Malayalam News Live: എക്സാലോജിക്കിനെ മരവിപ്പിക്കാൻ വീണ തെറ്റായ വിവരങ്ങൾ സമര്‍പ്പിച്ചു?

Malayalam news live updates

എക്സാലോജിക് കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ വിജയൻ അടിമുടി കൃത്രിമം കാണിച്ചെന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്. 

9:29 PM IST

ജമ്മു കശ്മീരില്‍ കുഴിബോംബ് സ്ഫോടനം, ജവാന് വീരമൃത്യു, രണ്ട് സൈനികര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ രജൌരിയിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു.രണ്ട് സൈനികർക്ക് പരിക്കേറ്റു. അഗ്നിവീറായ ലുധിയാന സ്വദേശി അജയ് സിങ്ങാണ് വീരമൃത്യു വരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. പരിക്കേറ്റവരെ ഉദംപൂരിലെ സൈനിക ആശുപത്രിയിലേക്ക മാറ്റി.  നിയന്ത്രണ രേഖയ്ക്ക് സമീപമാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. നിയന്ത്രണരേഖയിലെ പതിവ് നിരീക്ഷണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെതുടര്‍ന്ന് പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഒരാളെ രക്ഷിക്കാനായില്ല.

9:29 PM IST

കെഎസ്ആർടിസി ബസ് പാളത്തിൽ കുടുങ്ങി, ട്രെയിൻ കുതിച്ചെത്തുന്നതിന് തൊട്ടുമുമ്പെ തള്ളി നീക്കി, ഒഴിവായത് വൻദുരന്തം

ലെവല്‍ ക്രോസില്‍ കെഎസ്ആര്‍ടിസി ബസ് റെയില്‍ പാളത്തില്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. പാളത്തില്‍ കുടുങ്ങിയ ബസ് തള്ളി നീക്കിയതിനാല്‍ തലനാരിഴക്കാണ് വന്‍ ദുരന്തമൊഴിവായത്. ബസ് തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോവുകയും ചെയ്തു. ഇന്ന് വൈകിട്ടോടെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വെ ക്രോസിലാണ് സംഭവം. ഹരിപ്പാട് നിന്നും എടത്വ വഴി കോട്ടയം പോകുന്ന കെഎസ്ആര്‍ടിസി ബസ് ലെവല്‍ ക്രോസിലൂടെ കടന്നുപോകുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.

9:29 PM IST

ഗുജറാത്തിൽ വിനോദയാത്രക്കിടെ ബോട്ട് മറിഞ്ഞ് വൻദുരന്തം; സ്കൂൾ വിദ്യാർത്ഥികള്‍ ഉൾപ്പെടെ 15 പേര്‍ മരിച്ചു

ഗുജറാത്തിലെ വഡോദരയിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ്  15 മരണം. സ്കൂളിൽ നിന്ന് വിനോദയാത്ര പോയ 13 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ആണ് മരിച്ചത്. കാണാതായ വിദ്യാർത്ഥികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വഡോദരയിലെ സൺറൈസ് എന്ന സ്വകാര്യ സ്കൂളിൽ നിന്നുള്ള വിനോദയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്. 23 വിദ്യാർത്ഥികളും നാല് അധ്യാപകരും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. വഡോദരയുടെ പ്രാന്ത പ്രദേശമായ ഹർനി തടാകത്തിൽ ബോട്ടിംഗ് നടത്തുന്നതിനിടെയാണ് അപകടം.

9:29 PM IST

ഡയറ്റ് അധ്യാപിക മിലീന ജെയിംസിനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങി, വകുപ്പ് തല അന്വേഷണവും

തിരുവല്ല ഡയറ്റിലെ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മലയാളം അധ്യാപികയ്ക്കെതിരെ നടപടിയെടുത്ത് സര്‍ക്കാര്‍. തിരുവല്ല ഡയറ്റിലെ മലയാളം അധ്യാപിക മിലീന ജെയിംസിനെ സസ്പെന്‍ഡ് ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. സസ്പെന്‍ഷന് പുറമെ അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. അധ്യാപിക മാനസികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാർഥിയുടെ മൊഴി. അധ്യാപികക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഇന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് മിലീന ജെയിംസിന് എതിരെയാണ് പൊലീസ് കേസെടുത്തത്.

8:12 AM IST

പാണക്കാട് മുഈനലി തങ്ങൾ

മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും  അനുവദിക്കില്ലെന്ന കുഞ്ഞലിക്കുട്ടിയുടെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല, അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയ്ക്ക് മങ്ങൽ വരുമെന്നും മുഈനലി തങ്ങൾ പറഞ്ഞു. അതൊക്കെ ചികിത്സിച്ചാൽ മാറും. നേതാക്കൾ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളിൽ താഴ്ന്നു കൊടുക്കാനുള്ള മനസ് കാണിക്കണം. സ്ഥാന മാനങ്ങളിൽ പിടിച്ചു തൂങ്ങി നിൽക്കേണ്ട കാര്യമില്ല. ദൈവത്തിന്റെ കൈയിലാണ് കാര്യങ്ങളെന്നും പറഞ്ഞ അദ്ദേഹം ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആർക്കും സ്പർശിക്കാനാവില്ലെന്ന സമദാനിയുടെ പരാമർശത്തിലും വിമർശനം ഉന്നയിച്ചു. ചന്ദ്രനെയും സൂര്യനെയും മറച്ചു പിടിക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും മുഈനലി തങ്ങൾ വ്യക്തമാക്കി. 

8:09 AM IST

സൈനികനും സഹോദരനും മർദ്ദനമേറ്റു

പാറശ്ശാലയിൽ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ സൈനികനും സഹോദരനും മർദ്ദനമേറ്റു. പാറശ്ശാല മുസ്ലിം പള്ളിക്ക് സമീപം ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പാര്‍ക്കിങുമായി ബന്ധപ്പെട്ട് അയൂബ് ഖാൻ എന്നയാളുമായാണ് തര്‍ക്കമുണ്ടായത്. മർദ്ദനത്തിൽ പരിക്കേറ്റ സിനുവും സിജുവും ആശുപത്രിയിൽ ചികിത്സയിലാണ്. സിജുവിന്റെ വാരിയെല്ലിൽ പൊട്ടലുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

8:07 AM IST

പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സമരത്തിനിടെ ജയിൽ സ്വാഭാവികമാണെന്നും എന്നാൽ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്നമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചു കിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി

8:06 AM IST

വിമാനക്കമ്പനികൾക്ക് പിഴശിക്ഷ

വിമാനങ്ങൾ കൂട്ടത്തോടെ വൈകിയ സംഭവത്തിൽ സ്പൈസ് ജെറ്റ്, എയർ ഇന്ത്യ കമ്പനികൾക്കും പിഴ ചുമത്തി. 30 ലക്ഷം രൂപ വീതമാണ് ഡിജിസിഎ പിഴ ചുമത്തിയത്. ടൽ മഞ്ഞ് സമയത്ത് കൃത്യമായി പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കാതിരുന്നതാണ് നടപടിക്ക് കാരണം. ഇന്നലെ മുംബൈ വിമാനത്താവളത്തിന് 30 ലക്ഷവും, ഇൻഡിഗോയ്ക്ക് 1.20 കോടി രൂപയും പിഴ ചുമത്തിയിരുന്നു.

8:03 AM IST

കാറും ജീപ്പും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം കിഴിശ്ശേരിയിൽ കാറും ജീപ്പും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചെന്നാരോപിച്ച് നാട്ടുകാർ കാർ തടഞ്ഞുവെച്ചു. കൊണ്ടോട്ടി പോലീസ് എത്തി കാർ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപെട്ടു. കാറിലുണ്ടായിരുന്ന നാല് പേരിൽ ഒരാൾ പൊലീസുകാരനാണെന്നാണ് വിവരം.

9:29 PM IST:

ജമ്മു കശ്മീരിലെ രജൌരിയിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു.രണ്ട് സൈനികർക്ക് പരിക്കേറ്റു. അഗ്നിവീറായ ലുധിയാന സ്വദേശി അജയ് സിങ്ങാണ് വീരമൃത്യു വരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. പരിക്കേറ്റവരെ ഉദംപൂരിലെ സൈനിക ആശുപത്രിയിലേക്ക മാറ്റി.  നിയന്ത്രണ രേഖയ്ക്ക് സമീപമാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. നിയന്ത്രണരേഖയിലെ പതിവ് നിരീക്ഷണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെതുടര്‍ന്ന് പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഒരാളെ രക്ഷിക്കാനായില്ല.

9:29 PM IST:

ലെവല്‍ ക്രോസില്‍ കെഎസ്ആര്‍ടിസി ബസ് റെയില്‍ പാളത്തില്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. പാളത്തില്‍ കുടുങ്ങിയ ബസ് തള്ളി നീക്കിയതിനാല്‍ തലനാരിഴക്കാണ് വന്‍ ദുരന്തമൊഴിവായത്. ബസ് തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോവുകയും ചെയ്തു. ഇന്ന് വൈകിട്ടോടെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വെ ക്രോസിലാണ് സംഭവം. ഹരിപ്പാട് നിന്നും എടത്വ വഴി കോട്ടയം പോകുന്ന കെഎസ്ആര്‍ടിസി ബസ് ലെവല്‍ ക്രോസിലൂടെ കടന്നുപോകുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.

9:29 PM IST:

ഗുജറാത്തിലെ വഡോദരയിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ്  15 മരണം. സ്കൂളിൽ നിന്ന് വിനോദയാത്ര പോയ 13 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ആണ് മരിച്ചത്. കാണാതായ വിദ്യാർത്ഥികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വഡോദരയിലെ സൺറൈസ് എന്ന സ്വകാര്യ സ്കൂളിൽ നിന്നുള്ള വിനോദയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്. 23 വിദ്യാർത്ഥികളും നാല് അധ്യാപകരും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. വഡോദരയുടെ പ്രാന്ത പ്രദേശമായ ഹർനി തടാകത്തിൽ ബോട്ടിംഗ് നടത്തുന്നതിനിടെയാണ് അപകടം.

9:29 PM IST:

തിരുവല്ല ഡയറ്റിലെ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മലയാളം അധ്യാപികയ്ക്കെതിരെ നടപടിയെടുത്ത് സര്‍ക്കാര്‍. തിരുവല്ല ഡയറ്റിലെ മലയാളം അധ്യാപിക മിലീന ജെയിംസിനെ സസ്പെന്‍ഡ് ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. സസ്പെന്‍ഷന് പുറമെ അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. അധ്യാപിക മാനസികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാർഥിയുടെ മൊഴി. അധ്യാപികക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഇന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് മിലീന ജെയിംസിന് എതിരെയാണ് പൊലീസ് കേസെടുത്തത്.

8:12 AM IST:

മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും  അനുവദിക്കില്ലെന്ന കുഞ്ഞലിക്കുട്ടിയുടെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല, അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയ്ക്ക് മങ്ങൽ വരുമെന്നും മുഈനലി തങ്ങൾ പറഞ്ഞു. അതൊക്കെ ചികിത്സിച്ചാൽ മാറും. നേതാക്കൾ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളിൽ താഴ്ന്നു കൊടുക്കാനുള്ള മനസ് കാണിക്കണം. സ്ഥാന മാനങ്ങളിൽ പിടിച്ചു തൂങ്ങി നിൽക്കേണ്ട കാര്യമില്ല. ദൈവത്തിന്റെ കൈയിലാണ് കാര്യങ്ങളെന്നും പറഞ്ഞ അദ്ദേഹം ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആർക്കും സ്പർശിക്കാനാവില്ലെന്ന സമദാനിയുടെ പരാമർശത്തിലും വിമർശനം ഉന്നയിച്ചു. ചന്ദ്രനെയും സൂര്യനെയും മറച്ചു പിടിക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും മുഈനലി തങ്ങൾ വ്യക്തമാക്കി. 

8:09 AM IST:

പാറശ്ശാലയിൽ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ സൈനികനും സഹോദരനും മർദ്ദനമേറ്റു. പാറശ്ശാല മുസ്ലിം പള്ളിക്ക് സമീപം ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പാര്‍ക്കിങുമായി ബന്ധപ്പെട്ട് അയൂബ് ഖാൻ എന്നയാളുമായാണ് തര്‍ക്കമുണ്ടായത്. മർദ്ദനത്തിൽ പരിക്കേറ്റ സിനുവും സിജുവും ആശുപത്രിയിൽ ചികിത്സയിലാണ്. സിജുവിന്റെ വാരിയെല്ലിൽ പൊട്ടലുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

8:07 AM IST:

സമരത്തിനിടെ ജയിൽ സ്വാഭാവികമാണെന്നും എന്നാൽ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്നമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചു കിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി

8:06 AM IST:

വിമാനങ്ങൾ കൂട്ടത്തോടെ വൈകിയ സംഭവത്തിൽ സ്പൈസ് ജെറ്റ്, എയർ ഇന്ത്യ കമ്പനികൾക്കും പിഴ ചുമത്തി. 30 ലക്ഷം രൂപ വീതമാണ് ഡിജിസിഎ പിഴ ചുമത്തിയത്. ടൽ മഞ്ഞ് സമയത്ത് കൃത്യമായി പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കാതിരുന്നതാണ് നടപടിക്ക് കാരണം. ഇന്നലെ മുംബൈ വിമാനത്താവളത്തിന് 30 ലക്ഷവും, ഇൻഡിഗോയ്ക്ക് 1.20 കോടി രൂപയും പിഴ ചുമത്തിയിരുന്നു.

8:03 AM IST: