Asianet News MalayalamAsianet News Malayalam

കേരളത്തിന്‍റെ ഗോത്ര സംഗീതം കൂടുതല്‍ ആസ്വാദകരിലേക്ക്; 'എര്‍ത്ത്‍ലോറു'മായി ആര്‍പ്പോ

വയനാട്ടിലെ കാട്ടുനായ്ക്കര്‍, അട്ടപ്പാടിയിലെ ഇരുള വിഭാഗങ്ങളില്‍ നിന്നുള്ള ഇരുപതിലേറെ കലാകാരന്മാര്‍ക്കൊപ്പം പ്രശസ്‍തരായ യുവ സംഗീതജ്ഞരും പരിപാടിയില്‍ പങ്കുചേരും

Earthlore by ARPO Kerala indigenous music goes global programme at kochi
Author
Thiruvananthapuram, First Published May 19, 2022, 3:38 PM IST

കേരളത്തിന്‍റെ ആദിവാസി- ഗോത്ര സംഗീതം അതിരുകള്‍ക്കപ്പുറത്തേക്ക് കേള്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍പ്പോ (ആര്‍ക്കൈവല്‍ ആന്‍ഡ് റിസര്‍ച്ച് പ്രോജക്റ്റ്) എന്ന കൂട്ടായ്‍മ ഒരു സംഗീത പരിപാടി സംഘടിപ്പിക്കുന്നു. കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ തനതു സംഗീതത്തെ ഒരു ആഗോള സംഗീതപ്രേമിക്ക് ആസ്വദിക്കാനാവുന്ന വിധം, എന്നാല്‍ അതിന്‍റെ തനിമ ചോരാതെ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. വയനാട്ടിലെ കാട്ടുനായ്ക്കര്‍, അട്ടപ്പാടിയിലെ ഇരുള വിഭാഗങ്ങളില്‍ നിന്നുള്ള ഇരുപതിലേറെ കലാകാരന്മാര്‍ക്കൊപ്പം പ്രശസ്‍തരായ യുവ സംഗീതജ്ഞരും പരിപാടിയില്‍ പങ്കുചേരും.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആലാപനത്തിലൂടെ പ്രശസ്തയായ നഞ്ചിയമ്മ, സംഗീത സംവിധായികയും ഗായികയുമായ ചാരു ഹരിഹരന്‍, ഗായകന്‍ ശ്രീകാന്ത് ഹരിഹരന്‍, സംസ്ഥാന ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് മജീദ് കരയാട്, അമേരിക്കന്‍ സംഗീത സംവിധായകനും സൌണ്ട് എഞ്ചിനീയറുമായ ജൂലിയന്‍ സ്കോമിംഗ് എന്നിവരാണ് പരിപാടിയില്‍ പങ്കാളികളാവുന്നത്. കൊച്ചി ബോല്‍ഗാട്ടി പാലസില്‍ മെയ് 29 ഞായറാഴ്ച വൈകിട്ട് 6 മണിക്കാണ് സംഗീത പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. പരിപാടിയുടെ ഭാഗമായി ഒരു ട്രൈബല്‍ മ്യൂസിക് വര്‍ക്ക്ഷോപ്പും അണിയറക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മെയ് 28 ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ വച്ച് വൈകിട്ട് മൂന്ന് മണിക്കാണ് വര്‍ക്ക്ഷോപ്പ്. ഈ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൌജന്യമായിരിക്കും. കേരള ടൂറിസം വകുപ്പിന്‍റെയും എക്സ്പീരിയോണ്‍ ടെക്നോളജീസിന്‍റെയും പിന്തുണയോടെയാണ് ആര്‍പ്പോ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

കേരളത്തിന്‍റെ ചരിത്രം, സംസ്കാരം, പൈതൃകം എന്നിവയില്‍ ലോകമെമ്പാടുമുള്ള മലയാളികളായ പുതുതലമുറയില്‍ താല്‍പര്യം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് ആര്‍പ്പോ.

51-ാം വര്‍ഷം ഒഫിഷ്യല്‍ റീമേക്ക്! രാജേഷ് ഖന്ന, അമിതാഭ് ബച്ചന്‍ ടീമിന്‍റെ ആനന്ദ് വീണ്ടും

പുറത്തിറങ്ങിയപ്പോള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുകയും എന്നാല്‍ കാലം ചെല്ലുമ്പോള്‍ കള്‍ട്ട് പദവി നേടുകയും ചെയ്യുന്ന സിനിമകള്‍ എല്ലാ ഭാഷകളിലുമുണ്ട്. ബോളിവുഡില്‍ അതിന്‍റെ ക്ലാസിക് ഉദാഹരണങ്ങളില്‍ ഒന്നാണ് 1971ല്‍ പുറത്തെത്തിയ ആനന്ദ് (Anand). ഇപ്പോഴിതാ നീണ്ട 51 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് ഒരു ഒഫിഷ്യല്‍ റീമേക്ക് സംഭവിക്കുകയാണ്. ആനന്ദ് നിര്‍മ്മിച്ച എന്‍ സി സിപ്പിയുടെ ചെറുമകന്‍ സമീര്‍ രാജ് സിപ്പിയാണ് റീമേക്ക് നിര്‍മ്മിക്കുന്നത് എന്നതും കൌതുകം.

ALSO READ : തെലങ്കാന മുഖ്യമന്ത്രിയുമായി കെ ചന്ദ്രശേഖര്‍ റാവുവുമായി വിജയ് കൂടിക്കാഴ്ച നടത്തി

രാജേഷ് ഖന്ന കത്തി നിന്ന കാലത്ത് പുറത്തെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബോക്സ് ഓഫീസില്‍ ആവറേജ് വിജയം നേടിയ ചിത്രം പക്ഷേ നിരവധി പുരസ്കാരങ്ങള്‍ നേടിയിരുന്നു, മികച്ച സിനിമയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ. പില്‍ക്കാലത്ത് ഈ ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയും എക്കാലത്തെയും മികച്ച ഹിന്ദി ചിത്രങ്ങളുടെ പട്ടികയില്‍ പലരും ഉള്‍പ്പെടുത്തുകയും ചെയ്‍തു. ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് അദ്ദേഹത്തിനൊപ്പം ബിമല്‍ ദത്ത, ഗുല്‍സാര്‍, ഡി എന്‍  മുഖര്‍ജി, ബിറെന്‍ ത്രിപാഠി എന്നിവര്‍ ചേര്‍ന്നായിരുന്നു. സുമിത സന്യാല്‍, രമേശ് ഡിയോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സലില്‍ ചൌധരിയുടേതായിരുന്നു സംഗീതം. ഒടിടി പ്ലാറ്റ്ഫോമില്‍ ഈ ചിത്രം നിലവില്‍ ലഭ്യമാണ്.

ALSO READ : നടി നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹിതരായി: ചിത്രങ്ങള്‍

എന്‍ സി സിപ്പിയുടെ ചെറുമകന്‍ സമീര്‍ രാജ് സിപ്പിക്കൊപ്പം വിക്രം ഖാക്കറും ചേര്‍ന്നാണ് ആനന്ദ് റീമേക്ക് നിര്‍മ്മിക്കുന്നത്. നിലവില്‍ രചനാ ഘട്ടത്തിലാണ് ചിത്രമെന്നും സംവിധായകനെയോ താരങ്ങളെയോ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios