Malayalam News Live : വണ്ടിപ്പെരിയാറിലെ 6 വയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ ഏറ്റെടു

malayalam news live updates latest news updates sts

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശിഖയായ ഏഴു ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചതിനെ തുടർന്നാണ് നടപടി. വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കുടുംബത്തിന് ആകെയുള്ള 14 സെൻ്റ് സ്ഥലം പണയപ്പെടുത്തി 2019 ൽ ബാങ്ക് വായ്പയെടുത്തിരുന്നു. പീരുമേട് താലൂക്ക് സഹകരണ കാർഷിക - ഗ്രാമ വികസന ബാങ്കിൽ നിന്നാണ് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. 

11:02 AM IST

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വൻ ഓൺലൈൻ തട്ടിപ്പ്

ഓൺലൈൻ തട്ടിപ്പുകാർക്ക് സ്വർണ കച്ചവടത്തിലും- ഓഹരി വ്യാപരത്തിലുമുള്ളത് കോടികളുടെ നിക്ഷേപം. മുംബൈ പൊലിസ് ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി രണ്ടരക്കോടി തട്ടിയെ കേസിലെ പ്രതിക്ക് സ്വർണ-വജ്ര വ്യാപാരത്തിലുള്ളത് 60 കോടിയുടെ നിക്ഷേപം. പൊലിസ്- കസ്റ്റംസ് ചമഞ്ഞ് വീഡിയോ കോൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്.

11:01 AM IST

ഇടുക്കിയിൽ നവകേരള സദസ്സ് പരാതികളിൽ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം

ഇടുക്കിയിൽ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്പോൾ ലഭിച്ച പരാതികളിൽ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം. പട്ടയം, ചികിത്സാ സഹായം, കയറിക്കിടക്കാനുള്ള വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ കഴിയാത്തവയിൽ ഭൂരിഭാഗവും. ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ കിട്ടിയത് 42236 പരാതികൾ. ഇതുവരെ നടപടി സ്വീകരിച്ചത് 8679 പരാതികളിൽ മാത്രം.

11:00 AM IST

ക്ഷേമപെൻഷൻ ഇത്തവണയും വർദ്ധിപ്പിക്കാനിടയില്ല

സംസ്ഥാന ബജറ്റിൽ ഇത്തവണയും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനിടയില്ല. രണ്ടാം പിണറായി സര്‍ക്കാർ കാലാവധി തീര്‍ക്കുമ്പോൾ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിത നയമായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം സപ്ലൈകോ അടക്കം പൊതുജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾക്കും ഇത്തവണ സാധ്യതയുണ്ട്

8:01 AM IST

ഇനിയൊരു സംരംഭവും തുടങ്ങാനില്ല, വിവാദങ്ങൾ നിരാശനാക്കി

വിവാദങ്ങൾ നിരാശനാക്കിയെന്നും ഇനിയൊരു സംരംഭവും തുടങ്ങാനില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വൈദേകം റിസോർട്ട് ഉൾപ്പെടെ നാടിനായി കൊണ്ടുവന്ന പദ്ധതികൾക്ക് പിന്തുണ കിട്ടിയില്ലെന്നാണ് ജയരാജന്‍റെ പരിഭവം. മുന്നണി കൺവീനർ പദവിയിൽ വേണ്ടത്ര സജീവമാകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന്‍റെ സ്വയം വിമർശനമുണ്ട്. വിവാദ വൈദേകമുൾപ്പെടെ ചെയ്ത നല്ല കാര്യങ്ങളുടെ പട്ടികയിൽ ഇ.പി.ജയരാജൻ ചേർക്കുന്നു. 

7:42 AM IST

നിതീഷ്കുമാർ തന്നെ മുഖ്യമന്ത്രി

ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപി ധാരണ. 2025 മുതൽ നിതീഷിന്  എൻഡിഎ കൺവീനർ പദവി നൽകും. 
സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. 

7:42 AM IST

ഏഷ്യാനെറ്റ് ന്യൂസ് ഏഴാമത് ടിഎൻജി പുരസ്കാരം പദ്മശ്രീ ചെറുവയൽ രാമന്

ഏഷ്യാനെറ്റ് ന്യൂസ് ഏഴാമത് ടിഎൻജി പുരസ്കാരത്തിന് വയനാട്ടിലെ ആദിവാസി കർഷകനായ പദ്മശ്രീ ചെറുവയൽരാമൻ അർഹനായി. പുരസ്കാര സമര്‍പ്പണം ടിഎന്‍ ഗോപകുമാറിന്‍റെ ഓര്‍മ്മദിനമായ ജനുവരി 30 ന്. കാര്‍ഷിക അവകാശ പ്രവര്‍ത്തക ചുക്കി നഞ്ചുണ്ട സ്വാമി പുരസ്കാരം സമ്മാനിക്കും. 

6:58 AM IST

കോട്ടയം സീറ്റിലെ സ്ഥാനാർഥി നിർണയം

കോട്ടയം സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ നടക്കുന്ന പിടിവലികളിലും പരസ്യ പ്രസ്താവനകളിലും കടുത്ത അതൃപ്തിയിൽ കോൺഗ്രസ് നേതൃത്വം. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ മണ്ഡലത്തിലെ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന നിലയിലേക്ക് വളരുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. 29 ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ സ്ഥാനാർഥി ആരെന്ന കാര്യം വ്യക്തമാക്കിയാലേ സീറ്റ് ജോസഫ് ഗ്രൂപ്പിന് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.

11:02 AM IST:

ഓൺലൈൻ തട്ടിപ്പുകാർക്ക് സ്വർണ കച്ചവടത്തിലും- ഓഹരി വ്യാപരത്തിലുമുള്ളത് കോടികളുടെ നിക്ഷേപം. മുംബൈ പൊലിസ് ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി രണ്ടരക്കോടി തട്ടിയെ കേസിലെ പ്രതിക്ക് സ്വർണ-വജ്ര വ്യാപാരത്തിലുള്ളത് 60 കോടിയുടെ നിക്ഷേപം. പൊലിസ്- കസ്റ്റംസ് ചമഞ്ഞ് വീഡിയോ കോൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്.

11:01 AM IST:

ഇടുക്കിയിൽ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്പോൾ ലഭിച്ച പരാതികളിൽ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം. പട്ടയം, ചികിത്സാ സഹായം, കയറിക്കിടക്കാനുള്ള വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ കഴിയാത്തവയിൽ ഭൂരിഭാഗവും. ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ കിട്ടിയത് 42236 പരാതികൾ. ഇതുവരെ നടപടി സ്വീകരിച്ചത് 8679 പരാതികളിൽ മാത്രം.

11:00 AM IST:

സംസ്ഥാന ബജറ്റിൽ ഇത്തവണയും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനിടയില്ല. രണ്ടാം പിണറായി സര്‍ക്കാർ കാലാവധി തീര്‍ക്കുമ്പോൾ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിത നയമായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം സപ്ലൈകോ അടക്കം പൊതുജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾക്കും ഇത്തവണ സാധ്യതയുണ്ട്

8:01 AM IST:

വിവാദങ്ങൾ നിരാശനാക്കിയെന്നും ഇനിയൊരു സംരംഭവും തുടങ്ങാനില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വൈദേകം റിസോർട്ട് ഉൾപ്പെടെ നാടിനായി കൊണ്ടുവന്ന പദ്ധതികൾക്ക് പിന്തുണ കിട്ടിയില്ലെന്നാണ് ജയരാജന്‍റെ പരിഭവം. മുന്നണി കൺവീനർ പദവിയിൽ വേണ്ടത്ര സജീവമാകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന്‍റെ സ്വയം വിമർശനമുണ്ട്. വിവാദ വൈദേകമുൾപ്പെടെ ചെയ്ത നല്ല കാര്യങ്ങളുടെ പട്ടികയിൽ ഇ.പി.ജയരാജൻ ചേർക്കുന്നു. 

7:42 AM IST:

ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപി ധാരണ. 2025 മുതൽ നിതീഷിന്  എൻഡിഎ കൺവീനർ പദവി നൽകും. 
സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. 

7:42 AM IST:

ഏഷ്യാനെറ്റ് ന്യൂസ് ഏഴാമത് ടിഎൻജി പുരസ്കാരത്തിന് വയനാട്ടിലെ ആദിവാസി കർഷകനായ പദ്മശ്രീ ചെറുവയൽരാമൻ അർഹനായി. പുരസ്കാര സമര്‍പ്പണം ടിഎന്‍ ഗോപകുമാറിന്‍റെ ഓര്‍മ്മദിനമായ ജനുവരി 30 ന്. കാര്‍ഷിക അവകാശ പ്രവര്‍ത്തക ചുക്കി നഞ്ചുണ്ട സ്വാമി പുരസ്കാരം സമ്മാനിക്കും. 

6:58 AM IST: