Malayalam News Live: മാസപ്പടി: വീണക്ക് കുരുക്ക് മുറുകുന്നു, സർക്കാരിനും സമ്മർദ്ദം

News in Malayalam live updates kgn

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കുരുക്ക് മുറുകുന്നു. അതിവേഗം അന്വേഷണത്തിലേക്ക് കടക്കാൻ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ്. നീക്കം എക്‌സാലോജിക് ഇടപാടിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത്. കെഎസ്ഐഡിസിയും സിഎംആര്‍എല്ലും അന്വേഷണ പരിധിയിൽ വന്നതോടെ സർക്കാരും സമ്മർദ്ദത്തിലാണ്.

8:20 PM IST

വണ്ടിപ്പെരിയാര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി, ടിഡി സുനില്‍കുമാറിന് സസ്പെന്‍ഷൻ, വകുപ്പ് തല അന്വേഷണം

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ ടിഡി സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടിയിരുന്നു.കോടതി നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

8:19 PM IST

ഝാ‌ർഖണ്ഡിൽ അട്ടിമറി നീക്കമോ? ചംപായ് സോറനും എംഎൽഎമാരും റാഞ്ചി വിമാനത്താവളത്തിൽ

സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ഇന്നും അനുമതി നല്‍കാത്തതിനെതുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങള്‍. അട്ടിമറി നീക്കത്തിന് സാധ്യതയുണ്ടെന്നാരോപിച്ച് ചംപായ് സോറനും എംഎല്‍എമാരും റാഞ്ചി വിമാനത്താവളത്തിലെത്തി. എംഎംഎല്‍എമാരെ ബിജെപി റഞ്ചാതിരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനാണ് നീക്കം. എംഎല്‍എമാരെ ജെഎംഎം ഹൈദരാബാദിലേക്ക് മാറ്റുമെന്നാണ് വിവരം. ഹൈദരാബാദിലേക്ക് പോകുന്നതിനായാണ് എംഎല്‍എമാര്‍ റാഞ്ചി വിമാനത്താവളത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. 43 എംഎല്‍എമാരും വിമാനത്താവളത്തിലെത്തിയുണ്ട്. ബസിലും ടെംപോ ട്രാവലറിലുമായാണ് നേതാക്കളെത്തിയത്. എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ജെഎംഎം എംഎല്‍മാര്‍ പ്രതികരിച്ചു. ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും ഝാര്‍ഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂര്‍ പറഞ്ഞു.

11:21 AM IST

രൺജിത്ത് വധക്കേസ്; ജഡ്ജിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസ്. ആറ് പേരെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം,  ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

9:41 AM IST

കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. അഞ്ച് മാസം മുൻപാണ് ഡീനു ലൂയിസിന്റെ ഭര്‍ത്താവ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല

7:59 AM IST

മമത - കോൺഗ്രസ് പോര് കടുത്തു

പശ്ചിമ ബംഗാളിൽ മമത ബാനര്‍ജിയും കോൺഗ്രസും തമ്മിൽ പോര് കടുക്കുന്നു. ബംഗാളിലെ സിപിഎം - കോൺഗ്രസ് സഖ്യം ബിജെപിക്ക് വഴിയൊരുക്കാൻ വേണ്ടിയാണെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മമത നൽകുന്ന സൂചന.

7:54 AM IST

പശുക്കിടാവിനെ കടുവ കൊന്നു

പുൽപ്പള്ളി താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ കടുവ കൊന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകിൽ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോൾ കടുവ ഓടി മറഞ്ഞു.

7:53 AM IST

വാരാണസിയിൽ സുരക്ഷ കൂട്ടി

ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമത വിഭാഗത്തിന് പൂജക്ക് കോടതി അനുമതി നൽകിയതോടെ വാരാണസിയിൽ സുരക്ഷ കൂട്ടി. ക്രമീകരണങ്ങൾ ശക്തമാക്കിയെന്നും കൂടുതൽ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി

7:48 AM IST

പാചകവാതക വില വര്‍ധിപ്പിച്ചു

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ പാചക വാതക സിലിണ്ടറിന് 15 രൂപ കൂട്ടി
 
7:11 AM IST

നിയമസഭയിലും മാസപ്പടി ചര്‍ച്ച?

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ SFIO അന്വേഷണം, വിഡി സതീശനെതിരെ പി.വി.അൻവർ ഉന്നയിച്ച കോഴ ആരോപണം എന്നിവ ഇന്ന് സഭയിൽ ഉന്നയിക്കപ്പെടാൻ സാധ്യത. സ്ത്രീ സുരക്ഷയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. മൂന്ന് ഓഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും ഇന്ന് സഭയിൽ പാസാക്കും

7:10 AM IST

വീണയെ കുരുങ്ങുമോ?

കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ പരിധിയിലേക്ക് എത്തുമ്പോൾ വീണ വിജയനും  CMRLനും KSIDCക്കും കുരുക്കുകളേറെയാണ്. അന്വേഷണം ഏറ്റെടുക്കുന്ന SFIO അതിവേഗം പരിശോധനയിലേക്കും വിളിച്ചുവരുത്തിയുളള ചോദ്യം ചെയ്യലിലേക്കും കടക്കാൻ സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യമെന്ന ROC പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം.

8:20 PM IST:

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ ടിഡി സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടിയിരുന്നു.കോടതി നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

8:19 PM IST:

സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ഇന്നും അനുമതി നല്‍കാത്തതിനെതുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങള്‍. അട്ടിമറി നീക്കത്തിന് സാധ്യതയുണ്ടെന്നാരോപിച്ച് ചംപായ് സോറനും എംഎല്‍എമാരും റാഞ്ചി വിമാനത്താവളത്തിലെത്തി. എംഎംഎല്‍എമാരെ ബിജെപി റഞ്ചാതിരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനാണ് നീക്കം. എംഎല്‍എമാരെ ജെഎംഎം ഹൈദരാബാദിലേക്ക് മാറ്റുമെന്നാണ് വിവരം. ഹൈദരാബാദിലേക്ക് പോകുന്നതിനായാണ് എംഎല്‍എമാര്‍ റാഞ്ചി വിമാനത്താവളത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. 43 എംഎല്‍എമാരും വിമാനത്താവളത്തിലെത്തിയുണ്ട്. ബസിലും ടെംപോ ട്രാവലറിലുമായാണ് നേതാക്കളെത്തിയത്. എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ജെഎംഎം എംഎല്‍മാര്‍ പ്രതികരിച്ചു. ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും ഝാര്‍ഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂര്‍ പറഞ്ഞു.

11:21 AM IST:

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസ്. ആറ് പേരെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം,  ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

9:41 AM IST:

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. അഞ്ച് മാസം മുൻപാണ് ഡീനു ലൂയിസിന്റെ ഭര്‍ത്താവ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല

7:59 AM IST:

പശ്ചിമ ബംഗാളിൽ മമത ബാനര്‍ജിയും കോൺഗ്രസും തമ്മിൽ പോര് കടുക്കുന്നു. ബംഗാളിലെ സിപിഎം - കോൺഗ്രസ് സഖ്യം ബിജെപിക്ക് വഴിയൊരുക്കാൻ വേണ്ടിയാണെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മമത നൽകുന്ന സൂചന.

7:54 AM IST:

പുൽപ്പള്ളി താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ കടുവ കൊന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകിൽ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോൾ കടുവ ഓടി മറഞ്ഞു.

7:53 AM IST:

ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമത വിഭാഗത്തിന് പൂജക്ക് കോടതി അനുമതി നൽകിയതോടെ വാരാണസിയിൽ സുരക്ഷ കൂട്ടി. ക്രമീകരണങ്ങൾ ശക്തമാക്കിയെന്നും കൂടുതൽ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി

7:48 AM IST:

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ പാചക വാതക സിലിണ്ടറിന് 15 രൂപ കൂട്ടി
 
7:11 AM IST:

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ SFIO അന്വേഷണം, വിഡി സതീശനെതിരെ പി.വി.അൻവർ ഉന്നയിച്ച കോഴ ആരോപണം എന്നിവ ഇന്ന് സഭയിൽ ഉന്നയിക്കപ്പെടാൻ സാധ്യത. സ്ത്രീ സുരക്ഷയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. മൂന്ന് ഓഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും ഇന്ന് സഭയിൽ പാസാക്കും

7:10 AM IST: