Asianet News MalayalamAsianet News Malayalam

നിങ്ങളുടെ സ്വർണ്ണം ഒറിജിനലാണോ? വെറും 45 രൂപ മതി, സ്വർണ്ണത്തിന്റെ പരിശുദ്ധി അറിയാം

സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ അറിയും? കുത്തനെ ഉയരുന്ന സ്വര്ണവിലയ്‌ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും എല്ലാം കൊടുത്ത് സ്വർണം സ്വന്തമാക്കുമ്പോൾ അതിന്റെ ക്വാളിറ്റി അറിഞ്ഞിരിക്കണം 

Gold Purity Test Charges apk
Author
First Published Apr 9, 2023, 3:41 PM IST

കുറച്ചു പണം കയ്യിലെത്തിയാൽ സ്വർണ്ണം വാങ്ങിക്കുക എന്നത് ഇന്ത്യക്കാരുടെ ശീലമാണ്. സമ്പദ് സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി സ്വർണ്ണത്തെ കണക്കാക്കുന്നവരും കുറവല്ല.  ബാങ്കുകൾ, ജ്വല്ലറികൾ, അംഗീകൃത ഡീലർമാർ എന്നിവരിൽ നിന്ന്  സ്വർണ്ണാഭരണങ്ങളും നാണയങ്ങളും വാങ്ങിക്കൂട്ടുകയാണ് പതിവ്. എന്നാൽ വാങ്ങിക്കൂട്ടുന്ന സ്വർണം ഒറിജിനലാണോ? അല്ലെങ്കിൽ പരിശുദ്ധിയുള്ള സ്വർണ്ണമാണോ എന്നതിനെക്കുറിച്ചൊന്നും ഭൂരിഭാഗം പേർക്കും അറിവില്ല. ജ്വല്ലറികളിൽ നിന്നും മറ്റും വാങ്ങുമ്പോൾ വിൽപനക്കാർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കുകയാണ് ഏകവഴി. മാത്രമല്ല, വിൽപന സമയത്താണ് പലരും സ്വർണ്ണത്തിന്റെ ക്വാളിറ്റിയെക്കുറിച്ചും, ഒറിജിനലാണോ എന്നതിനെക്കുറിച്ചൊക്കെ അറിയുന്നതും. മറ്റ് മേഖലകളിലെന്ന പോലെ സ്വർണ വ്യാപാര മേഖലയിൽ തട്ടിപ്പുകൾ കൂടിയതോടെയാണ് സർക്കാർ എച്ച് യുഐഡി പദ്ധതി അവതരിപ്പിച്ചത്. സ്വർണത്തിനു യുണിക് സംവിധാനങ്ങൾ വരുന്നതോടെ  മൊബൈൽ ആപ്പ് വഴി തന്നെ ഉപയോക്താക്കൾക്ക് സ്വർണ്ണത്തിന്റെ ആധികാരികതയെക്കുറിച്ചുള്ള കാര്യങ്ങൾ മനസിലാക്കാം.

ALSO READ: 'പണക്കിലുക്കം' കൂടുതൽ എവിടെ? ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ, ആദ്യ അഞ്ചിൽ ഇന്ത്യയും

ഹാൾമാർക്കിംഗ്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അനുസരിച്ച്, ഹാൾമാർക്കിംഗ് എന്നാൽ സ്വർണം പോലെയുള്ള വിലയേറിയ ലോഹങ്ങളിലെ ആനുപാതികമായ ഉള്ളടക്കത്തിന്റെ കൃത്യമായ നിർണ്ണയവും ഔദ്യോഗിക റെക്കോർഡിംഗുമാണ്. സ്വർണം പോലുള്ള വിലകൂടിയ ലോഹങ്ങളുടെ  പരിശുദ്ധി ഉറപ്പുനൽകാൻ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഔദ്യോഗിക അടയാളങ്ങളാണ് ഹാൾമാർക്കുകൾ. ഇന്ത്യയിൽ സ്വർണവും വെള്ളിയും ഹാൾമാർക്കിംഗ് പരിധിയിലാണ്.

2018ലെ ബിഐഎസ് ചട്ടങ്ങളിലെ 49-ാം വകുപ്പ് അനുസരിച്ച്, ഉപഭോക്താവ് വാങ്ങുന്ന ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾക്ക് ആഭരണങ്ങളിൽ രേഖപ്പെടുത്തിയതിനേക്കാൾ പരിശുദ്ധി കുറവാണെന്ന് കണ്ടെത്തിയാൽ, ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. വിൽപ്പനക്കാരൻ നഷ്ടപരിഹാരം നൽകേണ്ടതുണ്ട് എന്ന് ചുരുക്കം. ബിസ് കെയർ ആപ്പിലെ 'വെരിഫൈ എച്ച് യുഐഡി' ഓപ്ഷൻ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് തങ്ങളുടെ പക്കലുള്ള ഹാൾമാർക്ക് ചെയ്ത ലോഹത്തിന്റെ മൂല്യം മനസിലാക്കാൻ സാധിക്കും.

ALSO READ: ഇന്ത്യൻ തീരം വിട്ടത് 85,000 കോടിയുടെ മൊബൈൽ ഫോണുകള്‍; റെക്കോർഡിട്ട് സ്മാർട്ട്ഫോൺ കയറ്റുമതി

2021 ജൂലൈ ഒന്ന് മുതലാണ് ആറക്ക എച്ച് യുഐഡി അവതരിപ്പിച്ചത്. ആൻഡ്രോയിഡ് ഫോണിലും ഐഒസിലും ലഭ്യമായ ബിഐഎസ് കെയർ വെരിഫൈ എച്ച്യുഐഡി ഉപയോഗിച്ച് ഒരു ഉപഭോക്താവിന് ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ പരിശോധിക്കാം. ഇത് പ്രകാരം ഹാൾമാർക്ക് ചെയ്ത ജ്വല്ലറിയുടെ വിവരങ്ങൾ, രജിസ്ട്രേഷൻ നമ്പർ, പരിശുദ്ധി, തരം എന്നിവ പരിശോധിച്ച് ഹാൾമാർക്കിംഗ് സെന്ററിന്റെ വിശദാംശങ്ങളും ലഭ്യമാകും. ഒരു സാധാരണ ഉപഭോക്താവിന് ബിഐഎസ് അംഗീകൃത അസ്സയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകളിൽ  സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കാം.

ഗോൾഡ് പ്യൂരിറ്റി ടെസ്റ്റ് ചാർജുകൾ

നാല് സ്വർണാഭരണങ്ങൾ പരിശോധിക്കുന്നതിന് 200 രൂപയാണ് ഈടാക്കുന്നത്. അഞ്ചോ അതിലധികമോ ഉരുപ്പടികളുണ്ടെങ്കിൽ ഒന്നിന് 45 രൂപയാണ് നൽകേണ്ടിവരിക. കൂടുതൽ വിവരങ്ങൾ ബിഐഎസ് അംഗീകൃത എഎച്ച് സെന്ററുകളുടെ ലിസ്റ്റ് ബിഐഎസ് വെബ്‌സൈറ്റായ www.bis.gov.in-Â ഹാൾമാർക്കിംഗ് ടാബിന് കീഴിൽ ലഭ്യമാണ്.

ALSO READ : ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ; 40,920 കോടി കടമെടുത്ത് മുകേഷ് അംബാനി

ഹാൾമാർക്കിംഗ് സെന്ററുകൾ ഉപഭോക്താവിന്റെ പഴയ സ്വർണ്ണാഭരണങ്ങളും പുരാവസ്തുക്കളും പരിശോധിക്കുന്നതിന് ചില മാർഗ്ഗനിർദ്ദേശങ്ങളുമുണ്ട്. ഉപഭോക്താക്കൾക്ക് ബിഐഎസ് അംഗീകൃത എഎച്ച്സിയിൽ പരിശോധനയ്ക്കായി ഒന്നോ അതിലധികമോ ആഭരണങ്ങൾ കൊണ്ടുവരാവുന്നതാണ്. ഉപഭോക്താവ് കൊണ്ടുവരുന്ന ആഭരണങ്ങൾ ഉപഭോക്താവിന്റെ സാന്നിധ്യത്തിൽ തൂക്കിനോക്കേണ്ടതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios