കന്പനികൾ ദേവസ്വം ബോർഡിനെ സമീപിച്ചിട്ടുണ്ട്.

9:13 AM IST

മുസ്ലിം ലീഗ് സംസ്ഥാന സമിതി ഇന്ന് കോഴിക്കോട് ചേരും

മുസ്ലിം ലീഗ് സംസ്ഥാന സമിതി ഇന്ന് കോഴിക്കോട് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. ലീഗ് മത്സരിച്ച മലപ്പുറം, പൊന്നാനി സീറ്റുകളിൽ മികച്ച ജയം നേടുമെന്നാണ് പാർട്ടി വിലയിരുത്തൽ. രാജ്യസഭാ സീറ്റ് സംബന്ധിച്ചും ചർച്ച ഉണ്ടാകും. ഇടഞ്ഞുനിൽക്കുന്ന സമസ്തയിലെ ഒരു വിഭാഗത്തോട് സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൻ്റെ ഗൾഫ് എഡിഷൻ്റെ ഉദ്ഘാടനം ഇന്നാണ്. പാണക്കാട് സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ ക്ഷണിതാക്കളാണെങ്കിലും പാർട്ടി യോഗമുള്ളതിനാൽ പങ്കെടുക്കില്ല. ലീഗ് നേതൃത്യം പ്രധാന ചടങ്ങ് ബഹിഷ്ക്കരിച്ചെന്ന വിമർശനം സമസ്തക്കുള്ളിൽ ശക്തമാണ്.

9:13 AM IST

സ്വാതി മലിവാളിൻ്റെ പരാതിയിൽ നീക്കം ശക്തമാക്കി ദില്ലി പൊലീസ്

സ്വാതി മലിവാളിൻ്റെ പരാതിയിൽ നീക്കം ശക്തമാക്കി ദില്ലി പൊലീസ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ സ്റ്റാഫിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. കെജ്രിവാളിൻ്റെ പിഎ, ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്യാനും നീക്കം ശക്തമാക്കി. ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് സ്വാതി മലിവാളിനെതിരെ ബിഭവ് കുമാറും പൊലീസിൽ പരാതി നൽകി.

9:13 AM IST

ദില്ലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിന് നേരെ ആക്രമണം

ദില്ലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിന് നേരെ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കനയ്യ കുമാറിന്റെ ദേഹത്ത് മഷി ഒഴിക്കുകയും ചെയ്തു.

9:12 AM IST

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസം, കമ്മീഷനോട് മറുപടി സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി ആരാഞ്ഞ് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.മനോജ് മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിലെ അന്തിമ കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം വന്നെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഹർജി നൽകിയത്

9:11 AM IST

ഇന്ത്യ മുന്നണി 300 ൽ അധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന് മല്ലികാർജ്ജുൻ ഖർഗെ

ഇന്ത്യ മുന്നണി 300 ൽ അധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ബിജെപി 200 സീറ്റിൽ കൂടുതൽ നേടില്ലെന്നും ഖർഗെ മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. 

9:11 AM IST

അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. പ്രചാരണത്തിൻ്റെ അവസാന ദിനത്തിൽ വോട്ടർ മാരെ കണ്ടു വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും.യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിംഗിന് എത്തുന്നത്.

9:10 AM IST

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതിയുടെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നത് നീളുന്നു

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി. ഗോപാലിൻ്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നത് നീളുന്നു. ഇന്നലെ നോട്ടീസ് നൽകിയെങ്കിലും ഇരുവരും ഹാജരായില്ല. അമ്മയ്ക്ക് അസുഖം ഉള്ളതിനാൽ ചോദ്യംചെയ്യലിന് എത്താൻ കഴിയില്ലെന്നാണ് ഇരുവരും പൊലീസിനെ അറിയിച്ചത്. ഇന്ന് വീണ്ടും പൊലീസ് നോട്ടീസ് നൽകും. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ഇരുവർക്കും എതിരെ കേസ് എടുത്തേക്കും. ജർമനിയിൽ ഉള്ള രാഹുലിനെ തിരികെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു. അഭ്യന്തര മന്ത്രാലയം വഴി ഇൻ്റർപോളിനെ സമീപിച്ച് നിയമ നടപടികൾ വേഗത്തിൽ ആക്കാനാണ് ശ്രമം. ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും രാഹുലിൻ്റെ സഹോദരിക്കുമെതിരെ നിലവിൽ യുവതി മൊഴി നൽകിയിട്ടില്ല. രാഹുലിനെ നാട്ടിൽ എത്തിക്കുന്നത് വൈകും എന്നാണ് പൊലീസ് വിലയിരുത്തൽ. രാഹുലിനെ നാട് കടക്കാൻ സഹായിച്ചതിന് അറസ്റ്റിലായ ഉറ്റ സുഹൃത്ത് പി രാജേഷിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
 
9:09 AM IST

സോളാർ സമരം ഒത്ത് തീർപ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചെന്ന വെളിപ്പെടുത്തലിൽ വെട്ടിലായി സിപിഎം

സോളാർ സമരം ഒത്ത് തീർപ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചെന്ന വെളിപ്പെടുത്തലിൽ വെട്ടിലായി സിപിഎം. സമരം പിൻവലിച്ച രീതിയെ 2013 ൽ തന്നെ എതിർത്ത സിപിഐക്ക് പുതിയ വിവാദത്തിലും അതൃപ്തിയുണ്ട്. ഒത്ത് തീർപ്പ് വിവരം പുറത്ത് വരുന്പോഴും കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

9:17 AM IST:

അമേരിക്കൻ ജനപ്രതിനിധി സഭ മുൻ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ആക്രമിച്ച കേസിലെ പ്രതിക്ക് 30 വർഷം തടവുശിക്ഷ. ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തിൽ പോൾ പെലോസിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. അക്രമിക്ക് കഴിവതും നീണ്ട ശിക്ഷ നൽകണമെന്ന് നാൻസി പലോസി ആവശ്യപ്പെട്ടിരുന്നു.

9:16 AM IST:

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ മോശം പരാമർശത്തില്‍ ബിജെപി സ്ഥാനാർത്ഥി അഭിജിത്ത് ഗംഗോപാധ്യായ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. പ്രഥമദൃഷ്ട്യ തന്നെ പരാമർശം മാന്യതക്ക് നിരക്കാത്തതാണെന്നും പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ.

9:15 AM IST:

തിരുവനന്തപുരം ചാക്കയിലെ ഹോട്ടലിൽ കയറി സംഘർഷം സൃഷ്ടിച്ച വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല അന്വേഷണം. ദക്ഷിണ വ്യോമസേന ആസ്ഥാനമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റക്കാരാണെങ്കിൽ നടപടിയുണ്ടാകുമെന്ന് അറിയിപ്പ്. 

9:14 AM IST:

അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി സുപ്രീംകോടതി. ഹർജിയിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ നിർദ്ദേശം. നടപടി, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നൽകിയ ഹർജിയിൽ.

9:14 AM IST:

മേനക ഗാന്ധിക്കായി വരുണ്‍ ഗാന്ധി പ്രചാരണത്തിനിറങ്ങിയേക്കില്ല. വരുണിന് സീറ്റ് നിഷേധിച്ചതില്‍ർ അതൃപ്തിയുള്ള മേനക ഗാന്ധി ബിജെപിയുടെ പ്രചാരണ വിഷയങ്ങളിലൊന്നും തൊടാതെയാണ് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ വോട്ടര്‍മാരെ കാണുന്നത്. കഴി‍ഞ്ഞ തവണ ബിഎസ് പിയുമായി കടുത്ത പോരാട്ടം നടത്തിയെങ്കില്‍ ഇക്കുറി സമാജ് വാദി പാര്‍ട്ടിയും മേനക ഗാന്ധിക്കെതിരെ മത്സര രംഗത്തുണ്ട്.

9:13 AM IST:

മഹാരാഷ്ട്രയിലെ അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ശക്തി പ്രകടനവുമായി മുന്നണികൾ. മുംബൈയിൽ ഒരേ സമയം കൂറ്റൻ റാലികൾ സംഘടിപ്പിച്ചായിരുന്നു മുന്നണികൾ രാഷ്ട്രീയപോർമുഖം തുറന്നത്. അഞ്ചാം ഘട്ടത്തിൽ പതിമൂന്ന് മണ്ഡലങ്ങൾ കൂടി വിധിയെഴുതുന്നതോടെ മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് അവസാനിക്കും
 
9:13 AM IST:

ഹമാസ് ബന്ദികളാക്കിയ മൂന്ന് ഇസ്രയേൽ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ പ്രതിരോധ സേന. ഷാനി ലൂക്ക്, അമിത് ബുസ്കില, ഇറ്റ്സാക്ക് ഗെലറെൻ്റർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഹമാസ് നിർമിച്ച തുരങ്കത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂവരും ഒക്‌ടോബർ 7 ന് കൊല്ലപ്പെട്ടുവെന്നും കണ്ടെടുത്ത് അവശിഷ്ടങ്ങൾ ഇസ്രായേലിലേക്ക് തിരികെ കൊണ്ടു പോയെന്നും ഐഡിഎഫ് അറിയിച്ചു. അതേസമയം അമേരിക്കൻ സൈന്യം ഗാസയിലേക്ക് കടൽമാർഗം സഹായം എത്തിക്കുന്നത് തുടരുകയാണ്. 

9:13 AM IST:

റഫയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎൻ ഉദ്യോഗസ്ഥൻ വൈഭവ് അനിൽ കാലെയ്ക്ക് അന്ത്യാഞ്ജലി. സംസ്കാരം പൂനെയിൽ നടന്നു. രണ്ടു വർഷം മുൻപ് കരസേനയിൽ നിന്ന് വിരമിച്ച വൈഭവ് 7 മാസം മുൻപാണ് യുഎന്നിൽ ചേർന്നത്

9:13 AM IST:

പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഗവർണറെ കണ്ടു. നിലവിൽ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ അമ്മ പ്രസന്ന പറഞ്ഞു. കുടുംബത്തിൻെറ ആവശ്യം പരിഗണിക്കുമെന്ന് ഗവർണർ അറിയിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു.

9:12 AM IST:

തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ്. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിൽ തിരികെ എത്തിച്ചപ്പോഴാണ് തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ജയിൽ പരിസരത്ത് വച്ച് പൊലീസിനെ തള്ളിമാറ്റി ഓടി പോവുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബർ 24 മുതൽ വിയ്യൂർ അതീവ സുരക്ഷ ജയിലിലായിരുന്നു ബാലമുരുകൻ

9:12 AM IST:

വയനാട്ടിലെ നടവയൽ ചെക്കിട്ട ഗ്രാമത്തിൽ കൽമതിൽ തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. തകർത്ത ഭാഗം പുനർനിർമിക്കാനോ, പുതിയ പ്രതിരോധ സംവിധാനം ഒരുക്കാനോ വനംവകുപ്പ് തയ്യാറാകാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
 
9:11 AM IST:

സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറരലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണമാണ്. പരിസ്ഥിതിക്ക് കോട്ടംതട്ടാതെ പന്പയ്ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ. അതേസമയം, അരവണ വളമാക്കി മാറ്റാൻ താൽപര്യമറിയിച്ച് ചില കന്പനികൾ ദേവസ്വം ബോർഡിനെ സമീപിച്ചിട്ടുണ്ട്.

9:10 AM IST:

മുസ്ലിം ലീഗ് സംസ്ഥാന സമിതി ഇന്ന് കോഴിക്കോട് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. ലീഗ് മത്സരിച്ച മലപ്പുറം, പൊന്നാനി സീറ്റുകളിൽ മികച്ച ജയം നേടുമെന്നാണ് പാർട്ടി വിലയിരുത്തൽ. രാജ്യസഭാ സീറ്റ് സംബന്ധിച്ചും ചർച്ച ഉണ്ടാകും. ഇടഞ്ഞുനിൽക്കുന്ന സമസ്തയിലെ ഒരു വിഭാഗത്തോട് സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൻ്റെ ഗൾഫ് എഡിഷൻ്റെ ഉദ്ഘാടനം ഇന്നാണ്. പാണക്കാട് സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ ക്ഷണിതാക്കളാണെങ്കിലും പാർട്ടി യോഗമുള്ളതിനാൽ പങ്കെടുക്കില്ല. ലീഗ് നേതൃത്യം പ്രധാന ചടങ്ങ് ബഹിഷ്ക്കരിച്ചെന്ന വിമർശനം സമസ്തക്കുള്ളിൽ ശക്തമാണ്.

9:10 AM IST:

സ്വാതി മലിവാളിൻ്റെ പരാതിയിൽ നീക്കം ശക്തമാക്കി ദില്ലി പൊലീസ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ സ്റ്റാഫിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. കെജ്രിവാളിൻ്റെ പിഎ, ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്യാനും നീക്കം ശക്തമാക്കി. ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് സ്വാതി മലിവാളിനെതിരെ ബിഭവ് കുമാറും പൊലീസിൽ പരാതി നൽകി.

9:10 AM IST:

ദില്ലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിന് നേരെ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കനയ്യ കുമാറിന്റെ ദേഹത്ത് മഷി ഒഴിക്കുകയും ചെയ്തു.

9:09 AM IST:

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി ആരാഞ്ഞ് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.മനോജ് മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിലെ അന്തിമ കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം വന്നെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഹർജി നൽകിയത്

9:08 AM IST:

ഇന്ത്യ മുന്നണി 300 ൽ അധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ബിജെപി 200 സീറ്റിൽ കൂടുതൽ നേടില്ലെന്നും ഖർഗെ മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. 

9:08 AM IST:

അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. പ്രചാരണത്തിൻ്റെ അവസാന ദിനത്തിൽ വോട്ടർ മാരെ കണ്ടു വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും.യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിംഗിന് എത്തുന്നത്.

9:07 AM IST:

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി. ഗോപാലിൻ്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നത് നീളുന്നു. ഇന്നലെ നോട്ടീസ് നൽകിയെങ്കിലും ഇരുവരും ഹാജരായില്ല. അമ്മയ്ക്ക് അസുഖം ഉള്ളതിനാൽ ചോദ്യംചെയ്യലിന് എത്താൻ കഴിയില്ലെന്നാണ് ഇരുവരും പൊലീസിനെ അറിയിച്ചത്. ഇന്ന് വീണ്ടും പൊലീസ് നോട്ടീസ് നൽകും. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ഇരുവർക്കും എതിരെ കേസ് എടുത്തേക്കും. ജർമനിയിൽ ഉള്ള രാഹുലിനെ തിരികെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു. അഭ്യന്തര മന്ത്രാലയം വഴി ഇൻ്റർപോളിനെ സമീപിച്ച് നിയമ നടപടികൾ വേഗത്തിൽ ആക്കാനാണ് ശ്രമം. ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും രാഹുലിൻ്റെ സഹോദരിക്കുമെതിരെ നിലവിൽ യുവതി മൊഴി നൽകിയിട്ടില്ല. രാഹുലിനെ നാട്ടിൽ എത്തിക്കുന്നത് വൈകും എന്നാണ് പൊലീസ് വിലയിരുത്തൽ. രാഹുലിനെ നാട് കടക്കാൻ സഹായിച്ചതിന് അറസ്റ്റിലായ ഉറ്റ സുഹൃത്ത് പി രാജേഷിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
 
9:06 AM IST: