Malayalam News Highlights: മലപ്പുറത്ത് ഇന്ന് രാഹുൽ​ ​ഗാന്ധിയുടെ റോഡ് ഷോ

rahul gandhis road show in malappuram today latest news updates today April 16

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ഇന്നു മലപ്പുറം ജില്ലയിൽ. ഏറനാട്, വണ്ടൂർ നിലമ്പുർ നിയമസഭാ മണ്ഡലങ്ങളിൽ ആണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും. കീഴുപറമ്പ് അങ്ങാടിയിൽ നടത്തുന്ന റോഡ് ഷോ യിൽ മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. 

12:33 PM IST

പണമൊഴുകിയ 13 ദിവസം

ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.

12:31 PM IST

അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദീപ - കുമാർ ദമ്പതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽവെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു മരണം.  

12:30 PM IST

കന്യാസ്ത്രീയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്

കോട്ടയം പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്.

12:29 PM IST

സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിലെ സിബിഐ അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി. പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് റിപ്പോർട്ട് നൽകുന്നതെന്നും ഡിജിപി വ്യക്തമാക്കി. മുൻകാലങ്ങളിലും അങ്ങനെയായിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു. 

12:27 PM IST

സൽമാൻ ഖാന്റെ വീടിന് നേർക്ക് വെടിയുതിർത്ത സംഭവം

ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതികൾ പിടിയിൽ. ഗുജറാത്തിലെ ബുജിൽ നിന്നാണ് പ്രതികളെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും

12:27 PM IST

തൃശ്ശൂരിൽ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും

തൃശൂരിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം മരവിപ്പിച്ച സിപിഎം ബാങ്ക് അക്കൗണ്ട് ഉടനെയെങ്ങും പുനസ്ഥാപിക്കില്ല. സിപിഎം നേതാക്കൾ പിൻവലിച്ച ഒരു കോടി രൂപ കണ്ടുകെട്ടാനും കേന്ദ്ര ഏജൻസി  നടപടി തുടങ്ങി. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ടിലെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി തന്നെ അറിയിച്ച പശ്ചാത്തലത്തിലാണ്. 

12:26 PM IST

പതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ്

പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ കേസ് പരിഗണിക്കവേ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി രാംദേവിൻ്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു. പത്ജ്ഞലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേസിൽ ബാബ രാംദേവ് ഉൾപ്പെടെയുള്ളവർ ഇന്ന് നേരിട്ട് ഹാജരാകണം എന്നാണ് കോടതി നിർദ്ദേശം. 

12:24 PM IST

കരുവന്നൂർ കള്ളപ്പണ കേസ്

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത്‌ വിറ്റ് പണം തിരികെ നൽകാൻ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന് തിരിച്ചടിയാകും. ആർക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങൾക്ക് മുൻപേ നൽകിയ ഉറപ്പ് പാലിക്കാതെ നിൽക്കുമ്പോഴാണ് ഇഡിയുടെ നീക്കം. വിചാരണ കാലയളവിൽ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താൻ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.

12:23 PM IST

ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം

ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്ന് സമയം നൽകുമെന്നാണ് വിവരം. ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു. 

6:36 AM IST

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്. 

6:36 AM IST

മാസപ്പടി കേസില്‍ 3 സിഎംആർഎൽ ജീവനക്കാരെ രാത്രി മുഴുവൻ ചോദ്യം ചെയ്ത് ഇഡി

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിയിലെ സിഎംആർഎൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ് കൊച്ചിയില്‍  ചോദ്യം ചെയ്യുന്നത് തുടരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ്  ഇന്നലെ വിളിച്ചു വരുത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് തുടങ്ങിയത്.

12:33 PM IST:

ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.

12:31 PM IST:

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദീപ - കുമാർ ദമ്പതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽവെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു മരണം.  

12:30 PM IST:

കോട്ടയം പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്.

12:29 PM IST:

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിലെ സിബിഐ അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി. പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് റിപ്പോർട്ട് നൽകുന്നതെന്നും ഡിജിപി വ്യക്തമാക്കി. മുൻകാലങ്ങളിലും അങ്ങനെയായിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു. 

12:27 PM IST:

ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതികൾ പിടിയിൽ. ഗുജറാത്തിലെ ബുജിൽ നിന്നാണ് പ്രതികളെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും

12:27 PM IST:

തൃശൂരിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം മരവിപ്പിച്ച സിപിഎം ബാങ്ക് അക്കൗണ്ട് ഉടനെയെങ്ങും പുനസ്ഥാപിക്കില്ല. സിപിഎം നേതാക്കൾ പിൻവലിച്ച ഒരു കോടി രൂപ കണ്ടുകെട്ടാനും കേന്ദ്ര ഏജൻസി  നടപടി തുടങ്ങി. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ടിലെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി തന്നെ അറിയിച്ച പശ്ചാത്തലത്തിലാണ്. 

12:26 PM IST:

പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ കേസ് പരിഗണിക്കവേ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി രാംദേവിൻ്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു. പത്ജ്ഞലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേസിൽ ബാബ രാംദേവ് ഉൾപ്പെടെയുള്ളവർ ഇന്ന് നേരിട്ട് ഹാജരാകണം എന്നാണ് കോടതി നിർദ്ദേശം. 

12:24 PM IST:

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത്‌ വിറ്റ് പണം തിരികെ നൽകാൻ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന് തിരിച്ചടിയാകും. ആർക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങൾക്ക് മുൻപേ നൽകിയ ഉറപ്പ് പാലിക്കാതെ നിൽക്കുമ്പോഴാണ് ഇഡിയുടെ നീക്കം. വിചാരണ കാലയളവിൽ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താൻ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.

12:23 PM IST:

ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്ന് സമയം നൽകുമെന്നാണ് വിവരം. ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു. 

6:36 AM IST: