Malayalam News Highlights : മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം അന്വേഷണത്തിന് പ്രത്യേക സംഘം

special force for investigation mailapra murder case today latest news updates sts

പത്തനംതിട്ട മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കാൻ എസ് പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. വൻ ആസൂത്രണം നടത്തിയാണ് കൊല നടത്തിയതെന്നു അന്വേഷണത്തിൽ വ്യക്തമായിരുന്നു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം നടത്തും. മോഷണത്തിനിടെ ഉണ്ടായ കൊലപാതകം എന്നാണ് നിഗമനം. 

11:02 PM IST

കളര്‍ഫുള്ളായി നാടെങ്ങും പുതുവത്സരാഘോഷം, 2024ലെ വരവേറ്റ് ലോകം, ഫോര്‍ട്ട് കൊച്ചിയില്‍ ജനസാഗരം

നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍ കടുത്ത സുരക്ഷാവലയമാണ് പൊലീസ് തീര്‍ത്തിരിക്കുന്നത്. ദില്ലിയിലും മുംബൈയിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവത്സരാഘോഷം നടക്കുന്നത്. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് പോലീസ് തടയുന്നുണ്ട്. രാജ്യത്തെമ്പെടും ആഘോഷപരിപാടികള്‍ പുരോഗമിക്കുകയാണ്.

8:29 PM IST

സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ജി.സുധാകരനെ ഒഴിവാക്കി

സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻമന്ത്രിയും ആലപ്പുഴയിൽ നിന്നുളള മുതിർന്ന നേതാവുമായ ജി. സുധാകരനെ ഒഴിവാക്കി. പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നിന്നാണ് ജി.സുധാകരനെ ഒഴിവാക്കിയത്. ആർ.മുരളീധരൻ നായർ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ജി സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസാണിതെന്നാണ് ശ്രദ്ധേയം. 

7:50 PM IST

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ 30 അടി ഉയരത്തിലുളള കോലം കത്തിച്ച് എസ്എഫ്ഐ

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് എസ് എഫ് ഐ.  ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ വലിയ കോലമാണ് ബീച്ചിൽ തയ്യാറാക്കിയിരുന്നത്.  സർവകലാശാലകളെ കാവിവത്ക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയർത്തുന്നത്. ഗവർണർക്കെതിരെ കോളേജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയർത്തി. ഗവർണർ സഞ്ചരിക്കുന്ന വഴിയിൽ ഉടനീളവും പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് കോലം കത്തിക്കൽ. 

7:48 PM IST

12.5 ലക്ഷം വരെ വാഗ്ദാനം; ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പൊലീസ്

ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീർ പൊലീസ്. ഭീകരരുടെ സാന്നിധ്യം, അതിർത്തികളിലെ അനധികൃത തുരങ്കങ്ങൾ, മയക്കുമരുന്ന് വിതരണം, ഡ്രോൺ സാന്നിധ്യം എന്നിവയെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഒരു ലക്ഷം മുതൽ 12.5 ലക്ഷം രൂപവരെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.ജില്ലാ എസ്എസ്പിക്ക് വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

7:47 PM IST

ദുരിതയാത്രക്ക് അറുതിയില്ല! ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളുടെ യാത്ര ജനറല്‍ കോച്ചിൽ!

കേരളത്തില്‍നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ് തിരുവനന്തപുരത്തുനിന്നും ദില്ലയിലേക്ക് താരങ്ങള്‍ യാത്ര പുറപ്പെട്ടത്. ഇരിക്കാല്‍ പോലും സീറ്റില്ലാതെ ദുരിതയാത്രയിലാണിപ്പോള്‍ താരങ്ങള്‍. 56 താരങ്ങളാണ് കേരള ടീമിലുള്ളത്. ഇതില്‍ പെണ്‍കുട്ടികളടക്കം 28 താരങ്ങളാണ് തിരുവനന്തപുരത്തുനിന്നും ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്

4:48 PM IST

ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം, ശരീരമാകെ മുറിവ്; ചൂരൽ പാടുകൾ, കൈക്ക് പൊട്ടൽ

ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.  അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

12:56 PM IST

മൈലപ്ര കൊലപാതകം മോഷണത്തിനിടെ

പത്തനംതിട്ട മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം. പിതാവിനെ നല്ലതുപോലെ അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച ജോർജ്ജിന്‍റെ മകൻ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു.
 
12:55 PM IST

മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

ഗുസ്തി താരങ്ങളുടെ സമരത്തിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുസ്തിതാരങ്ങളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും രാഹുൽ ചോദിച്ചു. 

12:01 PM IST

പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിലാണ് അദ്ദേഹം ആശംസകളറിയിച്ചത്. ഈ വർഷം രാജ്യം ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊർജം പുതിയ വർഷത്തിലും മുന്നോട്ട് പോകാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. കായിക മത്സരങ്ങളിലും, ഓസ്കറിലും ഇന്ത്യ വലിയ നേട്ടങ്ങൾ നേടിയെടുത്തു. പാരീസ് ഒളിംപിക്സിലും രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

10:59 AM IST

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മത്യ ചെയ്തു

എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. രണ്ട് പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലേക്ക് മാറ്റി. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ്‌ മരിച്ചത്. 

10:21 AM IST

പുതുവർഷത്തിൽ നേട്ടത്തിന്റെ നെറുകയിൽ കൊച്ചി മെട്രോ

യാത്രികരുടെ എണ്ണം പത്ത് കോടി പിന്നിട്ട അഭിമാന നേട്ടത്തിലാണ് കൊച്ചി മെട്രോ. സർവ്വീസ് ആരംഭിച്ച് ആറര വർഷത്തിനുള്ളിലാണ് കൊച്ചി മെട്രോ ഈ നേട്ടം കരസ്ഥമാക്കിയത്. മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ ഇന്നലെ വരെ യാത്ര ചെയ്തത് 10,33,59,586 യാത്രികരാണ്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം യാത്രികരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവുണ്ടായതോടെയാണ് പത്ത് കോടിയെന്ന അഭിമാനകണക്കിലേക്ക് മെട്രോയെത്തിയത്.

9:16 AM IST

മഹാരാഷ്ട്രയിൽ ​​ഗ്ലൗസ് ഫാക്ടറിയിൽ തീപിടുത്തം

മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 6 മരണം. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലാണ് സംഭവം. അർധരാത്രിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. രാത്രി ഫാക്ടറി പ്രവർത്തിച്ചിരുന്നില്ല. ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

8:00 AM IST

എറണാകുളത്ത് നാല് മണ്ഡലങ്ങളിൽ നവകേരള സദസ്

നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടുദിവസം എറണാകുളത്തുണ്ടാകും. കാനം രാജേന്രന്‍റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുക. പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവസാനനാലുമണ്ഡലങ്ങളിലെത്തും.

8:00 AM IST

കെപിസിസിയുടെ കേരളയാത്രയെ പ്രതിപക്ഷ നേതാവും നയിക്കും

കെപിസിസി പ്രസിഡന്‍റ് നയിക്കുമെന്ന് പ്രഖ്യാപിച്ച കേരളയാത്രയില്‍ ഒടുവില്‍ പ്രതിപക്ഷ നേതാവും ക്യാപ്റ്റന്‍. കെ സുധാകരന്‍ പക്ഷം കെപിസിസിയില്‍ പിടിമുറുക്കുന്നുവെന്ന സാഹചര്യം വന്നതോടെയാണ് പ്രതിപക്ഷനേതാവിനെയും ഇറക്കിയുള്ള എതിര്‍പക്ഷത്തിന്‍റെ കടുംവെട്ട്. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിന്‍റെ സൗകര്യം പോലും കണക്കിലെടുക്കാതെയാണ് ഇരുനേതാക്കളെ നായകരാക്കിയുള്ള യാത്രാ പ്രഖ്യാപനം. 

7:23 AM IST

ഏഷ്യാനെറ്റ് ന്യൂസ് പരമ്പര കിഫ്ബി കുരുക്ക്

 സംസ്ഥാനത്ത് കിഫ്ബി ഏറ്റെടുത്ത നിർമാണ പദ്ധതികളിൽ മെല്ലെപോക്ക്. ജലപാത, തീരദേശ ഹൈവേ, മലയോര ഹൈവേ തുടങ്ങിയ പദ്ധതികൾ മുതൽ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള കെട്ടിട നിർമ്മാണമടക്കം ഇഴഞ്ഞു നീങ്ങുകയാണ്. നിർമ്മാണം പൂർത്തിയായ പദ്ധതികളുടെ കാര്യത്തിലാകട്ടെ കരാറുകാർക്ക് പണം കൈമാറുന്നതിലും കാലതാമസം നേരിടുന്നു. പ്രതിസന്ധിക്ക് പരിഹാരം തേടി കരാറുകാർ കോടതിയെ സമീപിച്ചിട്ടുമുണ്ട്.

6:51 AM IST

കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽപരിശോധന

ശബരിമല സീസൺ പ്രമാണിച്ച് ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അതിർത്തിയിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓഫീസ് സമുച്ചയത്തിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണവും വിജിലൻസ് പിടിച്ചെടുത്തു. കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിയിലുള്ള എക്സൈസ്, ലൈവ്സ്റ്റോക്ക്, മോട്ടോർ വാഹന വകുപ്പ്, ജി എസ് ടി എൻഫോഴ്സ്മെന്റ് എന്നീ വകുപ്പുകളുടെ ഓഫീസ് സമുച്ചയത്തിലായിരുന്നു വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന.

6:34 AM IST

ഇന്നോവയും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം

കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 
ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടം നടന്നത്.  അഞ്ചുപേരുടെ നില ഗുരുതരം. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. 

6:21 AM IST

നവകേരള സദസ് ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ

കഴിഞ്ഞ മാസം 27 മുതല്‍ മുപ്പത് വരെയായിരുന്നു നവകേരളാ സദസ്സിന്‍റെ മലപ്പുറം ജില്ലയിലെ പര്യടനം. ഒരു മാസം പിന്നിട്ടിട്ടും പരാതി പരിഹരിക്കുന്നകാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. പരാതി കിട്ടി 45 ദിവസത്തിനകം തീര്‍പ്പെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. അങ്ങനെയെങ്കില്‍ മലപ്പുറം ജില്ലയിലെ പരാതികള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ ഇനി പതിനഞ്ച് ദിവസം കൂടി. ആകെ കിട്ടിയ 81354 പരാതികളില്‍ 2375 പരാതികളാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ 5134 പരാതികള്‍ കൂടി കൂട്ടിയാല്‍ 7509 പരാതികള്‍ ഉടന്‍ തീര്‍പ്പാകും.
 
11:02 PM IST:

നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍ കടുത്ത സുരക്ഷാവലയമാണ് പൊലീസ് തീര്‍ത്തിരിക്കുന്നത്. ദില്ലിയിലും മുംബൈയിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവത്സരാഘോഷം നടക്കുന്നത്. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് പോലീസ് തടയുന്നുണ്ട്. രാജ്യത്തെമ്പെടും ആഘോഷപരിപാടികള്‍ പുരോഗമിക്കുകയാണ്.

8:29 PM IST:

സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻമന്ത്രിയും ആലപ്പുഴയിൽ നിന്നുളള മുതിർന്ന നേതാവുമായ ജി. സുധാകരനെ ഒഴിവാക്കി. പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നിന്നാണ് ജി.സുധാകരനെ ഒഴിവാക്കിയത്. ആർ.മുരളീധരൻ നായർ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ജി സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസാണിതെന്നാണ് ശ്രദ്ധേയം. 

7:50 PM IST:

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് എസ് എഫ് ഐ.  ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ വലിയ കോലമാണ് ബീച്ചിൽ തയ്യാറാക്കിയിരുന്നത്.  സർവകലാശാലകളെ കാവിവത്ക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയർത്തുന്നത്. ഗവർണർക്കെതിരെ കോളേജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയർത്തി. ഗവർണർ സഞ്ചരിക്കുന്ന വഴിയിൽ ഉടനീളവും പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് കോലം കത്തിക്കൽ. 

7:48 PM IST:

ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീർ പൊലീസ്. ഭീകരരുടെ സാന്നിധ്യം, അതിർത്തികളിലെ അനധികൃത തുരങ്കങ്ങൾ, മയക്കുമരുന്ന് വിതരണം, ഡ്രോൺ സാന്നിധ്യം എന്നിവയെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഒരു ലക്ഷം മുതൽ 12.5 ലക്ഷം രൂപവരെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.ജില്ലാ എസ്എസ്പിക്ക് വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

7:47 PM IST:

കേരളത്തില്‍നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ് തിരുവനന്തപുരത്തുനിന്നും ദില്ലയിലേക്ക് താരങ്ങള്‍ യാത്ര പുറപ്പെട്ടത്. ഇരിക്കാല്‍ പോലും സീറ്റില്ലാതെ ദുരിതയാത്രയിലാണിപ്പോള്‍ താരങ്ങള്‍. 56 താരങ്ങളാണ് കേരള ടീമിലുള്ളത്. ഇതില്‍ പെണ്‍കുട്ടികളടക്കം 28 താരങ്ങളാണ് തിരുവനന്തപുരത്തുനിന്നും ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്

4:48 PM IST:

ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.  അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

12:56 PM IST:

പത്തനംതിട്ട മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം. പിതാവിനെ നല്ലതുപോലെ അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച ജോർജ്ജിന്‍റെ മകൻ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു.
 
12:55 PM IST:

ഗുസ്തി താരങ്ങളുടെ സമരത്തിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുസ്തിതാരങ്ങളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും രാഹുൽ ചോദിച്ചു. 

12:01 PM IST:

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിലാണ് അദ്ദേഹം ആശംസകളറിയിച്ചത്. ഈ വർഷം രാജ്യം ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊർജം പുതിയ വർഷത്തിലും മുന്നോട്ട് പോകാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. കായിക മത്സരങ്ങളിലും, ഓസ്കറിലും ഇന്ത്യ വലിയ നേട്ടങ്ങൾ നേടിയെടുത്തു. പാരീസ് ഒളിംപിക്സിലും രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

10:59 AM IST:

എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. രണ്ട് പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലേക്ക് മാറ്റി. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ്‌ മരിച്ചത്. 

10:21 AM IST:

യാത്രികരുടെ എണ്ണം പത്ത് കോടി പിന്നിട്ട അഭിമാന നേട്ടത്തിലാണ് കൊച്ചി മെട്രോ. സർവ്വീസ് ആരംഭിച്ച് ആറര വർഷത്തിനുള്ളിലാണ് കൊച്ചി മെട്രോ ഈ നേട്ടം കരസ്ഥമാക്കിയത്. മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ ഇന്നലെ വരെ യാത്ര ചെയ്തത് 10,33,59,586 യാത്രികരാണ്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം യാത്രികരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവുണ്ടായതോടെയാണ് പത്ത് കോടിയെന്ന അഭിമാനകണക്കിലേക്ക് മെട്രോയെത്തിയത്.

9:16 AM IST:

മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 6 മരണം. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലാണ് സംഭവം. അർധരാത്രിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. രാത്രി ഫാക്ടറി പ്രവർത്തിച്ചിരുന്നില്ല. ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

8:00 AM IST:

നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടുദിവസം എറണാകുളത്തുണ്ടാകും. കാനം രാജേന്രന്‍റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുക. പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവസാനനാലുമണ്ഡലങ്ങളിലെത്തും.

8:00 AM IST:

കെപിസിസി പ്രസിഡന്‍റ് നയിക്കുമെന്ന് പ്രഖ്യാപിച്ച കേരളയാത്രയില്‍ ഒടുവില്‍ പ്രതിപക്ഷ നേതാവും ക്യാപ്റ്റന്‍. കെ സുധാകരന്‍ പക്ഷം കെപിസിസിയില്‍ പിടിമുറുക്കുന്നുവെന്ന സാഹചര്യം വന്നതോടെയാണ് പ്രതിപക്ഷനേതാവിനെയും ഇറക്കിയുള്ള എതിര്‍പക്ഷത്തിന്‍റെ കടുംവെട്ട്. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിന്‍റെ സൗകര്യം പോലും കണക്കിലെടുക്കാതെയാണ് ഇരുനേതാക്കളെ നായകരാക്കിയുള്ള യാത്രാ പ്രഖ്യാപനം. 

7:23 AM IST:

 സംസ്ഥാനത്ത് കിഫ്ബി ഏറ്റെടുത്ത നിർമാണ പദ്ധതികളിൽ മെല്ലെപോക്ക്. ജലപാത, തീരദേശ ഹൈവേ, മലയോര ഹൈവേ തുടങ്ങിയ പദ്ധതികൾ മുതൽ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള കെട്ടിട നിർമ്മാണമടക്കം ഇഴഞ്ഞു നീങ്ങുകയാണ്. നിർമ്മാണം പൂർത്തിയായ പദ്ധതികളുടെ കാര്യത്തിലാകട്ടെ കരാറുകാർക്ക് പണം കൈമാറുന്നതിലും കാലതാമസം നേരിടുന്നു. പ്രതിസന്ധിക്ക് പരിഹാരം തേടി കരാറുകാർ കോടതിയെ സമീപിച്ചിട്ടുമുണ്ട്.

6:51 AM IST:

ശബരിമല സീസൺ പ്രമാണിച്ച് ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അതിർത്തിയിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓഫീസ് സമുച്ചയത്തിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണവും വിജിലൻസ് പിടിച്ചെടുത്തു. കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിയിലുള്ള എക്സൈസ്, ലൈവ്സ്റ്റോക്ക്, മോട്ടോർ വാഹന വകുപ്പ്, ജി എസ് ടി എൻഫോഴ്സ്മെന്റ് എന്നീ വകുപ്പുകളുടെ ഓഫീസ് സമുച്ചയത്തിലായിരുന്നു വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന.

6:34 AM IST:

കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 
ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടം നടന്നത്.  അഞ്ചുപേരുടെ നില ഗുരുതരം. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. 

6:21 AM IST: