ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഹജ്ജ് തീർത്ഥാടനം നടത്തുന്നവർക്കായി സൗജന്യ ഗിഫ്റ്റ് പായ്ക്കുകൾ യൂണിയൻ കോപ്പ് വിതരണം ചെയ്തത്

ഹജ്ജ് തീർഥാടകർക്ക് ആയിരം ഗിഫ്റ്റ് പായ്ക്കുകൾ വിതരണം ചെയ്ത് യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ 'യൂണിയൻ കോപ്പ്'. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഹജ്ജ് തീർത്ഥാടനം നടത്തുന്നവർക്കായി സൗജന്യ ഗിഫ്റ്റ് പായ്ക്കുകൾ യൂണിയൻ കോപ്പ് വിതരണം ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തീർഥാടകർക്ക് യാത്രാ സൗകര്യത്തിനായുള്ള സാമഗ്രികളടങ്ങുന്നതാണ് ഗിഫ്റ്റ് പായ്ക്കുകൾ. മാനുഷിക തത്വങ്ങളുടെ മൂല്യങ്ങൾ കൈമാറുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് യൂണിയൻ കോപ്പ് മേധാവികൾ പറഞ്ഞു. തുടർച്ചയായ നാലാം വർഷമാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യൂണിയൻ കോപ്പ് സൗകര്യങ്ങൾ ഒരുക്കുന്നത്.