Asianet News MalayalamAsianet News Malayalam

കൊവിഡിനെ ചെറുക്കാന്‍ സൗദിയുടെ കൈത്താങ്ങ്; 500 ദശലക്ഷം ഡോളർ സഹായം

എപ്പിഡെമോളജിക്കൽ തയാറെടുപ്പുകൾക്കുള്ള സഖ്യത്തിനാണ് 150 ദശലക്ഷം ഡോളർ. മറ്റൊരു 150 ദശലക്ഷം ഡോളർ വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിന്. അന്താരാഷ്ട്ര തലത്തിലും അതത് രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ആരോഗ്യ സംഘടനകൾക്കും പദ്ധതികൾക്കുമാണ് ബാക്കി 200 ദശലക്ഷം ഡോളർ.

saudi arabia to give 500 million dollar for fight against covid 19
Author
Saudi Arabia, First Published Apr 18, 2020, 1:14 PM IST

റിയാദ്: കൊവിഡ് വ്യാപനം തടയാൻ ലോകത്തിന് 500 ദശലക്ഷം ഡോളർ സഹായം നൽകുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമാണ് സഹായം. ഇത് കൊവിഡിനെ നേരിടാൻ ലോകം നടത്തുന്ന ശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നും ഈ വർഷത്തെ ജി 20 ഉച്ചകേടി അധ്യക്ഷ സ്ഥാനം വഹിക്കുന്ന സൗദി അറേബ്യ വ്യക്തമാക്കി.  

അടിയന്തര സാഹചര്യം നേരിടുന്നതിനും പുതിയ പരിശോധന ഉപകരണങ്ങളും ചികിത്സകളും വാക്സിനുകളും വികസിപ്പിക്കാനും വേണ്ടി വിനിയോഗിക്കാനാണ്  ഈ സഹായം. അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന ആവശ്യങ്ങൾ പരിഗണിച്ചും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നിലവിലെ അവസ്ഥ തരണം ചെയ്യുന്നതിനും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടത്ര ആരോഗ്യസുരക്ഷ ഉപകരണങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണിതെന്നും സൗദി അറേബ്യ വിശദമാക്കി.

കഴിഞ്ഞ മാസം സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന ജി20 ഉച്ചക്കോടിയിൽ കൊവിഡ് മഹാമാരിയെ നേരിടാൻ സഹായം നൽകേണ്ടതിെൻറ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ഉച്ചകോടിയിലെ വാക്ക് പാലിക്കുന്നതിെൻറ ഭാഗംകൂടിയാണ്  അടിയന്തിര സഹായം. എപ്പിഡെമോളജിക്കൽ തയാറെടുപ്പുകൾക്കുള്ള സഖ്യത്തിനാണ് 150 ദശലക്ഷം ഡോളർ. മറ്റൊരു 150 ദശലക്ഷം ഡോളർ വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിന്. അന്താരാഷ്ട്ര തലത്തിലും അതത് രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ആരോഗ്യ സംഘടനകൾക്കും പദ്ധതികൾക്കുമാണ് ബാക്കി 200 ദശലക്ഷം ഡോളർ.
 

Follow Us:
Download App:
  • android
  • ios