Malayalam News Highlights: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

Malayalam News live 23 may 2024 live blog breaking news 

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മീൻപിടിത്തത്തിന് പോകരുത്. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്തമണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. നാളെയോടെ കേരളത്തിൽ മഴയുടെ ശക്തിയിൽ അല്പം കുറവുണ്ടായേക്കും.

8:52 AM IST

അഗ്നിവീര്‍ പദ്ധതിയിൽ ആഭ്യന്തര സര്‍വെ

അഗ്നീവീർ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സർവെ നടത്തുന്നുവെന്ന് റിപ്പോർട്ട്. ഇതുവരെയുള്ള റിക്രൂട്ട്മെന്റ് വിലയിരുത്തി അടുത്ത സർക്കാരിനോട് പദ്ധതിയിൽ മാറ്റങ്ങൾ നിർദ്ദേശിക്കാനുള്ള സാധ്യത തേടാനാണ് സര്‍വെ നടത്തുന്നതെന്നാണ് വിവരം. അഗ്നിവീർ, റെജിമെൻറൽ സെൻ്റർ ഉദ്യോഗസ്ഥർ, യൂണിറ്റ് കമാൻ്റർമാർ എന്നിവരിൽ നിന്നാണ് അഭിപ്രായങ്ങൾ തേടുന്നത്. അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്നതിനിടെയാണ് നടപടി. 2022 ജൂണിലാണ് അഗ്നിവീർ പദ്ധതി തുടങ്ങിയത്. കരസേനയിൽ രണ്ടു ബാച്ചുകളിലായി 40,000 പേർ  പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നാവികസേനയിൽ 7385 പേർ പരിശീലനം പൂർത്തിയാക്കി. വ്യോമസേനയിൽ 4955 പേർ ആണ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്.

8:24 AM IST

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവേ, അയർലൻഡ്, സ്‌പെയിൻ രാജ്യങ്ങളുടെ നിലപാടിനെ അഭിനന്ദിച്ച് സൗദി അറേബ്യയും ഖത്തറും

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവേ, അയർലൻഡ്, സ്‌പെയിൻ രാജ്യങ്ങളുടെ നിലപാടിനെ അഭിനന്ദിച്ച് സൗദി അറേബ്യയും ഖത്തറും. പലസ്തീന്റെ അവകാശങ്ങൾ അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു എന്നും, മറ്റു രാജ്യങ്ങളും സമാന നിലപാട് സ്വീകരിക്കട്ടെ എന്നും സൗദി.

8:22 AM IST

പെരിയാറിലെ മത്സ്യങ്ങൾ ചത്തു പൊങ്ങിയതിൽ അന്വേഷണത്തിനായി ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ

പെരിയാറിലെ മത്സ്യങ്ങൾ ചത്തു പൊങ്ങിയതിൽ അന്വേഷണത്തിനായി ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കൊച്ചിയിലേക്ക്. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്‌ നൽകും. മീനുകളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏതെന്നതില്‍ വ്യക്തതയില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും പരിശോധന ഫലങ്ങൾ വൈകുന്നു. 

8:20 AM IST

ഖത്തറിൽ ട്രാഫിക് നിയമലംഘനം നടത്തിയവർക്ക് പിഴയടച്ചു തീർക്കാതെ ഇനി രാജ്യം വിടാനാകില്ല

ഖത്തറിൽ ട്രാഫിക് നിയമലംഘനം നടത്തിയവർക്ക് പിഴയടച്ചു തീർക്കാതെ ഇനി രാജ്യം വിടാനാകില്ല. സെപ്തംബർ 1 മുതൽ നിയമം നടപ്പാകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമലംഘനം നിലനിൽക്കുന്ന വാഹനങ്ങളും രാജ്യത്തിന് പുറത്തേക്ക് കൊണ്ടു പോകാനാകില്ല. അതേസമയം, ട്രാഫിക് നിയമലംഘനത്തിലെ പിഴകൾക്ക് 50 ശതമാനം ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

8:20 AM IST

വേങ്ങൂരിൽ 232 പേർക്ക് നിലവിൽ മഞ്ഞപ്പിത്തം, രോഗബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്

എറണാകുളത്തെ വേങ്ങൂരിൽ 232 പേർക്ക് നിലവിൽ മഞ്ഞപ്പിത്തം ഉണ്ടെങ്കിലും രോഗബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്.മുടക്കുഴ പഞ്ചായത്തിൽ മഞ്ഞപ്പിത്തരോഗികൾ ഇല്ലെന്നും വേങ്ങൂരിൽ പുതുതായി ആർക്കും രോഗം ബാധിച്ചില്ലെന്നും എറണാകുളം ഡിഎംഒ മൂവാറ്റുപുഴ ആർഡിഒക്ക് റിപ്പോർട്ട് നൽകി. ആർഡിഒ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട് 5 ദിവസത്തിനുള്ളിൽ ജില്ലാ കലക്ടർക്ക് സമർപ്പിക്കും.

8:18 AM IST

കാലാവധി തീരും മുമ്പ് ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് റിഷി സുനക്

കാലാവധി തീരും മുമ്പ് ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്. ജൂലൈ നാലിന് വോട്ടെടുപ്പ്, കഴിഞ്ഞ അഞ്ച് വർഷക്കാലം രാജ്യം കടന്നുപോയത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയെന്ന് സുനക്.

8:17 AM IST

ഇടത് ബന്ധത്തെ ചൊല്ലി സമസ്തയിൽ ഭിന്നത രൂക്ഷം

ഇടത് ബന്ധത്തെ ചൊല്ലി സമസ്തയിൽ ഭിന്നത രൂക്ഷം. കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‍വിയോട് വിശദീകരണം ചോദിച്ചതിൽ ലീഗ് അനുകൂല നേതാക്കൾ കടുത്ത അതൃപ്തിയിൽ. ലീഗിനെ പലവട്ടം പരസ്യമായി വിമര്‍ശിച്ച ഉമര്‍ഫൈസി മുക്കത്തെ സമസ്ത നേതൃത്വം തള്ളിപ്പറയാത്തതിലും എതിർപ്പ്.

8:16 AM IST

കാറഡുക്ക സൊസൈറ്റി തട്ടിപ്പ് ഇരകളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയും

കാസര്‍കോട് കാറഡുക്ക സൊസൈറ്റി തട്ടിപ്പ് ഇരകളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയും. തുക പിന്‍വലിക്കാന്‍ സമ്മതിക്കാതെ നിക്ഷേപകരെ മടക്കി അയക്കുന്നു. സൊസൈറ്റിയില്‍ നടന്നത് 4.76 കോടി രൂപയുടെ തട്ടിപ്പ്.

8:15 AM IST

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്ക് ഇളയരാജയുടെ വക്കീൽ നോട്ടീസ്

മെഗാഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്ക് സംഗീതജ്ഞൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. സിനിമയിൽ 'കണ്മണി അൻപോട് 'ഗാനം ഉൾപെടുത്തിയത്, തന്റെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഗുണ സിനിമയിൽ താൻ സംഗീതം നൽകിയ ഗാനം ഉപയോഗിച്ചതിലൂടെ നിർമാതാക്കൾ പകർപ്പവകാശ നിയമം ലംഘിച്ചു. ഒന്നുകിൽ തന്റെ അനുമതി രേഖമൂലം തേടണം, അല്ലെങ്കിൽ ഗാനം സിനിമയിൽ നിന്ന് ഒഴിവാക്കണം. നോട്ടീസ്കൈപ്പറ്റി 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണം എന്നും, ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിൽ ആണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്‌തത് 

8:14 AM IST

എയർപോഡ് മോഷണ വിവാദത്തിൽ പാലാ നഗരസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ

എയർപോഡ് മോഷണ വിവാദത്തിൽ പാലാ നഗരസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. മോഷണക്കേസ് പ്രതിയായ സിപിഎം കൗൺസിലർക്കൊപ്പം കൗൺസിൽ യോഗത്തിൽ ഇരിക്കാൻ ആവില്ലെന്ന് പ്രഖ്യാപിച്ച് മാണി ഗ്രൂപ്പുകാരനായ ചെയർമാൻ അടക്കം ഇടതുമുന്നണി അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പൊലീസ് എഫ്ഐആറിൽ പേര് വന്നതിന്റെ പേരിൽ അംഗങ്ങളെ ബഹിഷ്കരിക്കാൻ തുടങ്ങിയാൽ ചെയർമാൻ അടക്കം ഭരണപക്ഷത്തെ ആർക്കും കൗൺസിലിൽ ഇരിക്കാൻ ആവില്ലെന്ന് ആയിരുന്നു സിപിഎം നേതാവിൻ്റെ മറുപടി.

8:14 AM IST

സ്മാർട്ട് റോഡ് പദ്ധതി പുതിയ സമയപരിധിക്കുള്ളിലും തീരുമോ എന്ന ആശങ്കയിൽ നാട്ടുകാർ

തലസ്ഥാനത്തെ ഏറെക്കാലമായി ദുരിതക്കയത്തിലാക്കിയ സ്മാർട്ട് റോഡ് പദ്ധതി പുതിയ സമയപരിധിക്കുള്ളിലും തീരുമോ എന്ന ആശങ്കയിൽ നാട്ടുകാർ, പല തവണ പല ഉറപ്പുകൾ നൽകിയ സർക്കാർ ഒടുവിൽ പ്രഖ്യാപിച്ച സമയപരിധി ജൂൺ 15. മഴ ഇനിയും കനത്താൽ സമയപരിധിയും വെറുംവാക്കാകാനാണ് സാധ്യത.

8:13 AM IST

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജസ്ഥാൻ, ഹരിയാന പഞ്ചാബ്, ദില്ലി, പടിഞ്ഞാറാൻ ഉത്തർപ്രദേശ് എന്നി പ്രദേശങ്ങളിൽ റെഡ് അലേർട്ട് തുടരുകയാണ്. ജമ്മു കശ്മീന്റെയും, ഹിമാചൽ പ്രദേശിന്റെയും കിഴക്കൻ ഉത്തർപ്രദേശിന്റെയും ചില ഭാഗങ്ങളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്

8:11 AM IST

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മെഹബൂബ മുഫ്തി ,മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി,അഭിജിത് ഗംഗോപാധ്യായ,കനയ്യകുമാർ എന്നീ നിരവധി പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട് 

8:11 AM IST

താനൂർ കസ്റ്റഡി മരണക്കേസില്‍ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും

താനൂർ കസ്റ്റഡി മരണക്കേസില്‍ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും. വൈകിട്ട് 3ന് കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക.പ്രതികളായ നാലു പൊലീസുകാരുടേയും തിരിച്ചറിയല്‍ പരേഡ് നേരത്തെ നടത്തിയിരുന്നെങ്കിലും എല്ലാ സാക്ഷികള്‍ക്കും അന്ന് തിരിച്ചറിയില്‍ പേരഡില്‍ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ താമിര്‍ ജിഫ്രിയെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതു കണ്ടെന്ന സാക്ഷിമൊഴികളുണ്ട്. ഈ സാഹചര്യത്തില്‍ , നേരത്തെ അസൗകര്യം കാരണം എത്തിച്ചേരാൻ കഴിയാത്ത സാക്ഷികളുടെ കൂടി തിരിച്ചറിയില്‍ പരേഡ് നടത്തണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.ഈ ആവശ്യം എറണാകുളം സിജെഎം കോടതി അനുവദിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ സിവിൽ പൊലീസ് ഓഫിസർമാരായ ജിനേഷ്,ആൽബിൻ അഗസ്റ്റിൻ,അഭിമന്യു,വിപിൻ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്

8:10 AM IST

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്, പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും

കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രതികൾ ഇന്ന് കൊല്ലം പ്രിൻസിപ്പൾ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ മുമ്പാകെ ഹാജരാകും. 51 പ്രതികൾക്കാണ് നോട്ടീസ് അയച്ചത്. വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 44 പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ്. 2016 ഏപ്രിൽ പത്തിന് മൽസര വെടിക്കെട്ടിനിടെ 110 പേരാണ് മരിച്ചത്  

8:09 AM IST

സംസ്ഥാനത്ത് പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്

സംസ്ഥാനത്ത് പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്. ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കണമെന്ന നിർദേശമാണ് സർക്കാരിന് മുന്നിലുള്ളത്. ഇന്നലെ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി മന്ത്രി എം.ബി. രാജേഷ് ചർച്ച നടത്തി. ഡ്രൈ ഡേ ഒഴിവാക്കിയാൽ കൂടുതൽ വരുമാനം ഉണ്ടാകുമെന്നാണ് നികുതി സെക്രട്ടറി യോഗത്തിൽ ഉന്നയിച്ച അഭിപ്രായം. അടുത്തമാസം 10, 11 തിയതികളിൽ ബാർ, ഡിസ്‍ലറി ഉടമകളുമായി മന്ത്രി ചർച്ച നടത്തും.

8:09 AM IST

തദ്ദേശവാർഡ് പുനർവിഭജന ഓർഡിനൻസ് അനുമതിക്കായി നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സർക്കാര്‍

തദ്ദേശവാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ് അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. വിജ്ഞാപനച്ചട്ടം നിലനിൽക്കെ ഓർഡിനൻസ് ഇറക്കാൻ ഇളവ് തേടിയാണ് സംസ്ഥാന സർക്കാറിന്റെ അപേക്ഷ. കമ്മീഷന്റെ അനുമതി ഇല്ലാത്തതിനാൽ ഗവർണ്ണർ കഴിഞ്ഞ ദിവസം ഓർഡിനൻസ് മടക്കിയിരുന്നു. ഓർഡിനൻസിൽ അനുമതി നീളുകയാണെങ്കിൽ ബിൽ കൊണ്ടുവരുന്നതിനെ കുറിച്ചും സർക്കാർ ആലോചന തുടങ്ങി. ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരണമെങ്കിൽ അതിവേഗം നടപടികൾ പൂർത്തിയാക്കണം. ബിൽ വേഗത്തിൽ സഭ പാസ്സാക്കി ഗവർണ്ണറുടെ അനുമതി ഉറപ്പാക്കണമെന്നതാണ് വെല്ലുവിളി.

8:08 AM IST

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങി ചത്ത പുലിയുടെ പോസ്റ്റുമോർട്ടം ഇന്ന്

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങി ചത്ത പുലിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പ്രത്യേക പാനലിൻ്റെ സാനിധ്യത്തിലാണ് പോസ്റ്റുമോർട്ടം. മയക്കുവെടിവെച്ചു പിടികൂടിയ ശേഷം വനം വകുപ്പിന്റെ കൂട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് പുലി ചത്തത്. നാല് വയസ്സ് പ്രായമുള്ള പുലിയെ നീണ്ട പ്രയത്നത്തിനൊടുവിലാണ് വനം വകുപ്പ് പിടികൂടിയത്. ആന്തരികാവയത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

8:08 AM IST

പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏത് എന്നതിൽ വ്യക്തതയായില്ല

പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏത് എന്നതിൽ വ്യക്തതയായില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും സാംപിൾ പരിശോധന ഫലങ്ങൾ വൈകുന്നതാണ്‌ കാരണം. ദുരന്തവുമായി ബന്ധപ്പെട്ടുള്ള സംയുക്ത അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട്‌ കൊച്ചി സബ് കളക്ടർ ഇന്ന് എടയാർ മേഖല സന്ദർശിക്കും. ഫിഷറീസ് അഡീഷണൽ ഡയക്ടറുടെ സംഘവും ഇന്ന് പെരിയാർ സന്ദർശിക്കുന്നുണ്ട്.

8:08 AM IST

തൃശ്ശൂരിലും അതിശക്ത മഴ, വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്

തൃശ്ശൂരിലും അതിശക്തമായ മഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. തൃശ്ശൂർ കിഴക്കെകോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിൽ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.

8:07 AM IST

കനത്ത മഴ, കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു. 

8:52 AM IST:

അഗ്നീവീർ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സർവെ നടത്തുന്നുവെന്ന് റിപ്പോർട്ട്. ഇതുവരെയുള്ള റിക്രൂട്ട്മെന്റ് വിലയിരുത്തി അടുത്ത സർക്കാരിനോട് പദ്ധതിയിൽ മാറ്റങ്ങൾ നിർദ്ദേശിക്കാനുള്ള സാധ്യത തേടാനാണ് സര്‍വെ നടത്തുന്നതെന്നാണ് വിവരം. അഗ്നിവീർ, റെജിമെൻറൽ സെൻ്റർ ഉദ്യോഗസ്ഥർ, യൂണിറ്റ് കമാൻ്റർമാർ എന്നിവരിൽ നിന്നാണ് അഭിപ്രായങ്ങൾ തേടുന്നത്. അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്നതിനിടെയാണ് നടപടി. 2022 ജൂണിലാണ് അഗ്നിവീർ പദ്ധതി തുടങ്ങിയത്. കരസേനയിൽ രണ്ടു ബാച്ചുകളിലായി 40,000 പേർ  പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നാവികസേനയിൽ 7385 പേർ പരിശീലനം പൂർത്തിയാക്കി. വ്യോമസേനയിൽ 4955 പേർ ആണ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്.

8:21 AM IST:

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവേ, അയർലൻഡ്, സ്‌പെയിൻ രാജ്യങ്ങളുടെ നിലപാടിനെ അഭിനന്ദിച്ച് സൗദി അറേബ്യയും ഖത്തറും. പലസ്തീന്റെ അവകാശങ്ങൾ അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു എന്നും, മറ്റു രാജ്യങ്ങളും സമാന നിലപാട് സ്വീകരിക്കട്ടെ എന്നും സൗദി.

8:19 AM IST:

പെരിയാറിലെ മത്സ്യങ്ങൾ ചത്തു പൊങ്ങിയതിൽ അന്വേഷണത്തിനായി ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കൊച്ചിയിലേക്ക്. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്‌ നൽകും. മീനുകളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏതെന്നതില്‍ വ്യക്തതയില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും പരിശോധന ഫലങ്ങൾ വൈകുന്നു. 

8:17 AM IST:

ഖത്തറിൽ ട്രാഫിക് നിയമലംഘനം നടത്തിയവർക്ക് പിഴയടച്ചു തീർക്കാതെ ഇനി രാജ്യം വിടാനാകില്ല. സെപ്തംബർ 1 മുതൽ നിയമം നടപ്പാകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമലംഘനം നിലനിൽക്കുന്ന വാഹനങ്ങളും രാജ്യത്തിന് പുറത്തേക്ക് കൊണ്ടു പോകാനാകില്ല. അതേസമയം, ട്രാഫിക് നിയമലംഘനത്തിലെ പിഴകൾക്ക് 50 ശതമാനം ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

8:17 AM IST:

എറണാകുളത്തെ വേങ്ങൂരിൽ 232 പേർക്ക് നിലവിൽ മഞ്ഞപ്പിത്തം ഉണ്ടെങ്കിലും രോഗബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്.മുടക്കുഴ പഞ്ചായത്തിൽ മഞ്ഞപ്പിത്തരോഗികൾ ഇല്ലെന്നും വേങ്ങൂരിൽ പുതുതായി ആർക്കും രോഗം ബാധിച്ചില്ലെന്നും എറണാകുളം ഡിഎംഒ മൂവാറ്റുപുഴ ആർഡിഒക്ക് റിപ്പോർട്ട് നൽകി. ആർഡിഒ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട് 5 ദിവസത്തിനുള്ളിൽ ജില്ലാ കലക്ടർക്ക് സമർപ്പിക്കും.

8:15 AM IST:

കാലാവധി തീരും മുമ്പ് ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്. ജൂലൈ നാലിന് വോട്ടെടുപ്പ്, കഴിഞ്ഞ അഞ്ച് വർഷക്കാലം രാജ്യം കടന്നുപോയത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയെന്ന് സുനക്.

8:14 AM IST:

ഇടത് ബന്ധത്തെ ചൊല്ലി സമസ്തയിൽ ഭിന്നത രൂക്ഷം. കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‍വിയോട് വിശദീകരണം ചോദിച്ചതിൽ ലീഗ് അനുകൂല നേതാക്കൾ കടുത്ത അതൃപ്തിയിൽ. ലീഗിനെ പലവട്ടം പരസ്യമായി വിമര്‍ശിച്ച ഉമര്‍ഫൈസി മുക്കത്തെ സമസ്ത നേതൃത്വം തള്ളിപ്പറയാത്തതിലും എതിർപ്പ്.

8:13 AM IST:

കാസര്‍കോട് കാറഡുക്ക സൊസൈറ്റി തട്ടിപ്പ് ഇരകളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയും. തുക പിന്‍വലിക്കാന്‍ സമ്മതിക്കാതെ നിക്ഷേപകരെ മടക്കി അയക്കുന്നു. സൊസൈറ്റിയില്‍ നടന്നത് 4.76 കോടി രൂപയുടെ തട്ടിപ്പ്.

8:12 AM IST:

മെഗാഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്ക് സംഗീതജ്ഞൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. സിനിമയിൽ 'കണ്മണി അൻപോട് 'ഗാനം ഉൾപെടുത്തിയത്, തന്റെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഗുണ സിനിമയിൽ താൻ സംഗീതം നൽകിയ ഗാനം ഉപയോഗിച്ചതിലൂടെ നിർമാതാക്കൾ പകർപ്പവകാശ നിയമം ലംഘിച്ചു. ഒന്നുകിൽ തന്റെ അനുമതി രേഖമൂലം തേടണം, അല്ലെങ്കിൽ ഗാനം സിനിമയിൽ നിന്ന് ഒഴിവാക്കണം. നോട്ടീസ്കൈപ്പറ്റി 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണം എന്നും, ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിൽ ആണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്‌തത് 

8:11 AM IST:

എയർപോഡ് മോഷണ വിവാദത്തിൽ പാലാ നഗരസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. മോഷണക്കേസ് പ്രതിയായ സിപിഎം കൗൺസിലർക്കൊപ്പം കൗൺസിൽ യോഗത്തിൽ ഇരിക്കാൻ ആവില്ലെന്ന് പ്രഖ്യാപിച്ച് മാണി ഗ്രൂപ്പുകാരനായ ചെയർമാൻ അടക്കം ഇടതുമുന്നണി അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പൊലീസ് എഫ്ഐആറിൽ പേര് വന്നതിന്റെ പേരിൽ അംഗങ്ങളെ ബഹിഷ്കരിക്കാൻ തുടങ്ങിയാൽ ചെയർമാൻ അടക്കം ഭരണപക്ഷത്തെ ആർക്കും കൗൺസിലിൽ ഇരിക്കാൻ ആവില്ലെന്ന് ആയിരുന്നു സിപിഎം നേതാവിൻ്റെ മറുപടി.

8:10 AM IST:

തലസ്ഥാനത്തെ ഏറെക്കാലമായി ദുരിതക്കയത്തിലാക്കിയ സ്മാർട്ട് റോഡ് പദ്ധതി പുതിയ സമയപരിധിക്കുള്ളിലും തീരുമോ എന്ന ആശങ്കയിൽ നാട്ടുകാർ, പല തവണ പല ഉറപ്പുകൾ നൽകിയ സർക്കാർ ഒടുവിൽ പ്രഖ്യാപിച്ച സമയപരിധി ജൂൺ 15. മഴ ഇനിയും കനത്താൽ സമയപരിധിയും വെറുംവാക്കാകാനാണ് സാധ്യത.

8:10 AM IST:

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജസ്ഥാൻ, ഹരിയാന പഞ്ചാബ്, ദില്ലി, പടിഞ്ഞാറാൻ ഉത്തർപ്രദേശ് എന്നി പ്രദേശങ്ങളിൽ റെഡ് അലേർട്ട് തുടരുകയാണ്. ജമ്മു കശ്മീന്റെയും, ഹിമാചൽ പ്രദേശിന്റെയും കിഴക്കൻ ഉത്തർപ്രദേശിന്റെയും ചില ഭാഗങ്ങളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്

8:08 AM IST:

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മെഹബൂബ മുഫ്തി ,മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി,അഭിജിത് ഗംഗോപാധ്യായ,കനയ്യകുമാർ എന്നീ നിരവധി പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട് 

8:08 AM IST:

താനൂർ കസ്റ്റഡി മരണക്കേസില്‍ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും. വൈകിട്ട് 3ന് കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക.പ്രതികളായ നാലു പൊലീസുകാരുടേയും തിരിച്ചറിയല്‍ പരേഡ് നേരത്തെ നടത്തിയിരുന്നെങ്കിലും എല്ലാ സാക്ഷികള്‍ക്കും അന്ന് തിരിച്ചറിയില്‍ പേരഡില്‍ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ താമിര്‍ ജിഫ്രിയെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതു കണ്ടെന്ന സാക്ഷിമൊഴികളുണ്ട്. ഈ സാഹചര്യത്തില്‍ , നേരത്തെ അസൗകര്യം കാരണം എത്തിച്ചേരാൻ കഴിയാത്ത സാക്ഷികളുടെ കൂടി തിരിച്ചറിയില്‍ പരേഡ് നടത്തണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.ഈ ആവശ്യം എറണാകുളം സിജെഎം കോടതി അനുവദിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ സിവിൽ പൊലീസ് ഓഫിസർമാരായ ജിനേഷ്,ആൽബിൻ അഗസ്റ്റിൻ,അഭിമന്യു,വിപിൻ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്

8:07 AM IST:

കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രതികൾ ഇന്ന് കൊല്ലം പ്രിൻസിപ്പൾ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ മുമ്പാകെ ഹാജരാകും. 51 പ്രതികൾക്കാണ് നോട്ടീസ് അയച്ചത്. വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 44 പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ്. 2016 ഏപ്രിൽ പത്തിന് മൽസര വെടിക്കെട്ടിനിടെ 110 പേരാണ് മരിച്ചത്  

8:06 AM IST:

സംസ്ഥാനത്ത് പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്. ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കണമെന്ന നിർദേശമാണ് സർക്കാരിന് മുന്നിലുള്ളത്. ഇന്നലെ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി മന്ത്രി എം.ബി. രാജേഷ് ചർച്ച നടത്തി. ഡ്രൈ ഡേ ഒഴിവാക്കിയാൽ കൂടുതൽ വരുമാനം ഉണ്ടാകുമെന്നാണ് നികുതി സെക്രട്ടറി യോഗത്തിൽ ഉന്നയിച്ച അഭിപ്രായം. അടുത്തമാസം 10, 11 തിയതികളിൽ ബാർ, ഡിസ്‍ലറി ഉടമകളുമായി മന്ത്രി ചർച്ച നടത്തും.

8:06 AM IST:

തദ്ദേശവാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ് അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. വിജ്ഞാപനച്ചട്ടം നിലനിൽക്കെ ഓർഡിനൻസ് ഇറക്കാൻ ഇളവ് തേടിയാണ് സംസ്ഥാന സർക്കാറിന്റെ അപേക്ഷ. കമ്മീഷന്റെ അനുമതി ഇല്ലാത്തതിനാൽ ഗവർണ്ണർ കഴിഞ്ഞ ദിവസം ഓർഡിനൻസ് മടക്കിയിരുന്നു. ഓർഡിനൻസിൽ അനുമതി നീളുകയാണെങ്കിൽ ബിൽ കൊണ്ടുവരുന്നതിനെ കുറിച്ചും സർക്കാർ ആലോചന തുടങ്ങി. ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരണമെങ്കിൽ അതിവേഗം നടപടികൾ പൂർത്തിയാക്കണം. ബിൽ വേഗത്തിൽ സഭ പാസ്സാക്കി ഗവർണ്ണറുടെ അനുമതി ഉറപ്പാക്കണമെന്നതാണ് വെല്ലുവിളി.

8:05 AM IST:

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങി ചത്ത പുലിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പ്രത്യേക പാനലിൻ്റെ സാനിധ്യത്തിലാണ് പോസ്റ്റുമോർട്ടം. മയക്കുവെടിവെച്ചു പിടികൂടിയ ശേഷം വനം വകുപ്പിന്റെ കൂട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് പുലി ചത്തത്. നാല് വയസ്സ് പ്രായമുള്ള പുലിയെ നീണ്ട പ്രയത്നത്തിനൊടുവിലാണ് വനം വകുപ്പ് പിടികൂടിയത്. ആന്തരികാവയത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

8:05 AM IST:

പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏത് എന്നതിൽ വ്യക്തതയായില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും സാംപിൾ പരിശോധന ഫലങ്ങൾ വൈകുന്നതാണ്‌ കാരണം. ദുരന്തവുമായി ബന്ധപ്പെട്ടുള്ള സംയുക്ത അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട്‌ കൊച്ചി സബ് കളക്ടർ ഇന്ന് എടയാർ മേഖല സന്ദർശിക്കും. ഫിഷറീസ് അഡീഷണൽ ഡയക്ടറുടെ സംഘവും ഇന്ന് പെരിയാർ സന്ദർശിക്കുന്നുണ്ട്.

8:05 AM IST:

തൃശ്ശൂരിലും അതിശക്തമായ മഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. തൃശ്ശൂർ കിഴക്കെകോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിൽ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.

8:04 AM IST: