Malayalam News Highlight :കോൺസ്റ്റബിൾ പരീക്ഷ കോപ്പിയടി കേസ് ; 4വർഷമായിട്ടും കുറ്റപത്രമില്ല

Malayalam News Live Updates 13 February 2023

PSC നടത്തിയ കോണ്‍സ്റ്റബിൾ പരീക്ഷ എസ് എഫ് ഐ പ്രവർത്തകർ കോപ്പിയടിച്ച് പാസായ കേസിൽ നാലു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടും കുറ്റപത്രം നൽകാതെ ഒളിച്ചുകളി തുടരുന്നു . പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെല്ലാം ഇപ്പോൾ ജാമ്യത്തിലാണ് . 

7:01 PM IST

ബസ് ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ച ഡ്രൈവര്‍ക്കെതിരെ നടപടി

ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ നടപടി. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസ് പിടികൂടി. രണ്ടായിരം രൂപ പിഴ ഈടാക്കി. പൊലീസ് ‍‍ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് ശുപാർശ ചെയ്തു.

7:01 PM IST

പ്രധാനമന്ത്രി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് രാഹുൽ

അദാനി - മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും മോദിയുടെ വിദേശ യാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും രാഹുൽ ഗാന്ധി വയനാട്ടിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു. 

4:24 PM IST

സിപിഎം സമ്മേളനത്തിലെ സംഘർഷത്തിന്റെ തുടർച്ചയെന്ന് എഫ്ഐആർ

കുട്ടനാട് സിപിഎം തെരുവ് യുദ്ധം സിപിഎം സമ്മേളനത്തിലെ സംഘർഷത്തിന്റെ തുടർച്ചയെന്ന് എഫ്ഐആർ. സിപിഐഎം പ്രവർത്തകർ തമ്മിലാണ് തെരുവിൽ ഏറ്റുമുട്ടിയത്. എഫ്ഐആറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

4:24 PM IST

ആദിവാസി യുവാവിന്‍റെ മരണം ആത്മഹത്യയെന്ന് ഡോക്ടര്‍

കോഴിക്കോട്ടെ ആദിവാസി യുവാവിന്‍റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. മരിച്ച വിശ്വനാഥന്‍റെ ശരീരത്തില്‍ ആറ് മുറിവുകളാണുള്ളത്. മര്‍ദ്ദനമേറ്റ പാടുകളില്ല. ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതെന്ന് ഫൊറന്‍സിക് സര്‍ജന്‍ വിശദീകരിച്ചു. 

1:57 PM IST

കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച തടയണകൾ പൊളിക്കുന്നു

കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച തടയണകൾ പൊളിച്ചു നീക്കിത്തുടങ്ങി. പിവിആര്‍ നാച്വറോ റിസോര്‍ട്ടിന് വേണ്ടി പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മ്മിച്ച നാല് തടയണകളാണ് ഉടമകള്‍ പൊളിച്ചു നീക്കുന്നത്. ഇവ ഒരുമാസത്തിനകം പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 

1:56 PM IST

നടിയെ ആക്രമിച്ച കേസ്: 'വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ട്? : സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

1:55 PM IST

യൂണിയനുകള്‍ക്കെതിരെ കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ്

തൊഴിലാളി യൂണിയനുകൾക്കെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ  വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ  തൊഴിലാളി യൂണിയനുകൾ അട്ടിമറിക്കുന്നു. കടത്തിൽ നിന്ന് കരകയാറാൻ ആവിഷ്കരിക്കുന്ന എല്ലാ പദ്ധതികളെയും എതിർക്കുക എന്നത് പൊതുരീതിയായെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. 

1:53 PM IST

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി

ലൈഫ് മിഷൻ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ  കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. 

1:53 PM IST

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശി അറസ്റ്റിലായി. 

1:53 PM IST

ജപ്‍തി ഭീഷണി, പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു

ജപ്‍തി ഭീഷണിയെ തുടര്‍ന്ന് പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ആത്മഹത്യ ചെയ്‍തത്. പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരുമകന്‍റെ ബിസിനസ്‌ ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും വൻതുക ലോൺ എടുത്തിരുന്നു. 1 കോടി 38 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കേണ്ടി ഇരുന്നത്. 

7:04 AM IST

ഇന്ധന സെസ് വർധന : സമര പരിപാടികളുമായി പ്രതിപക്ഷം ,യുഡിഎഫിന്‍റെ രാപ്പകൽ സമരം ഇന്ന്

ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ യുഡിഎഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. ഇന്ന് വൈകീട്ട് നാലുമണി മുതൽ നാളെ രാവിലെ പത്തുമണിവരെയാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും

7:04 AM IST

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് : കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയതല്ല , കുഞ്ഞിൻ്റെ അമ്മ അവിവാഹിതയായിരുന്നുവെന്നും അനൂപും സുനിതയും

ളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ വെളിപ്പെടുത്തലുമായി കുഞ്ഞിനെ കൈവശം വച്ചിരുന്ന അനൂപും സുനിതയും . 
രേഖകൾ ഇല്ലാത്തത് കാരണം ,വളർത്താൻ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മുന്നിട്ട് ഇറങ്ങിയതെന്ന് തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾ . കുഞ്ഞിനെ തട്ടിയെടുത്തതല്ലെന്നും വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്‍റെ മാതാപിതാക്കൾ വളർത്താൻ ഏൽപിച്ചതാണെന്നും ദമ്പതികൾ പറഞ്ഞു.

6:58 AM IST

കോൺസ്റ്റബിൾ പരീക്ഷ കോപ്പിയടി കേസ് ; 4വർഷമായിട്ടും കുറ്റപത്രമില്ല , പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ ജാമ്യത്തിൽ

PSC നടത്തിയ കോണ്‍സ്റ്റബിൾ പരീക്ഷ എസ് എഫ് ഐ പ്രവർത്തകർ കോപ്പിയടിച്ച് പാസായ കേസിൽ നാലു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടും കുറ്റപത്രം നൽകാതെ ഒളിച്ചുകളി തുടരുന്നു . പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെല്ലാം ഇപ്പോൾ ജാമ്യത്തിലാണ് . 

7:01 PM IST:

ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ നടപടി. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസ് പിടികൂടി. രണ്ടായിരം രൂപ പിഴ ഈടാക്കി. പൊലീസ് ‍‍ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് ശുപാർശ ചെയ്തു.

7:01 PM IST:

അദാനി - മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും മോദിയുടെ വിദേശ യാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും രാഹുൽ ഗാന്ധി വയനാട്ടിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു. 

4:24 PM IST:

കുട്ടനാട് സിപിഎം തെരുവ് യുദ്ധം സിപിഎം സമ്മേളനത്തിലെ സംഘർഷത്തിന്റെ തുടർച്ചയെന്ന് എഫ്ഐആർ. സിപിഐഎം പ്രവർത്തകർ തമ്മിലാണ് തെരുവിൽ ഏറ്റുമുട്ടിയത്. എഫ്ഐആറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

4:24 PM IST:

കോഴിക്കോട്ടെ ആദിവാസി യുവാവിന്‍റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. മരിച്ച വിശ്വനാഥന്‍റെ ശരീരത്തില്‍ ആറ് മുറിവുകളാണുള്ളത്. മര്‍ദ്ദനമേറ്റ പാടുകളില്ല. ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതെന്ന് ഫൊറന്‍സിക് സര്‍ജന്‍ വിശദീകരിച്ചു. 

1:57 PM IST:

കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച തടയണകൾ പൊളിച്ചു നീക്കിത്തുടങ്ങി. പിവിആര്‍ നാച്വറോ റിസോര്‍ട്ടിന് വേണ്ടി പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മ്മിച്ച നാല് തടയണകളാണ് ഉടമകള്‍ പൊളിച്ചു നീക്കുന്നത്. ഇവ ഒരുമാസത്തിനകം പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 

1:56 PM IST:

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

1:55 PM IST:

തൊഴിലാളി യൂണിയനുകൾക്കെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ  വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ  തൊഴിലാളി യൂണിയനുകൾ അട്ടിമറിക്കുന്നു. കടത്തിൽ നിന്ന് കരകയാറാൻ ആവിഷ്കരിക്കുന്ന എല്ലാ പദ്ധതികളെയും എതിർക്കുക എന്നത് പൊതുരീതിയായെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. 

1:53 PM IST:

ലൈഫ് മിഷൻ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ  കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. 

1:53 PM IST:

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശി അറസ്റ്റിലായി. 

1:53 PM IST:

ജപ്‍തി ഭീഷണിയെ തുടര്‍ന്ന് പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ആത്മഹത്യ ചെയ്‍തത്. പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരുമകന്‍റെ ബിസിനസ്‌ ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും വൻതുക ലോൺ എടുത്തിരുന്നു. 1 കോടി 38 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കേണ്ടി ഇരുന്നത്. 

7:04 AM IST:

ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ യുഡിഎഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. ഇന്ന് വൈകീട്ട് നാലുമണി മുതൽ നാളെ രാവിലെ പത്തുമണിവരെയാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും

7:04 AM IST:

ളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ വെളിപ്പെടുത്തലുമായി കുഞ്ഞിനെ കൈവശം വച്ചിരുന്ന അനൂപും സുനിതയും . 
രേഖകൾ ഇല്ലാത്തത് കാരണം ,വളർത്താൻ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മുന്നിട്ട് ഇറങ്ങിയതെന്ന് തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾ . കുഞ്ഞിനെ തട്ടിയെടുത്തതല്ലെന്നും വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്‍റെ മാതാപിതാക്കൾ വളർത്താൻ ഏൽപിച്ചതാണെന്നും ദമ്പതികൾ പറഞ്ഞു.

6:58 AM IST: