Asianet News MalayalamAsianet News Malayalam

ഇളവുകൾ വേണം, കേരളത്തിലെ സ്വർണ്ണ വ്യാപാരികൾ ആവശ്യവുമായി സർക്കാരിന് മുന്നിലേക്ക്

സ്വർണ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് വഴി സർക്കാരിന് നികുതി വരുമാനസാധ്യതകൾ കൂടുതലായി ഉണ്ടാകുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ എസ് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.
gold merchants in Kerala need relaxation from lock down
Author
Thiruvananthapuram, First Published Apr 14, 2020, 6:17 PM IST
തിരുവനന്തപുരം: കേരളത്തിലെ സ്വർണാഭരണശാലകൾ ആഴ്ച്ചയിൽ മൂന്ന് ദിവസം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു. നേരെത്തേ ബുക്ക് ചെയ്തവർക്കും, വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് സ്വർണമാവശ്യമുള്ളതിനാലും സ്വർണം ആവശ്യപ്പെട്ട് ഉപഭോക്താക്കൾ സ്വർണ വ്യാപാരികളെ സമീപിക്കുന്ന സ്ഥിതി സംസ്ഥാനത്തുണ്ട്.

അതുപോലെ തന്നെ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും സ്വർണം പണയമെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മറ്റു വരുമാന മാർഗങ്ങളെല്ലാം അടഞ്ഞതിനാൽ ജനങ്ങൾ സാമ്പത്തിക ദുരിതങ്ങളിൽ നിന്നും മോചനം നേടാൻ അവരുടെ പക്കലുള്ള സ്വർണം വിറ്റ് പണമാക്കേണ്ടതിനാൽ സ്വർണക്കടകൾ തുറക്കേണ്ടതും അനിവാര്യമാണ്.

ഒരു ദിവസം വാങ്ങിക്കുന്ന പഴയ സ്വർണങ്ങൾ വിറ്റഴിക്കാനും, നവീകരിക്കാനും മറ്റുമായി ഒന്നിലധികം ദിവസം വേണ്ടി വരുന്നതിനാലാണ് മൂന്ന് ദിവസം തുറക്കുന്നതിനാണ് കമ്മിറ്റി അനുമതി ആവശ്യപ്പെടുന്നത്. സ്വർണ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് വഴി സർക്കാരിന് നികുതി വരുമാനസാധ്യതകൾ കൂടുതലായി ഉണ്ടാകുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ എസ് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.

 
Follow Us:
Download App:
  • android
  • ios