Malayalam News Highlights: അയോധ്യയിൽ കോൺഗ്രസിന് കുരുക്ക്

news in malayalam live updates 11th January 2024 kgn

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം. കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളിൽ പൂജകളിലോ ചടങ്ങുകളിലോ  പാർട്ടി നേതാക്കൾ പങ്കുചേരുന്നത് എതിർക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

12:56 PM IST

പൂരത്തിനായി സൂക്ഷിച്ച വെടിമരുന്നും പടക്കങ്ങളും പിടിച്ചെടുത്തു

ചെറുതുരുത്തിയിൽ പടക്ക നിർമ്മാണശാലയിൽ അനധികൃതമായി സൂക്ഷിച്ച ആയിരം കിലോ വെടിമരുന്നും പടക്കങ്ങളും പൊലിസ് പിടിച്ചെടുത്തു. അഞ്ചുപേർ അറസ്റ്റിലായി. നിര്‍മ്മാണശാലയുടെ നടത്തിപ്പുകാരൻ സുരേന്ദ്രൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ചെറുതുരുത്തി പൊലീസ് ആണ് പരിശോധന നടത്തി വെടിമരുന്നുകളും പടക്കങ്ങളും പിടിച്ചെടുത്തത്. ദേശമംഗലം ഊരോളി കടവിലെ പടക്കശാലയിൽ നിന്നാണ് വെടിമരുന്നും പടക്കവും പിടിച്ചത്. പാലക്കാട് ഭാഗത്ത്  അടുത്ത ദിവസം നടക്കാൻ പോകുന്ന പൂരത്തിന് പൊട്ടിക്കാൻ വെച്ചിരുന്നതെന്നാണ് മൊഴി

12:55 PM IST

ന്യൂമോണിയ ബാധിച്ച് ഏഴു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു

തൃശ്ശൂരില്‍ ന്യൂമോണിയ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ കാഞ്ഞാണിയിലാണ് സംഭവം. കാഞ്ഞാണി ജയ്ഹിന്ദ് റോഡില്‍ കൊല്ലാടി റിനിലിന്‍റെ ഏഴു മാസം പ്രായമുള്ള  ആണ്‍ കുഞ്ഞ് റിദവ് ആണ് മരിച്ചത്. കുഞ്ഞിന്‍റെ സംസ്കാരം രാവിലെ 11ന് സ്വവസതിയിൽ നടന്നു.

12:55 PM IST

പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വയം തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പെരിങ്ങനാട് തേക്കുംവിളയിൽ വീട്ടിൽ ടോണിയുടെ ഭാര്യ പ്രിൻസിയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

12:55 PM IST

'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതി', പ്രസാദിന്‍റെ കുടുംബത്തിന് സഹായവുമായി മുബൈ മലയാളി

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ചത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സഹായം. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുബൈ മലയാളിയാണ് വാര്‍ത്തയ്ക്ക് പിന്നാലെ കര്‍ഷകന്‍ പ്രസാദിന്‍റെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്. ജപ്തി ഒഴിവാക്കുന്നതിനുള്ള കുടിശ്ശിക അടയ്ക്കാനുള്ള മുഴുവന്‍ തുകയും കൈമാറുകയും ചെയ്തു. പേര് വെളിപ്പെടുത്തണ്ടെന്നും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതിയെന്നും പറഞ്ഞാണ് മുബൈ മലയാളി പണം കൈമാറിയത്.

12:54 PM IST

സ്കൂള്‍ വാഹനത്തെ മറികടക്കാന്‍ ശ്രമം, ബൈക്കില്‍നിന്ന് തെറിച്ചു വീണ യുവാവ് ട്രക്കിടിച്ച് മരിച്ചു

കോഴിക്കോട് ചെറുവണ്ണൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി റഊഫ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം. സ്കൂള്‍ വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ബസ് മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍നിന്ന് തെറിച്ചു വീണ യുവാവ് ട്രക്കിന്‍റെ അടിയില്‍ പെടുകയായിരുന്നു. അപകടത്തില്‍ ബൈക്കും തകര്‍ന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്കില്‍ അമിത വേഗതയില്‍ സ്കൂള്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ഭാഗത്തുനിന്നും വരുകയായിരുന്ന ട്രക്കിന്‍റെ അടിയിലേക്ക് യുവാവ് തെറിച്ചുവീഴുകയായിരുന്നു

9:35 AM IST

രാഹുൽ ഗാന്ധിയുടെ യാത്ര

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇംഫാൽ ഈസ്റ്റിൽ എവിടെ നിന്ന് യാത്ര തുടങ്ങിയാലും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് മണിപ്പൂർ സർക്കാർ. ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണെന്നും വലിയ ആൾക്കൂട്ടം അനുവദിക്കാനാവില്ലെന്നുമാണ് നിലപാട്. കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രവും നിലപാടെടുത്തു.

8:44 AM IST

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന്  തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടമുണ്ടായത്.ഹിൽടോപ്പിൽ നിന്നും ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസ്സിന് തീപിടിച്ചത്. അപകട സമയത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. തീ പടര്‍ന്ന ഉടനെ ഇരുവരും ബസ് നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമൊഴിവായി. സംഭവത്തില്‍ ആർക്കും പരിക്കുകൾ ഇല്ല. ഉടന്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

8:02 AM IST

മുഖ്യമന്ത്രിക്കെതിരെ കുക്കികൾ

കുക്കികളുടെ പിന്നോക്ക പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവനയിൽ കടുത്ത എതിർപ്പുമായി കുക്കി വിഭാഗം. സംസ്ഥാനത്ത് സംഘർഷം വർദ്ധിപ്പിക്കുന്ന നീക്കം എന്ന് കുക്കി വിഭാഗം പ്രസ്താവനയെ വിമര്‍ശിച്ചു. കുക്കികളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നൽകി. കുക്കികളുടെ എസ് ടി പദവി പുനഃപരിശോധിക്കാൻ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയിരുന്നു. മെയ്തി വിഭാഗക്കാര്‍ക്ക് എസ്‌ടി പദവി നൽകണമെന്ന കോടതി നിരീക്ഷണമാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.

7:42 AM IST

അണ്ണാമലൈക്കെതിരെ കേസ്

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. ധർമപുരി പൊലീസാണ് കേസെടുത്തത്. ധർമപുരി കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്. സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം നടത്തിയെന്നടക്കം വകുപ്പുകൾ ചുമത്തി. ഐപിസി 153 (A), 504, 505(2) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പള്ളിപ്പെട്ടി സ്വദേശി കാർത്തിക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. അണ്ണാമലൈ പള്ളിയിൽ കയറാൻ ശ്രമിച്ചപ്പോൾ യുവാക്കൾ എതിർക്കുകയായിരുന്നു. മണിപ്പൂർ കലാപം ഉയർത്തിയാണ് യുവാക്കൾ എതിർത്തത്
 
7:39 AM IST

ഒരു മുഴം മുന്നേ ബിജെപി

ബിജെപിയുടെ മൂന്നിലൊന്ന് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ആലോചന. ഫെബ്രുവരി രണ്ടിനോ മൂന്നിനോ പ്രഖ്യാപനം ഉണ്ടായേക്കും. കേരളത്തിലെ ചില സീറ്റുകളിലും പ്രഖ്യാപനം വന്നേക്കും. 70 വയസ് കഴിഞ്ഞവരെ പരമാവധി ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ മത്സരിപ്പിക്കണോ എന്നതിൽ തീരുമാനമായില്ല.

7:38 AM IST

അയോധ്യ വിഷയം വിശദീകരിച്ച് കോൺഗ്രസ്

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം. കേരളത്തിലെ സാഹചര്യം അല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനങ്ങളിൽ പാർട്ടി പൂജകളിലോ ചടങ്ങുകളിലോ ചേരുന്നത് എതിർക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിർപ്പില്ല.  ആർഎസ്എസ് പരിപാടിയെ ആണ് എതിർക്കുന്നത്. ശങ്കരാചാര്യൻമാരും ഹിന്ദു വിരുദ്ധരാണോ എന്ന് കോൺഗ്രസ്. പാർട്ടിയിൽ പരസ്യ തർക്കം വേണ്ടെന്നും നിർദ്ദേശം. ഗുജറാത്തിലെ നേതാവ് അർജുൻ മോദ്വാഡിയ പാർടി തീരുമാനം ചോദ്യം ചെയ്ത് പ്രസ്താവനയിറക്കി. കോൺഗ്രസിന് രാവണ മനോഭാവമെന്ന് ബിജെപിയും വിമര്‍ശിച്ചു.

12:56 PM IST:

ചെറുതുരുത്തിയിൽ പടക്ക നിർമ്മാണശാലയിൽ അനധികൃതമായി സൂക്ഷിച്ച ആയിരം കിലോ വെടിമരുന്നും പടക്കങ്ങളും പൊലിസ് പിടിച്ചെടുത്തു. അഞ്ചുപേർ അറസ്റ്റിലായി. നിര്‍മ്മാണശാലയുടെ നടത്തിപ്പുകാരൻ സുരേന്ദ്രൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ചെറുതുരുത്തി പൊലീസ് ആണ് പരിശോധന നടത്തി വെടിമരുന്നുകളും പടക്കങ്ങളും പിടിച്ചെടുത്തത്. ദേശമംഗലം ഊരോളി കടവിലെ പടക്കശാലയിൽ നിന്നാണ് വെടിമരുന്നും പടക്കവും പിടിച്ചത്. പാലക്കാട് ഭാഗത്ത്  അടുത്ത ദിവസം നടക്കാൻ പോകുന്ന പൂരത്തിന് പൊട്ടിക്കാൻ വെച്ചിരുന്നതെന്നാണ് മൊഴി

12:55 PM IST:

തൃശ്ശൂരില്‍ ന്യൂമോണിയ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ കാഞ്ഞാണിയിലാണ് സംഭവം. കാഞ്ഞാണി ജയ്ഹിന്ദ് റോഡില്‍ കൊല്ലാടി റിനിലിന്‍റെ ഏഴു മാസം പ്രായമുള്ള  ആണ്‍ കുഞ്ഞ് റിദവ് ആണ് മരിച്ചത്. കുഞ്ഞിന്‍റെ സംസ്കാരം രാവിലെ 11ന് സ്വവസതിയിൽ നടന്നു.

12:55 PM IST:

ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വയം തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പെരിങ്ങനാട് തേക്കുംവിളയിൽ വീട്ടിൽ ടോണിയുടെ ഭാര്യ പ്രിൻസിയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

12:55 PM IST:

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ചത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സഹായം. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുബൈ മലയാളിയാണ് വാര്‍ത്തയ്ക്ക് പിന്നാലെ കര്‍ഷകന്‍ പ്രസാദിന്‍റെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്. ജപ്തി ഒഴിവാക്കുന്നതിനുള്ള കുടിശ്ശിക അടയ്ക്കാനുള്ള മുഴുവന്‍ തുകയും കൈമാറുകയും ചെയ്തു. പേര് വെളിപ്പെടുത്തണ്ടെന്നും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതിയെന്നും പറഞ്ഞാണ് മുബൈ മലയാളി പണം കൈമാറിയത്.

12:54 PM IST:

കോഴിക്കോട് ചെറുവണ്ണൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി റഊഫ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം. സ്കൂള്‍ വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ബസ് മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍നിന്ന് തെറിച്ചു വീണ യുവാവ് ട്രക്കിന്‍റെ അടിയില്‍ പെടുകയായിരുന്നു. അപകടത്തില്‍ ബൈക്കും തകര്‍ന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്കില്‍ അമിത വേഗതയില്‍ സ്കൂള്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ഭാഗത്തുനിന്നും വരുകയായിരുന്ന ട്രക്കിന്‍റെ അടിയിലേക്ക് യുവാവ് തെറിച്ചുവീഴുകയായിരുന്നു

9:35 AM IST:

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇംഫാൽ ഈസ്റ്റിൽ എവിടെ നിന്ന് യാത്ര തുടങ്ങിയാലും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് മണിപ്പൂർ സർക്കാർ. ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണെന്നും വലിയ ആൾക്കൂട്ടം അനുവദിക്കാനാവില്ലെന്നുമാണ് നിലപാട്. കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രവും നിലപാടെടുത്തു.

8:44 AM IST:

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന്  തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടമുണ്ടായത്.ഹിൽടോപ്പിൽ നിന്നും ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസ്സിന് തീപിടിച്ചത്. അപകട സമയത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. തീ പടര്‍ന്ന ഉടനെ ഇരുവരും ബസ് നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമൊഴിവായി. സംഭവത്തില്‍ ആർക്കും പരിക്കുകൾ ഇല്ല. ഉടന്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

8:02 AM IST:

കുക്കികളുടെ പിന്നോക്ക പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവനയിൽ കടുത്ത എതിർപ്പുമായി കുക്കി വിഭാഗം. സംസ്ഥാനത്ത് സംഘർഷം വർദ്ധിപ്പിക്കുന്ന നീക്കം എന്ന് കുക്കി വിഭാഗം പ്രസ്താവനയെ വിമര്‍ശിച്ചു. കുക്കികളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നൽകി. കുക്കികളുടെ എസ് ടി പദവി പുനഃപരിശോധിക്കാൻ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയിരുന്നു. മെയ്തി വിഭാഗക്കാര്‍ക്ക് എസ്‌ടി പദവി നൽകണമെന്ന കോടതി നിരീക്ഷണമാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.

7:42 AM IST:

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. ധർമപുരി പൊലീസാണ് കേസെടുത്തത്. ധർമപുരി കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്. സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം നടത്തിയെന്നടക്കം വകുപ്പുകൾ ചുമത്തി. ഐപിസി 153 (A), 504, 505(2) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പള്ളിപ്പെട്ടി സ്വദേശി കാർത്തിക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. അണ്ണാമലൈ പള്ളിയിൽ കയറാൻ ശ്രമിച്ചപ്പോൾ യുവാക്കൾ എതിർക്കുകയായിരുന്നു. മണിപ്പൂർ കലാപം ഉയർത്തിയാണ് യുവാക്കൾ എതിർത്തത്
 
7:39 AM IST:

ബിജെപിയുടെ മൂന്നിലൊന്ന് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ആലോചന. ഫെബ്രുവരി രണ്ടിനോ മൂന്നിനോ പ്രഖ്യാപനം ഉണ്ടായേക്കും. കേരളത്തിലെ ചില സീറ്റുകളിലും പ്രഖ്യാപനം വന്നേക്കും. 70 വയസ് കഴിഞ്ഞവരെ പരമാവധി ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ മത്സരിപ്പിക്കണോ എന്നതിൽ തീരുമാനമായില്ല.

7:38 AM IST: