Asianet News MalayalamAsianet News Malayalam

നിക്ഷേപത്തിന് റെഡിയാണോ? ആദ്യം Risk-O-Meter ഉപയോഗിക്കൂ, റിസ്ക് മനസ്സിലാക്കി ശരിയായ ഫണ്ട് തെരഞ്ഞെടുക്കാം

റിസ്ക് എളുപ്പത്തിൽ തിരിച്ചറിയാനും ഓരോ ഫണ്ടിന് അനുസരിച്ച് ക്രമീകരിക്കാനും സഹായിക്കുന്ന ഒരു ടൂൾ ആണ് റിസ്കോ മീറ്റര്‍ (Risk-O-Meter). ശരിയായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനും റിസ്കിന് അനുസരിച്ച് നിക്ഷേപം നടത്താനും ഇത് സഹായിക്കുന്നു.

axis mutual fund risk profiler risk o meter
Author
First Published Oct 16, 2023, 3:29 PM IST

ഇൻവെസ്റ്റ്‍മെന്‍റ് ലോകത്ത് നിങ്ങള്‍ പുതുതാണെങ്കിൽ സംശയങ്ങള്‍ സ്വാഭാവികമാണ്. നിങ്ങള്‍ക്കറിയാമോ, സാമ്പത്തിക വളര്‍ച്ച റിസ്ക് മാനേജ്‍മെന്‍റിനെ ആശ്രയിച്ചിരിക്കും. നിക്ഷേപകന്‍റെ ജീവിതത്തിൽ റിസ്ക് ഒഴിവാക്കാനാകാത്ത ഘടകവുമാണ്.

റിസ്ക് എളുപ്പത്തിൽ തിരിച്ചറിയാനും ഓരോ ഫണ്ടിന് അനുസരിച്ച് ക്രമീകരിക്കാനും സഹായിക്കുന്ന ഒരു ടൂൾ ആണ് റിസ്കോ മീറ്റര്‍ (Risk-O-Meter). ശരിയായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനും റിസ്കിന് അനുസരിച്ച് നിക്ഷേപം നടത്താനും ഇത് സഹായിക്കുന്നു.
റിസ്കോമീറ്റര്‍ എങ്ങനെയാണ് നിങ്ങളെ റിസ്ക് എടുക്കുന്ന കാര്യത്തിൽ സഹായിക്കുക? തുടര്‍ന്നു വായിക്കൂ.

എന്താണ് റിസ്കോ മീറ്റര്‍?

മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപത്തിന്‍റെ റിസ്ക് ലെവലുകളായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു സചിത്ര ടൂൾ ആണ് റിസ്കോ മീറ്റര്‍. ഓരോ സ്കീമിന്‍റെയും റിസ്ക് സാധ്യതകള്‍ എത്രമാത്രമാണെന്ന് ഇതിലൂടെ അറിയാം. സാധാരണ റിസ്കോ മീറ്ററിൽ ഒരു സ്കീമിന്‍റെ റിസ്ക് പ്രൊഫൈൽ ഏറ്റവും കുറവ് റിസ്ക് മുതൽ ഉയര്‍ന്ന റിസ്ക് വരെ എന്നാണ് രേഖപ്പെടുത്തുക. ഇതിനിടയിൽ ആറ് ലെവലുകള്‍ ഉണ്ട്. ലോ (ഏറ്റവും കുറവ്), ലോ ടു മോഡറേറ്റ്, മോഡറേറ്റ്ലി ഹൈ, ഹൈ, വെരി ഹൈ (ഏറ്റവും ഉയര്‍ന്ന റിസ്ക്) എന്നിങ്ങനെയാണ് ലെവലുകള്‍. നിക്ഷേപകന്‍റെ റിസ്ക് എടുക്കാനുള്ള കഴിവിന് അനുസരിച്ച് നിക്ഷേപ പദ്ധതിയുടെ റിസ്ക് എന്താണെന്ന് ഇത് വ്യക്തമാക്കിത്തരുന്നു.

റിസ്കോ മീറ്ററിന്‍റെ കടമ?

നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളിൽ സുതാര്യത ഉറപ്പാക്കുക, തെരഞ്ഞെടുപ്പ് നടത്താന്‍ നിക്ഷേപകരെ സഹായിക്കുക എന്നതാണ് പ്രാഥമികമായി റിസ്കോ മീറ്റര്‍ ചെയ്യുന്ന കര്‍ത്തവ്യം. റിസ്ക് തിരിച്ചറിഞ്ഞ് തങ്ങളുടെ റിസ്ക് വഹിക്കാനുള്ള ശേഷിക്ക് അനുസരിച്ച് മാത്രം നിക്ഷേപം നടത്താന്‍ ഇത് സഹായിക്കുന്നു. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിവരണങ്ങളും കണക്കുകളും മാത്രമേ റിസ്കോ മീറ്ററിലുള്ളൂ. ഇതിലൂടെ വിവിധ നിക്ഷേപ പദ്ധതികള്‍ പരസ്പരം താരതമ്യം ചെയ്ത് നിക്ഷേപകന് ശരിയായ തീരുമാനം എടുക്കാം.

നിങ്ങളുടെ റിസ്ക് ശേഷി തിരിച്ചറിയാം

കൃത്യമായി നിക്ഷേപം നടത്തുന്നതിന് സ്വന്തം റിസ്ക് ശേഷി (risk appetite) തിരിച്ചറിയേണ്ടത് അനിവാര്യമാണ്. സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എത്രമാത്രം റിസ്ക് എടുക്കാന്‍ ഒരാള്‍ തയാറാണ് എന്നതാണ് റിസ്ക് ശേഷി. ഓരോ നിക്ഷേപകനും ഇത് വ്യത്യസ്തമാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍, നിക്ഷേപ കാലയളവ്, സാമ്പത്തിക ഉത്തരവാദിത്തം, വിപണി വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് സമ്മര്‍ദ്ദം താങ്ങാനുള്ള കഴിവ് എല്ലാം ആശ്രയിച്ചിരിക്കും നിങ്ങളുടെ റിസ്ക് എടുക്കാനുള്ള ശേഷി. ഈ ഘടകങ്ങള്‍ വിശകലനം ചെയ്ത് നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാം, എത് തരം നിക്ഷേപകനാണ് നിങ്ങളെന്ന്.

റിസ്ക് പ്രൊഫൈലര്‍ ഉപയോഗിച്ച് റിസ്ക് ശേഷി അളക്കാം

ഓരോരുത്തരുടെയും വ്യക്തിപരമായ റിസ്ക് ശേഷി തിരിച്ചറിയാന്‍ സഹായിക്കുന്ന ടൂൾ ആണ് റിസ്ക് പ്രൊഫൈലര്‍ (Risk Profiler). പൊതുവെ ഒരു ചോദ്യാവലിയാണ് ഇത്. ഇതിലൂടെ നിങ്ങളുടെ സാമ്പത്തികസ്ഥിതി, ലക്ഷ്യങ്ങള്‍, റിസ്ക് എടുക്കാനുള്ള കഴിവ് എന്നിവ കണ്ടെത്താം. കംഫര്‍ട്ട് സോണിൽ ഇരുന്ന് തന്നെ വ്യക്തമായ നിക്ഷേപം നടത്താന്‍ ഇത് സഹായിക്കും.

റിസ്കോ മീറ്റര്‍ ഉപയോഗിച്ച് സ്വന്തം റിസ്ക് ശേഷി തിരിച്ചറിയാം

റിസ്ക് പ്രൊഫൈലര്‍ ഉപയോഗിച്ച് നിക്ഷേപകന്‍റെ റിസ്ക് പ്രൊഫൈൽ തിരിച്ചറിഞ്ഞാൽ ഇത് നിക്ഷേപിക്കാന്‍ താൽപര്യമുള്ള ഫണ്ടുകളുടെ റിസ്കുമായി താരതമ്യം ചെയ്യാം. ഏറ്റവും കുറഞ്ഞ റിസ്ക് മാത്രം എടുക്കാൻ തയാറായ ഒരു കൺസര്‍വേറ്റീവ് നിക്ഷേപകനാണ് നിങ്ങളെങ്കിൽ 'ലോ' മുതൽ 'മോഡറേറ്റ്' റിസ്ക് റേറ്റിങ്ങുള്ള ഫണ്ടുകളാണ് അഭികാമ്യം.

അതേ സമയം റിസ്കിന് അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കാവൂ എന്ന് നിര്‍ബന്ധമില്ല. കൺസര്‍വേറ്റീവ് ആയിട്ടുള്ള നിക്ഷേപകന് താൽപര്യമുണ്ടെങ്കിൽ ഉയര്‍ന്ന റിസ്ക് ഉള്ള നിക്ഷേപങ്ങളിൽ ചെറിയ ശതമാനം നിക്ഷേപം നടത്താവുന്നതേയുള്ളൂ. അതുപോലെ ഉയര്‍ന്ന റിസ്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ നിക്ഷേപം ബാലൻസ് ചെയ്യാന്‍ സുരക്ഷിതമായ റിസ്ക് കുറ‍ഞ്ഞ ഫണ്ടുകളിലും നിക്ഷേപിക്കാം.
ചുരുക്കിപ്പറഞ്ഞാൽ വ്യക്തമായ ധാരണയോടെ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന ടൂൾ ആണ് റിസ്കോ മീറ്റര്‍. സ്വന്തം റിസ്ക് ശേഷിക്ക് അനുസരിച്ച് റിസ്കോ മീറ്റര്‍ റീഡിങ് നടത്തി നിക്ഷപകര്‍ക്ക് ഫണ്ട് തെരഞ്ഞെടുക്കാം, അവരുടെ സാമ്പത്തികലക്ഷ്യങ്ങള്‍ നിറവേറ്റുകയും ചെയ്യാം.

ഓര്‍ക്കുക, റിസ്ക് പൂര്‍ണമായും ഒഴിവാക്കുക എന്നതല്ല റിസ്കോ മീറ്റര്‍ ചെയ്യുന്നത്. മറിച്ച് റിസ്ക് മാനേജ് ചെയ്യാന്‍ അവസരം നൽകുകയാണ്. കംഫര്‍ട്ട് സോണിൽ തന്നെ നിന്നുകൊണ്ട് നിങ്ങളുടെ റിസ്ക് പ്രൊഫൈലിന് അനുസരിച്ച് റിട്ടേൺ ഉണ്ടാക്കാന്‍ സഹായിക്കുകയാണ് റിസ്കോ മീറ്റര്‍ ചെയ്യുന്നതെന്ന് സാരം.

 

* ആക്സിസ് മ്യൂച്വൽ ഫണ്ടിന്‍റെ നിക്ഷേപക അവബോധന പരിപാടിയുടെ ഭാഗമാണ് ഈ ലേഖനം. നിക്ഷേപകര്‍ ഒറ്റത്തവണ KYC പൂര്‍ത്തിയാക്കണം.

* മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ ലാഭ, നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. തെരഞ്ഞെടുക്കുന്ന സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധയോടെ വായിക്കുക.
 

Follow Us:
Download App:
  • android
  • ios