Malayalam News Highlights : പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

sabarimala ready for makara jyothi malayalam news live sts

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.46ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. ഒരേയൊരു മനസ്സോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയൻറുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന. നട തുറന്നതിന് തൊട്ടു പുറകെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനത്തുനിന്നും ശരണം വിളികള്‍ ഉയര്‍ന്നു മുഴങ്ങി.

10:13 PM IST

'കരുവന്നൂര്‍ ബാങ്കിൽ സിപിഎമ്മിന് 25 രഹസ്യ അക്കൗണ്ടുകള്‍'; നടന്നത് 100 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ഇഡി

കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്‍റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇതുപയോഗിച്ച് വൻതോതിൽ സ്വത്തുക്കളും വാങ്ങിക്കൂട്ടി.മുൻപ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന നിലവിലെ മന്ത്രി പി രാജീവ് അടക്കമുളളവർ വ്യാജ ലോണുകൾ നൽകാൻ സമ്മർദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കരുവന്നൂ‍ർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.

10:13 PM IST

ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു, ഷോക്കേറ്റ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, യാത്രക്കാരന് പരിക്ക്

വയനാടിനോട് ചേര്‍ന്നുള്ള പന്തല്ലൂരില്‍ ബസ് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂരില്‍ ഇന്ന് രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഷോക്കേറ്റാണ് ഡ്രൈവര്‍ മരിച്ചത്. ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബസിന്‍റെ ഡ്രൈവര്‍ നാഗരാജുവാണ് മരിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബസ് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. യാത്രക്കാരനും പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

3:06 PM IST

യൂത്ത് കോൺഗ്രസ് നേതാവിനെ വള‍ഞ്ഞിട്ട് തല്ലി പൊലീസ്; ആലപ്പുഴയിൽ സംഘ‍ര്‍ഷം

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാര്‍ച്ചിൽ സംഘ‍ര്‍ഷം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മ‍ര്‍ദ്ദിക്കുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി.

10:08 AM IST

ഭൂപതിവ് ഭേദ​ഗതി ബിൽ

ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ എൽഡിഎഫ്. രാജ്ഭവന് മുൻപിൽ കുടിൽ കെട്ടി സമരം നടത്താനുള്ള തീരുമാനത്തിലാണ് ഇടുക്കിയിലെ എൽഡിഎഫ് നേതൃത്വം. പരിസ്ഥിതി സംഘടനകളിൽ നിന്നും പണം വാങ്ങിയാണ് ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ളവർ നിയമ ഭേദഗതിയെ എതിർക്കുന്നതെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് ഇവർ ആവശ്യമുന്നയിക്കുന്നത്. 

10:07 AM IST

പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി, സൈനികന് ദാരുണാന്ത്യം

ചൈനീസ് പട്ടം കഴുത്തിൽ തട്ടി മാരകമായി മുറിവേറ്റ് സൈനികൻ മരിച്ചു. ഹൈദരാബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കാഗിത്തല കോട്ടേശ്വർ റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെമ്പാടും പട്ടം പറത്തൽ മത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബൈക്കിൽ വരികയായിരുന്ന കോട്ടേശ്വറിന്‍റെ കഴുത്തിൽ പട്ടത്തിന്‍റെ പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് കോട്ടേശ്വർ മരിച്ചത്.

10:07 AM IST

സംഗീത സംവിധായകൻ കെ. ജെ. ജോയ് അന്തരിച്ചു

സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

7:52 AM IST

അവതാളത്തിലായി ശ്രുതിതരം​ഗം പദ്ധതി

 ശ്രുതിതരംഗം പദ്ധതിയിൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും അപ്ഗ്രഡേഷനും ദ്രുതഗതിയിലെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റ്. ഒരു വർഷം മുമ്പ് നൽകിയ അപേക്ഷകൾ സർക്കാർ അംഗീകരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും കുട്ടികൾക്ക് ഉപകരണങ്ങൾ കിട്ടിയിട്ടില്ല. സൗജന്യസേവനം ലഭ്യമാക്കിയതിന്‍റെ കണക്കുകൾ മന്ത്രി നിരത്തുമ്പോഴും ആശുപത്രികൾ തിരിച്ചയക്കുന്നുവെന്ന പരാതി രക്ഷിതാക്കൾ ആവർത്തിക്കുകയാണ്.

7:47 AM IST

സംഗീത സംവിധായകൻ കെ. ജെ. ജോയ് അന്തരിച്ചു

സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സം​ഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം. 

7:22 AM IST

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസം. ഇന്നും മണിപ്പൂരിൽ യാത്രചെയ്യുന്ന രാഹുൽ വൈകിട്ടോടെ നാഗാലാൻഡ് അതിർത്തിയിൽ എത്തും. കലാപം നടന്ന കാങ്പോക്പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സംസാരിക്കും. മണിപ്പൂരിലെ കലാപത്തിൽ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുൽ ഇന്നലെ ബസ്സിൽ സഞ്ചരിച്ചത്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. നാഗാലാൻഡിൽ രണ്ട് ദിവസമാണ് രാഹുൽ പര്യടനം നടത്തുക. 

7:07 AM IST

കേരളത്തോടുള്ള കേന്ദ്ര അവ​ഗണന

 കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ തുടർനടപടികൾ മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. രാവിലെ പത്ത് മണിക്കാണ് ഓൺലൈൻ യോഗം തീരുമാനിച്ചിട്ടുള്ളത്. 

6:36 AM IST

ഷോൺ ജോ‍ർജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടി വിവാദം കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോ‍ർജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സമാന ആവശ്യം ഉന്നയിച്ച് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിനും ഷോൺ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ ഇന്ന് അറിയിക്കും. 

10:13 PM IST:

കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്‍റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇതുപയോഗിച്ച് വൻതോതിൽ സ്വത്തുക്കളും വാങ്ങിക്കൂട്ടി.മുൻപ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന നിലവിലെ മന്ത്രി പി രാജീവ് അടക്കമുളളവർ വ്യാജ ലോണുകൾ നൽകാൻ സമ്മർദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കരുവന്നൂ‍ർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.

10:13 PM IST:

വയനാടിനോട് ചേര്‍ന്നുള്ള പന്തല്ലൂരില്‍ ബസ് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂരില്‍ ഇന്ന് രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഷോക്കേറ്റാണ് ഡ്രൈവര്‍ മരിച്ചത്. ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബസിന്‍റെ ഡ്രൈവര്‍ നാഗരാജുവാണ് മരിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബസ് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. യാത്രക്കാരനും പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

3:06 PM IST:

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാര്‍ച്ചിൽ സംഘ‍ര്‍ഷം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മ‍ര്‍ദ്ദിക്കുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി.

10:08 AM IST:

ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ എൽഡിഎഫ്. രാജ്ഭവന് മുൻപിൽ കുടിൽ കെട്ടി സമരം നടത്താനുള്ള തീരുമാനത്തിലാണ് ഇടുക്കിയിലെ എൽഡിഎഫ് നേതൃത്വം. പരിസ്ഥിതി സംഘടനകളിൽ നിന്നും പണം വാങ്ങിയാണ് ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ളവർ നിയമ ഭേദഗതിയെ എതിർക്കുന്നതെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് ഇവർ ആവശ്യമുന്നയിക്കുന്നത്. 

10:07 AM IST:

ചൈനീസ് പട്ടം കഴുത്തിൽ തട്ടി മാരകമായി മുറിവേറ്റ് സൈനികൻ മരിച്ചു. ഹൈദരാബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കാഗിത്തല കോട്ടേശ്വർ റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെമ്പാടും പട്ടം പറത്തൽ മത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബൈക്കിൽ വരികയായിരുന്ന കോട്ടേശ്വറിന്‍റെ കഴുത്തിൽ പട്ടത്തിന്‍റെ പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് കോട്ടേശ്വർ മരിച്ചത്.

10:07 AM IST:

സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

7:52 AM IST:

 ശ്രുതിതരംഗം പദ്ധതിയിൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും അപ്ഗ്രഡേഷനും ദ്രുതഗതിയിലെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റ്. ഒരു വർഷം മുമ്പ് നൽകിയ അപേക്ഷകൾ സർക്കാർ അംഗീകരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും കുട്ടികൾക്ക് ഉപകരണങ്ങൾ കിട്ടിയിട്ടില്ല. സൗജന്യസേവനം ലഭ്യമാക്കിയതിന്‍റെ കണക്കുകൾ മന്ത്രി നിരത്തുമ്പോഴും ആശുപത്രികൾ തിരിച്ചയക്കുന്നുവെന്ന പരാതി രക്ഷിതാക്കൾ ആവർത്തിക്കുകയാണ്.

7:47 AM IST:

സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സം​ഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം. 

7:22 AM IST:

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസം. ഇന്നും മണിപ്പൂരിൽ യാത്രചെയ്യുന്ന രാഹുൽ വൈകിട്ടോടെ നാഗാലാൻഡ് അതിർത്തിയിൽ എത്തും. കലാപം നടന്ന കാങ്പോക്പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സംസാരിക്കും. മണിപ്പൂരിലെ കലാപത്തിൽ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുൽ ഇന്നലെ ബസ്സിൽ സഞ്ചരിച്ചത്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. നാഗാലാൻഡിൽ രണ്ട് ദിവസമാണ് രാഹുൽ പര്യടനം നടത്തുക. 

7:07 AM IST:

 കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ തുടർനടപടികൾ മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. രാവിലെ പത്ത് മണിക്കാണ് ഓൺലൈൻ യോഗം തീരുമാനിച്ചിട്ടുള്ളത്. 

6:36 AM IST: