Malayalam News Highlights: ഇന്ധന സെസ്;ചരക്കുകൂലിയും അവശ്യ സാധനങ്ങളുടെ വിലയും ഉയരും

Malayalam News Live Updates 05 February 2023

പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്താനുളള ബജറ്റ് പ്രഖ്യാപനം നടപ്പായാല്‍ ചരക്ക് കൂലിയും കുത്തനെ ഉയരും. അവശ്യ സാധനങ്ങളെല്ലാം എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ ചരക്ക് കൂലിയിലെ വര്‍ദ്ധന വിക്കയറ്റത്തിലേക്ക് നയിക്കുമെന്ന് ചരക്ക് വാഹന ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു

9:33 PM IST

പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. തൈക്കാട് മോഡൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ പ്രതാപാണ് മരിച്ചത്. വീട്ടിൽ വെള്ളത്തിൻറെ മോട്ടോർ ഇടുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുo മരിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

4:47 PM IST

വ്യാജ ജനന സർട്ടിഫിക്കറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി

കളമശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി. കുഞ്ഞിനെ ദത്ത് എടുത്തത് നിയമ വിരുദ്ധമായിട്ടാണെന്ന് പറഞ്ഞ സിഡബ്ല്യുസി, കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാൻ നിർദ്ദേശം നൽകി. മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  Read More 

8:05 AM IST

നാടിറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലും- ഇടുക്കി ഡിസിസി പ്രസിഡണ്ട്

കാട്ടാനകൾ ഇനിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ആനകളെ തങ്ങൾ വെടിവെച്ചു കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്ന സുഹൃത്തുക്കൾ ഉണ്ടെന്നും അവരെക്കൊണ്ടുവന്ന് നിയമവിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്ന് സിപി മാത്യു പൂപ്പാറയിൽ പറഞ്ഞു

8:04 AM IST

വർധിപ്പിച്ച ഇന്ധനസെസിലും നികുതിയിലും ഇളവ് നൽകാൻ എൽഡിഎഫിൽ ചർച്ച സജീവം,സമരം ശക്തമാക്കാൻ പ്രതിപക്ഷം

:ബജറ്റിൽ ജനത്തിന്‍റെ നടുവൊടിക്കുന്ന ഇന്ധന സെസിലും നികുതി വർധനകളിലും ഇളവ് നൽകുന്നതിനെ കുറിച്ച് LDF ൽ ചർച്ച സജീവം. ജനാരോഷം പരിഗണിക്കുമെന്ന് നേതാക്കൾ വിശദീകരിക്കുന്പോഴും സെസിനെ പൂർണ്ണമായും ന്യായീകരിച്ചായിരുന്നു ധനമന്ത്രി രാത്രി ഇറക്കിയ fb പോസ്റ്റ്‌.അസാധാരണ പ്രതിസന്ധി നേരിടാൻ വേറെ വഴി ഇല്ലെന്നാണ് കെ എൻ ബാലഗോപാൽ ആവർത്തിക്കുന്നത്. നാളെ നിയമ സഭയിൽ തുടങ്ങുന്ന ബജറ്റ് ചർച്ചയുടെ മറുപടിയിൽ ആയിരിക്കും ധന മന്ത്രി അന്തിമ നിലപാട് പ്രഖ്യാപിക്കുക.അതെ സമയം ബജറ്റിനെതിരായ സമരം ശക്തമായി തുടരാൻ ആണ് പ്രതിപക്ഷ തീരുമാനം

8:04 AM IST

ഇന്ധന സെസ്;ചരക്കുകൂലിയും അവശ്യ സാധനങ്ങളുടെ വിലയും ഉയരും,കെഎസ്ആർടിസിക്കും തിരിച്ചടി

പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്താനുളള ബജറ്റ് പ്രഖ്യാപനം നടപ്പായാല്‍ ചരക്ക് കൂലിയും കുത്തനെ ഉയരും. അവശ്യ സാധനങ്ങളെല്ലാം എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ ചരക്ക് കൂലിയിലെ വര്‍ദ്ധന വിക്കയറ്റത്തിലേക്ക് നയിക്കുമെന്ന് ചരക്ക് വാഹന ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.കെഎസ്ആർടിസിക്കും വലിയ തിരിച്ചടി ഉണ്ടാക്കും

9:33 PM IST:

പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. തൈക്കാട് മോഡൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ പ്രതാപാണ് മരിച്ചത്. വീട്ടിൽ വെള്ളത്തിൻറെ മോട്ടോർ ഇടുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുo മരിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

4:47 PM IST:

കളമശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി. കുഞ്ഞിനെ ദത്ത് എടുത്തത് നിയമ വിരുദ്ധമായിട്ടാണെന്ന് പറഞ്ഞ സിഡബ്ല്യുസി, കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാൻ നിർദ്ദേശം നൽകി. മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  Read More 

8:05 AM IST:

കാട്ടാനകൾ ഇനിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ആനകളെ തങ്ങൾ വെടിവെച്ചു കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്ന സുഹൃത്തുക്കൾ ഉണ്ടെന്നും അവരെക്കൊണ്ടുവന്ന് നിയമവിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്ന് സിപി മാത്യു പൂപ്പാറയിൽ പറഞ്ഞു

8:04 AM IST: