Malayalam News Highlights: പെരുമ്പാവൂരിൽ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

News in Malayalam live updates 05-02-2024

എറണാകുളം പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത്. വിനോദ യാത്ര സംഘമാണ് അപകടത്തില്‍പെട്ടത്. അപകടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

12:37 PM IST

രാത്രിയുടെ മറവിൽ യുവാവിന് നേരെ ആസിഡ് ആക്രമണം

കണ്ണൂ‍ർ ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം.  പ്രാപ്പൊയിൽ പെരുന്തടം സ്വദേശി രാജേഷിന് മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി ഓടി രക്ഷപ്പെട്ടു.ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. 

12:01 PM IST

'ബജറ്റിനെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്‍റാക്കി തരം താഴ്ത്തി' വിഡി സതീശൻ

ബജറ്റിന്‍റെ പവിത്രത ധനകാര്യ മന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ തരംതാഴ്ത്തി. തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്‍റെ നിലവാരം കെടുത്തി. യഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിതെന്നും വിഡി സതീശൻ ആരോപിച്ചു

8:35 AM IST

റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു

കോഴിക്കോട് പ്രസ്‌ ക്ലബ്ബ്‌ മുൻ അംഗം റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് കോഴിക്കോട്ടായിരുന്നു അന്ത്യം. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളജ്‌ മോർച്ചറിയിൽ.

8:10 AM IST

'ചർച്ചപോലും നടന്നിട്ടില്ല', സിപിഐ സാധ്യതാ പട്ടിക തള്ളി ബിനോയ് വിശ്വം

സ്ഥാനാർഥി നിർണയം സംബന്ധിച്ച് പാർട്ടിയുടെ ഒരു ഘടകത്തിലും ചർച്ച നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എല്ലാ സീറ്റുകളിലും എല്‍ഡിഎഫ് ഉചിതമായസമയത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.  ബിജെപി ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നതിൽ ആശങ്ക ഇല്ല. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ചോദ്യം ചെയ്യപ്പെടുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ ബുദ്ധിയെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചർച്ചകൾ നടക്കും മുൻപേ പേരുകൾ പുറത്തുവന്നത് തെറ്റായ പ്രവണതയാണ്. രാഹുലിന്‍റെ പോരാട്ടം ഒറ്റ ബിജെപിക്കാർ വിജയിക്കാത്ത കേരളത്തിൽ വേണമോ എന്നത് കോൺഗ്രസ് തീരുമാനിക്കണം. രാഹുൽഗാന്ധി ബിജെപിയെ ഭയന്ന് തെക്കോട്ട് ഓടി എന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
 
8:09 AM IST

'ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിൽ സീൽ ചെയ്ത സ്ഥലത്ത് ശാസ്ത്രീയ സര്‍വേ നടത്തണം'; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദ് സമുച്ചയത്തിലെ സീൽ ചെയ്ത വുസുഖാനയും ചുറ്റുമുള്ള പ്രദേശങ്ങളും ശാസ്ത്രീയമായി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിവലിംഗം കണ്ടെതായി പറയപ്പെടുന്ന വുസുഖാന പ്രദേശം 2022 ലാണ് സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് സീല്‍ചെയ്തത്. വുസുഖാനയുടെ സ്വഭാവവും അനുബന്ധ സവിശേഷതകളും നിർണ്ണയിക്കുന്നതിന് ആവശ്യമായ സർവേ നടത്തുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിക്കുകയാണ് ഹര്‍ജിയിലെ ആവശ്യം. മസ്ജിദ് സമുച്ചയത്തിലെ 10 നിലവറകളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വീണ്ടും സർവേ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

8:09 AM IST

ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 11 മണിക്ക് നിയമസഭയിൽ നടപടികൾ തുടങ്ങും. 81 അംഗ സഭയിൽ 41 എംഎൽഎമാരുടെ പിന്തുണയാണ് മഹാ സഖ്യ സർക്കാരിന് വേണ്ടത്. 47 പേരുടെ പിന്തുണ ഉണ്ട് എന്നാണ് മുഖ്യമന്ത്രി ചംപായ് സോറന്‍റെ അവകാശ വാദം. ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കാൻ നോക്കുന്നു എന്നാരോപിച്ച് ഹൈദരാബാദിലേക്ക് മാറ്റിയ എംഎൽഎ മാരെ ഇന്നലെ റാഞ്ചിയിൽ എത്തിച്ചു. ഇഡി കസ്റ്റഡിയിൽ ഉള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കും

8:08 AM IST

ഏകീകൃത സിവില്‍ കോഡ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്? ഉത്തരാഖണ്ഡില്‍ ബിൽ പാസാക്കാൻ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം

ഏക സിവില്‍ കോഡ് ഏകീകൃത സിവിൽ കോഡ് ബിൽ ചർച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് നിയമസഭ ഇന്ന് ചേരും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്താണ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്നത്. ചര്‍ച്ചയ്ക്കുശേഷം ഇന്ന് തന്നെ ബില്‍ പാസാക്കും. യുസിസി കരട് തയാറാക്കുന്നതിനായി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകി. ബിൽ പസാകുന്നതോടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.  തെരഞ്ഞെടുപ്പിന് മുൻപ് 3 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ആണ് ബിജെപി നീക്കം. ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് കൂടുതൽ സംസ്ഥാനങ്ങളിൽ മാതൃകയാക്കാനുള്ള നിര്‍ദേശമാണ് ബിജെപി നേതൃത്വം നല്‍കിയിരിക്കുന്നത്.

8:08 AM IST

കോഴിക്കോട് എൻഐടി ക്യാമ്പസ് ഇന്ന് തുറക്കും

വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചുപൂട്ടിയ കോഴിക്കോട് എൻഐടി ക്യാന്പസ് ഇന്ന് തുറക്കും. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത എൻഐടി അധികൃതരുടെ നടപടിക്കെതിരെയായിരുന്നു വലിയ പ്രതിഷേധങ്ങൾ നടന്നത്. ഗോഡ്സെയെ മഹത്വവൽക്കരിച്ച അധ്യാപികയുടെ ഫേസ്ബുക്ക് കമന്‍റ് വിവാദമാകുന്നതിനിടെ ആണ് ക്യാന്പസ് ഇന്ന് വീണ്ടും തുറക്കുന്നത്. മെക്കാനിക്കൽ വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പൊലീസ് കേസ് എടുത്തെങ്കിലും ഈ വിഷയത്തിൽ കൂടുതൽ സമരങ്ങൾ വിവിധ
വിദ്യാർഥി സംഘടനകൾ ആലോചിക്കുന്നുണ്ട്. ഹൈദരാബാദിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞു തിരിച്ചെത്തിയ എൻഐടി ഡയറക്ടറുടെ മുന്നിലും ഈ വിഷയം എത്തും. കോളേജ് ക്യാമ്പസ് ഇന്ന് തുറന്നാലും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് സൂചന

8:08 AM IST

യുഡിഎഫിന്‍റെ സുപ്രധാന യോഗം ഇന്ന്

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന് തിരുവനന്തപുരത്ത്. ലീഗിന്‍റെ മൂന്നാംസീറ്റിലും കേരള കോണ്‍ഗ്രസ്. ജോസഫിന്‍റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന്തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും. കേരളാ കോണ്‍ഗ്രസിന്‍റെ ഉന്നതാധികാരസമിതിയും ഇന്ന് തിരുവനന്തപുരത്തുണ്ട്. കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നാളെ തന്നെ കോട്ടയത്ത് പ്രഖ്യാപിച്ചേക്കും. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ ഉന്നത അധികാര സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.

8:07 AM IST

നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് പാർലമെൻ്റിൽ മറുപടി നല്‍കും. ലോക്സഭയിലെ എല്ലാ ബിജെപി എംപിമാർക്കും സഭയില്‍ എത്താൻ പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. കള്ളപ്പണക്കേസിൽ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗ് ഇന്ന് രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യും. ദില്ലി കോടതിയുടെ അനുമതിയോടെ പൊലീസ് സംരക്ഷണയിലാണ് സഞ്ജയ് സിംഗ് സത്യപ്രതിജ്ഞയ്ക്ക് എത്തുക. അതേസമയം വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും.

8:07 AM IST

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം ബജറ്റ് ഇന്ന്

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബജറ്റ് ഉറ്റുനോക്കുന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നു തന്നെയാണ് സൂചന.

12:37 PM IST:

കണ്ണൂ‍ർ ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം.  പ്രാപ്പൊയിൽ പെരുന്തടം സ്വദേശി രാജേഷിന് മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി ഓടി രക്ഷപ്പെട്ടു.ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. 

12:01 PM IST:

ബജറ്റിന്‍റെ പവിത്രത ധനകാര്യ മന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ തരംതാഴ്ത്തി. തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്‍റെ നിലവാരം കെടുത്തി. യഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിതെന്നും വിഡി സതീശൻ ആരോപിച്ചു

8:35 AM IST:

കോഴിക്കോട് പ്രസ്‌ ക്ലബ്ബ്‌ മുൻ അംഗം റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് കോഴിക്കോട്ടായിരുന്നു അന്ത്യം. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളജ്‌ മോർച്ചറിയിൽ.

8:10 AM IST:

സ്ഥാനാർഥി നിർണയം സംബന്ധിച്ച് പാർട്ടിയുടെ ഒരു ഘടകത്തിലും ചർച്ച നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എല്ലാ സീറ്റുകളിലും എല്‍ഡിഎഫ് ഉചിതമായസമയത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.  ബിജെപി ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നതിൽ ആശങ്ക ഇല്ല. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ചോദ്യം ചെയ്യപ്പെടുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ ബുദ്ധിയെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചർച്ചകൾ നടക്കും മുൻപേ പേരുകൾ പുറത്തുവന്നത് തെറ്റായ പ്രവണതയാണ്. രാഹുലിന്‍റെ പോരാട്ടം ഒറ്റ ബിജെപിക്കാർ വിജയിക്കാത്ത കേരളത്തിൽ വേണമോ എന്നത് കോൺഗ്രസ് തീരുമാനിക്കണം. രാഹുൽഗാന്ധി ബിജെപിയെ ഭയന്ന് തെക്കോട്ട് ഓടി എന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
 
8:09 AM IST:

വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദ് സമുച്ചയത്തിലെ സീൽ ചെയ്ത വുസുഖാനയും ചുറ്റുമുള്ള പ്രദേശങ്ങളും ശാസ്ത്രീയമായി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിവലിംഗം കണ്ടെതായി പറയപ്പെടുന്ന വുസുഖാന പ്രദേശം 2022 ലാണ് സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് സീല്‍ചെയ്തത്. വുസുഖാനയുടെ സ്വഭാവവും അനുബന്ധ സവിശേഷതകളും നിർണ്ണയിക്കുന്നതിന് ആവശ്യമായ സർവേ നടത്തുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിക്കുകയാണ് ഹര്‍ജിയിലെ ആവശ്യം. മസ്ജിദ് സമുച്ചയത്തിലെ 10 നിലവറകളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വീണ്ടും സർവേ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

8:09 AM IST:

ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 11 മണിക്ക് നിയമസഭയിൽ നടപടികൾ തുടങ്ങും. 81 അംഗ സഭയിൽ 41 എംഎൽഎമാരുടെ പിന്തുണയാണ് മഹാ സഖ്യ സർക്കാരിന് വേണ്ടത്. 47 പേരുടെ പിന്തുണ ഉണ്ട് എന്നാണ് മുഖ്യമന്ത്രി ചംപായ് സോറന്‍റെ അവകാശ വാദം. ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കാൻ നോക്കുന്നു എന്നാരോപിച്ച് ഹൈദരാബാദിലേക്ക് മാറ്റിയ എംഎൽഎ മാരെ ഇന്നലെ റാഞ്ചിയിൽ എത്തിച്ചു. ഇഡി കസ്റ്റഡിയിൽ ഉള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കും

8:08 AM IST:

ഏക സിവില്‍ കോഡ് ഏകീകൃത സിവിൽ കോഡ് ബിൽ ചർച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് നിയമസഭ ഇന്ന് ചേരും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്താണ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്നത്. ചര്‍ച്ചയ്ക്കുശേഷം ഇന്ന് തന്നെ ബില്‍ പാസാക്കും. യുസിസി കരട് തയാറാക്കുന്നതിനായി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകി. ബിൽ പസാകുന്നതോടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.  തെരഞ്ഞെടുപ്പിന് മുൻപ് 3 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ആണ് ബിജെപി നീക്കം. ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് കൂടുതൽ സംസ്ഥാനങ്ങളിൽ മാതൃകയാക്കാനുള്ള നിര്‍ദേശമാണ് ബിജെപി നേതൃത്വം നല്‍കിയിരിക്കുന്നത്.

8:08 AM IST:

വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചുപൂട്ടിയ കോഴിക്കോട് എൻഐടി ക്യാന്പസ് ഇന്ന് തുറക്കും. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത എൻഐടി അധികൃതരുടെ നടപടിക്കെതിരെയായിരുന്നു വലിയ പ്രതിഷേധങ്ങൾ നടന്നത്. ഗോഡ്സെയെ മഹത്വവൽക്കരിച്ച അധ്യാപികയുടെ ഫേസ്ബുക്ക് കമന്‍റ് വിവാദമാകുന്നതിനിടെ ആണ് ക്യാന്പസ് ഇന്ന് വീണ്ടും തുറക്കുന്നത്. മെക്കാനിക്കൽ വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പൊലീസ് കേസ് എടുത്തെങ്കിലും ഈ വിഷയത്തിൽ കൂടുതൽ സമരങ്ങൾ വിവിധ
വിദ്യാർഥി സംഘടനകൾ ആലോചിക്കുന്നുണ്ട്. ഹൈദരാബാദിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞു തിരിച്ചെത്തിയ എൻഐടി ഡയറക്ടറുടെ മുന്നിലും ഈ വിഷയം എത്തും. കോളേജ് ക്യാമ്പസ് ഇന്ന് തുറന്നാലും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് സൂചന

8:08 AM IST:

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന് തിരുവനന്തപുരത്ത്. ലീഗിന്‍റെ മൂന്നാംസീറ്റിലും കേരള കോണ്‍ഗ്രസ്. ജോസഫിന്‍റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന്തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും. കേരളാ കോണ്‍ഗ്രസിന്‍റെ ഉന്നതാധികാരസമിതിയും ഇന്ന് തിരുവനന്തപുരത്തുണ്ട്. കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നാളെ തന്നെ കോട്ടയത്ത് പ്രഖ്യാപിച്ചേക്കും. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ ഉന്നത അധികാര സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.

8:07 AM IST: