Asianet News MalayalamAsianet News Malayalam

ബ്രീഫ്കേസിൽ നിന്ന് ചുവപ്പ് തുണിയിലേക്ക്; അവസാന 10 ബജറ്റുകളിലെ പ്രധാന പ്രഖ്യാപനങ്ങൾ

മോദി സർക്കാർ അധികാരമേറ്റ ശേഷം അവതരിക്കപ്പെട്ട 10 ബജറ്റുകളിൽ എന്തായിരുന്നു? പേപ്പർ രഹിത ബജറ്റിലേക്ക് എത്തിയ യാത്ര ഇതാണ് 

Key Highlights Of Last 10 Budgets Presented In Modi Regime
Author
First Published Jan 29, 2024, 4:00 PM IST

മോദി സർക്കാർ ഭരണത്തിൽ വന്നശേഷം 10  ബജറ്റ് അവതാരങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. അവസാന 10 ബജറ്റുകളുടെ പ്രധാന പ്രഖ്യാപനങ്ങൾ പരിശോധിക്കാം. 

യൂണിയൻ ബജറ്റ് 2023-24

സ്വാതന്ത്ര്യം നേടി 75 -ാം വാർഷികം ആഘോഷിക്കുന്ന 2023 ൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച  കേന്ദ്ര ബജറ്റ്  അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ പ്രിന്റായാണ് വിശേഷിപ്പിച്ചത്. സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റാണ് ഇതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ആരംഭിക്കുമ്പോള്‍ പറഞ്ഞത്. വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ ഏഴ്  വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്.  2023-24 സാമ്പത്തിക വർഷത്തിൽ 45,03,097 കോടി രൂപ ചെലവഴിക്കാനാണ് നിർദേശിച്ചിരുന്നത്.  റവന്യൂ ചെലവ് 35,02,136 കോടി രൂപയാണ്. 

യൂണിയൻ ബജറ്റ് 2022-23

2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് 2022 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളർച്ച, ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 39.45 ലക്ഷം കോടി രൂപയാണ് മൊത്തം ചെലവ്.

യൂണിയൻ ബജറ്റ് 2019-20

2019-20 ലെ ബജറ്റ് സാമ്പത്തിക വികസനം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക നീതി എന്നിവയ്ക്ക് ഊന്നൽ നൽകിയ ബജറ്റായിരുന്നു. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി നിലവിലുള്ള കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചു, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ലഘു വ്യാപാരി മാൻ-ധൻ തുടങ്ങിയ പദ്ധതികൾ അവതരിപ്പിച്ചു. 27.86 ലക്ഷം കോടി രൂപയായിരുന്നു സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്.

യൂണിയൻ ബജറ്റ് 2018-19

2018-19 ലെ ബജറ്റ് ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള വർധിച്ച ചെലവിലൂടെ കാർഷിക ദുരിതം പരിഹരിക്കാൻ ലക്ഷ്യമിടുന്നതായിരുന്നു. ഉൽപ്പാദനച്ചെലവിൻ്റെ 1.5 മടങ്ങ് വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) നിർദ്ദേശിക്കപ്പെട്ടു, ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 3.3 ശതമാനമായി നിശ്ചയിച്ചു.

2017-18 ലെ യൂണിയൻ ബജറ്റ്

2017-18 ലെ ബജറ്റിൽ റെയിൽവേ ബജറ്റ് പൊതുബജറ്റുമായി ലയിപ്പിക്കുന്നതുൾപ്പെടെ കാര്യമായ മാറ്റങ്ങൾ അവതരിപ്പിച്ചു.പരോക്ഷ നികുതി ഘടന ലളിതമാക്കിക്കൊണ്ടാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കാൻ തീരുമാനിച്ചത്. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

2016-17 ലെ യൂണിയൻ ബജറ്റ്

2016-17 ലെ ബജറ്റ് കാർഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനുമുള്ള വിഹിതം വർധിപ്പിച്ച് ഗ്രാമീണ വികസനത്തിന് ഊന്നൽ നൽകി.2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, കള്ളപ്പണം തടയാൻ ആദായ പ്രഖ്യാപന പദ്ധതി അവതരിപ്പിച്ചു. 

2015-16 ലെ യൂണിയൻ ബജറ്റ്

2015-16 ലെ ബജറ്റ് 'മേക്ക് ഇൻ ഇന്ത്യ' എന്നതിലെ ഊന്നൽ നൽകുകയും അടൽ പെൻഷൻ യോജനയും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും അവതരിപ്പിക്കുകയും ചെയ്തു. കോർപ്പറേറ്റ് നികുതി ക്രമേണ കുറയ്ക്കാൻ നിർദ്ദേശിച്ചു, ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 3.9 ശതമാനമായി നിശ്ചയിച്ചു.

2014-15 ലെ യൂണിയൻ ബജറ്റ്

ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ആദ്യ ബജറ്റ് സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കാനും സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനും ഊന്നൽ നൽകി.നിർമ്മാണം, ശുചിത്വം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവ വർദ്ധിപ്പിക്കുന്നതിനായി 'മേക്ക് ഇൻ ഇന്ത്യ,' 'സ്വച്ഛ് ഭാരത് അഭിയാൻ', 'ജൻ ധൻ യോജന' തുടങ്ങിയ സംരംഭങ്ങൾ പ്രഖ്യാപിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios