മസ്‌കത്ത്: ഒമാനില്‍ ഡിസംബർ മാസത്തിലേക്കുള്ള ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. നവംബർ മാസത്തെ വിലയെ അപേക്ഷിച്ച് എം 95 പെട്രോളിന് ആറ് ഒമാനി ബൈസ വര്‍ധിച്ച് 222 ബൈസയായി. എം 91 പെട്രോള്‍ ലിറ്ററിന് 211 ബൈസയാണ് ഡിസംബറിലെ നിരക്ക്. എട്ട് ബൈസയുടെ വർധനവാണ് ഇതിനുണ്ടായിരിക്കുന്നത്. എന്നാൽ ഡീസല്‍ നിരക്ക് 240 ഒമാനി ബൈസയില്‍ തന്നെ  തുടരും. നാഷനല്‍ സബ്‌സിഡി സിംസ്റ്റം (എന്‍.എസ്.എസ്) വിഭാഗമാണ് നിരക്കുകള്‍ പ്രഖ്യാപിച്ചത്.