ഭീമ സൂപ്പർ വുമൺ 2024 വിജയി ആൽഫിയ ജെയിംസിന് അഭിനന്ദനങ്ങൾ
ആൽഫിയ ജെയിംസ് ഭീമ സൂപ്പർ വുമൺ 2024 വിജയി
ഭീമ സൂപ്പർ വുമൺ 2024 കിരീടം നേടിയത് പാര-ബാഡ്മിന്റൺ താരം ആൽഫിയ ജെയിംസ്. ദേശീയ ബാസ്കറ്റ്ബോൾ താരമായിരുന്ന ആൽഫിയ ഒരു വീഴ്ച്ചയ്ക്ക് ശേഷം അരയ്ക്ക് താഴേക്ക് തളർന്ന അവസ്ഥയിലായിരുന്നു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് ആൽഫിയ ജീവിതത്തിലേക്ക് മടങ്ങിയെത്തി, ഇപ്പോൾ ഭീമ സൂപ്പർ വുമൺ ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമതും എത്തി. ഭീമ ജുവലേഴ്സ് മിഡിൽ ഈസ്റ്റിൽ നിന്നും 100 ഗ്രാം സ്വർണ്ണമാണ് ആൽഫിയ നേടിയത്. പുരസ്കാരവേദിയിൽ തനിക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ആൽഫിയ നന്ദി അറിയിച്ചു.