Malayalam News Live: നാലായിരം കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

PM Modi visit Kerala Suresh gopi daughter wedding Shipyard projects inauguration news Live kgn

കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുമടക്കം പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുളളവർ ചടങ്ങിൽ പങ്കെടുത്തു. ത്യപ്രയാർ ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും സന്ദർശനം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഭാഗമാകാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു

1:51 PM IST

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ക്രൂരമായി ആക്രമിച്ചു, മറ്റ് 3 പേർക്കും കടിയേറ്റു

പടന്നയിൽ  മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാൻ-ഫെബീന ദമ്പതികളുടെ മകൻ ബഷീർ  (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9 വയസ്), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6 വയസ്) എന്നീ കുട്ടികൾക്കും എ. വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരം വീട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്. മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കിൽ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

1:51 PM IST

ഒട്ടകപ്പുറത്തെ കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരിൽ വരനെതിരെ കേസ്

കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പൊലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റിയത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്.  വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് കേസെടുത്തത്. 

1:50 PM IST

4000 കോടിയുടെ പദ്ധതി, തൊഴിൽ അവസരങ്ങൾ, ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി

കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. രാജ്യത്തിന് ഇന്ന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് സ്വന്തമായി. ഗ്ലോബൽ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്.രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം

1:49 PM IST

ലൈംഗിക പീഡന കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു സുപ്രീം കോടതിയില്‍; തടസ്സഹര്‍ജിയുമായി അതിജീവിത

ലൈംഗിക പീഡന കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് അതിജീവിതയുടെ ഹര്‍ജി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്.

1:48 PM IST

തൃപ്രയാര്‍ ക്ഷേത്രത്തില്‍ അരിയും മലരും കൊണ്ട് മീനൂട്ട് നടത്തി മോദി, കൊച്ചിയിലേക്ക് മടക്കം

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷമാണ് നരേന്ദ്ര മോദി കൊച്ചിയിലേക്ക് മടങ്ങിയത്. ഗുരൂവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് മോദി തൃപ്രയാറിലെത്തിയത്. രാവിലെ പത്തോടെയാണ് നരേന്ദ്ര മോദി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി പ്രധാന വഴിപാടായ മീനൂട്ടും മോദി നടത്തി. ക്ഷേത്ര കുളത്തിലെത്തി അരിയും മലരും നല്‍കിയാണ് പ്രധാനമന്ത്രി മീനൂട്ട് വഴിപാട് നടത്തിയത്. ക്ഷേത്രത്തില്‍നിന്ന് മടങ്ങുന്നതിനിടെ കാറില്‍നിന്നും വഴിയരികില്‍ കാത്തുനിന്ന പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു. 11.15 ഓടെയാണ് തൃപ്രയറാലില്‍നിന്ന് മോദി മടങ്ങിയത്

1:47 PM IST

'ആക്രമണത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി', ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ; വാദം പൂ‍ർത്തീയായി

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്‍റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. പൊലീസിനെ പ്രതി ആക്രമിച്ചുവെന്നും കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷയെയും എതിര്‍ത്തു. ആക്രമണത്തില്‍ രാഹുല്‍ പ്രധാന പങ്കാളിയാണെന്നും ആക്രമണത്തിന് നേതൃത്വം കൊടുക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

1:47 PM IST

'മൂര്‍ച്ചയുള്ള വസ്തുകൊണ്ട് പിന്നില്‍നിന്ന് കുത്തി' ; മഹാരാജാസില്‍ അധ്യാപകനെ മര്‍ദിച്ച് വിദ്യാര്‍ത്ഥി

എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി കയ്യേറ്റം ചെയ്തു. മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥിയാണ് ഇതേ ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനെ മര്‍ദിച്ചത്. കോളേജിലെ അധ്യാപകൻ നിസാമുദ്ദീനുനേരെയാണ് അതിക്രമം ഉണ്ടായത്. പിറകില്‍നിന്ന് കയ്യേറ്റം ചെയ്തശേഷം മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്നാണ് അതിക്രമത്തിനിരയായ അധ്യാപകൻ പറയുന്നത്

10:04 AM IST

നിയന്ത്രണം വിട്ട് റോഡിൽ നിന്നും കെഎസ്ആർടിസി തെന്നി മാറി

പീരുമേട്  കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി അപകടം. കുമളിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ 5 മണിയോടെ അപകടത്തിൽപ്പെട്ടത്. വലിയ തിട്ടക്ക് മുകളിൽ വാഹനം തട്ടി താഴേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി

10:03 AM IST

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു. ശേഷം ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി. രണ്ട് മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായുരിൽ ചിലവഴിച്ചു. 

9:03 AM IST

വിവാഹ ചടങ്ങുകൾ പൂർത്തിയായി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾ ഗുരുവായൂര്‍ ക്ഷേത്രത്തിൽ പൂര്‍ത്തിയായി. വധൂവരന്മാര്‍ക്ക് ആശംസയറിയിച്ച് മോദി ക്ഷേത്രത്തിൽ നിന്ന് തിരികെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.

9:02 AM IST

അപകട മരണം

കോഴിക്കോട് തിരുമ്പാടിയിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന പൊന്നാങ്കയം പോത്തശ്ശേരിയിൽ ജിനീഷ് (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15 ന് രാത്രിയായിരുന്നു സംഭവം. കൂടെ ഉണ്ടായിരുന്നയാൾ പരിക്കേറ്റ് ചികിത്സയിലാണ്.

9:02 AM IST

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്, ഇന്നും നാളെയും ഓറഞ്ച് അലര്‍ട്

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്

 ഇന്നും നാളെയും ദില്ലിയിൽ ഓറഞ്ച് അലെർട് 

ഇന്ന്  രേഖപ്പെടുത്തിയ കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസ്

130 അന്താരാഷ്ട്ര - ആഭ്യന്തര വിമാനങ്ങൾ വൈകി

53 വിമാന സർവീസുകൾ റദ്ദാക്കി

8:03 AM IST

നരേന്ദ്ര മോദി വീണ്ടും തമിഴ്നാട്ടിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തമിഴ്നാട് സന്ദര്‍ശിക്കും. വെള്ളി, ശനി ദിവസങ്ങളിലാണ് സന്ദര്‍ശനം. ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനത്തിനായി വെള്ളിയാഴ്ച സംസ്ഥാനത്തെത്തുന്ന അദ്ദേഹം തിരുച്ചിറപ്പള്ളി ശ്രീരംഗ ക്ഷേത്രം, രാമനാഥപുരം രാമേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ ദര്‍ശനം നടത്തും.

8:01 AM IST

ആക്രിക്കട തീവച്ച് നശിപ്പിച്ചു

കൽപ്പറ്റ എടപ്പെട്ടിയിൽ ആക്രി കടയിലുണ്ടായ തീപിടുത്തം  ആസൂത്രിതമെന്ന് വ്യക്തമായി. കടയ്ക്ക് രാത്രി ഒറ്റയ്ക്ക് നടന്ന് വന്ന ഒരാൾ തീയിടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തായി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കൽപ്പറ്റ പോലീസ് അന്വേഷണം തുടങ്ങി.

7:50 AM IST

പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തി. ഇവിടെ വിശ്രമിച്ച ശേഷം വസ്ത്രം മാറിയാകും അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോവുക. 

7:48 AM IST

പറന്നെത്തി പ്രധാനമന്ത്രി, വരവേറ്റ് വൻ ജനാവലി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. ശ്രീകൃഷ്ണ കോളേജ് മൈതാനത്തെ ഹെലിപാഡിൽ അദ്ദേഹം എത്തി. നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് ഇവിടെ പ്രധാനമന്ത്രിയെ കാണാൻ തടിച്ചുകൂടിയത്.

7:43 AM IST

പ്രധാനമന്ത്രി ഗുരുവായൂരിലേക്ക്

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കൊച്ചി ഗസ്റ്റ് ഹൗസിൽ നിന്ന് പ്രധാനമന്ത്രി ആറരയോടെ യാത്ര പുറപ്പെട്ടു. റോഡ് മാര്‍ഗം നാവിക സേന വിമാനത്താവളത്തിലേക്ക് പോയ അദ്ദേഹം ഇവിടെ നിന്ന് ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് പോയത്.

1:51 PM IST:

പടന്നയിൽ  മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാൻ-ഫെബീന ദമ്പതികളുടെ മകൻ ബഷീർ  (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9 വയസ്), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6 വയസ്) എന്നീ കുട്ടികൾക്കും എ. വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരം വീട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്. മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കിൽ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

1:51 PM IST:

കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പൊലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റിയത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്.  വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് കേസെടുത്തത്. 

1:50 PM IST:

കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. രാജ്യത്തിന് ഇന്ന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് സ്വന്തമായി. ഗ്ലോബൽ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്.രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം

1:49 PM IST:

ലൈംഗിക പീഡന കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് അതിജീവിതയുടെ ഹര്‍ജി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്.

1:48 PM IST:

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷമാണ് നരേന്ദ്ര മോദി കൊച്ചിയിലേക്ക് മടങ്ങിയത്. ഗുരൂവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് മോദി തൃപ്രയാറിലെത്തിയത്. രാവിലെ പത്തോടെയാണ് നരേന്ദ്ര മോദി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി പ്രധാന വഴിപാടായ മീനൂട്ടും മോദി നടത്തി. ക്ഷേത്ര കുളത്തിലെത്തി അരിയും മലരും നല്‍കിയാണ് പ്രധാനമന്ത്രി മീനൂട്ട് വഴിപാട് നടത്തിയത്. ക്ഷേത്രത്തില്‍നിന്ന് മടങ്ങുന്നതിനിടെ കാറില്‍നിന്നും വഴിയരികില്‍ കാത്തുനിന്ന പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു. 11.15 ഓടെയാണ് തൃപ്രയറാലില്‍നിന്ന് മോദി മടങ്ങിയത്

1:47 PM IST:

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്‍റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. പൊലീസിനെ പ്രതി ആക്രമിച്ചുവെന്നും കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷയെയും എതിര്‍ത്തു. ആക്രമണത്തില്‍ രാഹുല്‍ പ്രധാന പങ്കാളിയാണെന്നും ആക്രമണത്തിന് നേതൃത്വം കൊടുക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

1:47 PM IST:

എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി കയ്യേറ്റം ചെയ്തു. മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥിയാണ് ഇതേ ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനെ മര്‍ദിച്ചത്. കോളേജിലെ അധ്യാപകൻ നിസാമുദ്ദീനുനേരെയാണ് അതിക്രമം ഉണ്ടായത്. പിറകില്‍നിന്ന് കയ്യേറ്റം ചെയ്തശേഷം മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്നാണ് അതിക്രമത്തിനിരയായ അധ്യാപകൻ പറയുന്നത്

10:04 AM IST:

പീരുമേട്  കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി അപകടം. കുമളിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ 5 മണിയോടെ അപകടത്തിൽപ്പെട്ടത്. വലിയ തിട്ടക്ക് മുകളിൽ വാഹനം തട്ടി താഴേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി

10:03 AM IST:

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു. ശേഷം ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി. രണ്ട് മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായുരിൽ ചിലവഴിച്ചു. 

9:03 AM IST:

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾ ഗുരുവായൂര്‍ ക്ഷേത്രത്തിൽ പൂര്‍ത്തിയായി. വധൂവരന്മാര്‍ക്ക് ആശംസയറിയിച്ച് മോദി ക്ഷേത്രത്തിൽ നിന്ന് തിരികെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.

9:02 AM IST:

കോഴിക്കോട് തിരുമ്പാടിയിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന പൊന്നാങ്കയം പോത്തശ്ശേരിയിൽ ജിനീഷ് (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15 ന് രാത്രിയായിരുന്നു സംഭവം. കൂടെ ഉണ്ടായിരുന്നയാൾ പരിക്കേറ്റ് ചികിത്സയിലാണ്.

9:02 AM IST:

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്

 ഇന്നും നാളെയും ദില്ലിയിൽ ഓറഞ്ച് അലെർട് 

ഇന്ന്  രേഖപ്പെടുത്തിയ കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസ്

130 അന്താരാഷ്ട്ര - ആഭ്യന്തര വിമാനങ്ങൾ വൈകി

53 വിമാന സർവീസുകൾ റദ്ദാക്കി

8:03 AM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തമിഴ്നാട് സന്ദര്‍ശിക്കും. വെള്ളി, ശനി ദിവസങ്ങളിലാണ് സന്ദര്‍ശനം. ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനത്തിനായി വെള്ളിയാഴ്ച സംസ്ഥാനത്തെത്തുന്ന അദ്ദേഹം തിരുച്ചിറപ്പള്ളി ശ്രീരംഗ ക്ഷേത്രം, രാമനാഥപുരം രാമേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ ദര്‍ശനം നടത്തും.

8:01 AM IST:

കൽപ്പറ്റ എടപ്പെട്ടിയിൽ ആക്രി കടയിലുണ്ടായ തീപിടുത്തം  ആസൂത്രിതമെന്ന് വ്യക്തമായി. കടയ്ക്ക് രാത്രി ഒറ്റയ്ക്ക് നടന്ന് വന്ന ഒരാൾ തീയിടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തായി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കൽപ്പറ്റ പോലീസ് അന്വേഷണം തുടങ്ങി.

7:50 AM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തി. ഇവിടെ വിശ്രമിച്ച ശേഷം വസ്ത്രം മാറിയാകും അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോവുക. 

7:48 AM IST:

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. ശ്രീകൃഷ്ണ കോളേജ് മൈതാനത്തെ ഹെലിപാഡിൽ അദ്ദേഹം എത്തി. നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് ഇവിടെ പ്രധാനമന്ത്രിയെ കാണാൻ തടിച്ചുകൂടിയത്.

7:43 AM IST: