Asianet News MalayalamAsianet News Malayalam

'ഏറ്റുമാനൂരപ്പനെ' കാത്ത രമണിക്ക് 'ഏറ്റുമാനൂരപ്പന്‍റെ വൈകിയെത്തിയ സമ്മാനം'

  • ഏറ്റുമാനൂരപ്പനെ കാത്ത രമണിക്ക് 'ഏറ്റുമാനൂരപ്പന്‍റെ വൈകിയെത്തിയ സമ്മാനം'
Ettumanoor temple Robbery ramani
Author
First Published Jul 11, 2018, 9:42 PM IST

തിരുവനന്തപുരം: 1981ലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹ മോഷണം തെളിയിക്കാൻ സഹായിച്ച രമണിക്ക് വീടൊരുങ്ങുന്നു.ANOOP തിരുവിതാകൂർ ദേവസ്വം ബോർഡാണ് തിരുവന്തപുരം വെള്ളറടയിൽ രമണിക്ക് വീട് വച്ച് നൽകുന്നത്.

മൂന്നര പതിറ്റാണ്ട് മുൻപുള്ള സംഭവങ്ങൾ മങ്ങാത്ത ഓർമ്മയായി രമണിയുടെ മനസിൽ ഇപ്പോഴുമുണ്ട്. അന്ന് രമണിക്ക് പതിനൊന്ന് വയസ്സ്. മണ്ണെണ്ണ വാങ്ങാൻ ഇരുമ്പ് കടക്കാരന് വിറ്റ നോട്ട് പുസ്തകമാണ് പ്രമാദമായ ഏറ്റുമാനൂർ ക്ഷേത്ര കവർച്ചയിൽ വഴിത്തിരിവായത്. നോട്ടിലെ വിലാസം നോക്കി രമണിയിലേക്കും പിന്നെ ഇരുമ്പ് കടക്കാരനിലേക്കും പൊലീസ് എത്തി. തുടർന്നാണ് മോഷ്ടാക്കളായ സ്റ്റീഫനും ദിലീപും പിടിയിലായത്.

അന്ന് പ്രായപൂര്‍ത്തിയായാല്‍ ജോലിയും മറ്റ് സഹായങ്ങളും ദേവസ്വംബോര്‍ഡ് വാഗ്ദാനം ചെയ്തിരുന്നു.  ഭർത്താവിൻറെ മരണത്തോടെ പ്രവർത്തനം നിലച്ച മില്ലിൽ കഴിയുന്ന രമണിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ദേവസ്വം ബോർഡിൻറെ ഇടപെടൽ.  

​വീടിന് പുറമെ മകന് താൽക്കാലിക ജോലിയും ബോർഡ് വാഗ്ദാനം ചെയ്യുന്നു​. വൈകി കിട്ടിയ സൗഭാഗ്യങ്ങൾ ഏറ്റുമാനൂർ അപ്പന്‍റെ സമ്മാനമാണെന്നാണ് രമണി പറയുന്നത്. അത് ഏറ്റുമാനൂരപ്പനു തന്നെ സമര്‍പ്പിക്കുകയാണെന്നും  രമണി പറയുന്നു.

Follow Us:
Download App:
  • android
  • ios