ദുബൈ: പുതുവര്‍ഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ദുബൈയില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഒഴികെ എല്ലാ പൊതു പാര്‍ക്കിങ് കേന്ദ്രങ്ങളിലും ജനുവരി ഒന്നിന് സൗജന്യ പാര്‍ക്കിങ് അനുവദിച്ചു.

ഷാര്‍ജ നഗരത്തിലും പുതുവത്സര ദിനത്തില്‍ സൗജന്യ പൊതു പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ക്കിങുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ പരസ്യപ്പെടുത്തുന്ന ബോര്‍ഡുകളില്‍ അവസാന ഭാഗത്ത് നീല നിറത്തില്‍ മുന്നറിയിപ്പ് ഉണ്ടെങ്കില്‍ ആ ഭാഗത്ത് പാര്‍ക്കിങ് സൗജന്യമല്ലെന്നും മറ്റ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്നും ഷാര്‍ജ നഗരസഭ അറിയിച്ചു.