റഡാർ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ്‌ വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നത്. 

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന വാക്കാണ് റഡാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു അഭിമുഖത്തിലെ പരാമര്‍ശമാണ് റഡാറിനെ ചര്‍ച്ചയില്‍ നിറച്ചത്. ഒരു ടെലിവിഷന്‍ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്രമോദിയുടെ റഡാര്‍ പരാമര്‍ശം വന്നത്.

മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ബാലാക്കോട്ട് ആക്രമണം മറ്റൊരു ദിവസം നടത്താന്‍ വിദഗ്ധര്‍ ആലോചിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മേഘാവൃതമായ കാലാവസ്ഥയില്‍ ആക്രമണം നടത്തുന്നതാണ് നമുക്ക് ഉചിതമെന്ന അഭിപ്രായം താനാണ് മുന്നോട്ട് വച്ചതെന്നും മോദി ന്യൂസ് നേഷന്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

നല്ല മഴയും വളരെ മേഘാവൃതമായ കാലാസ്ഥയുമായിരുന്നു അന്ന്. അര്‍ധരാത്രി 12 മണിയോടെയാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായത്. മോശം കാലാസ്ഥയായതിനാല്‍ ബാലക്കോട്ട് ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനായിരുന്നു വിദഗ്ധരുടെ ചിന്ത.

എന്നാല്‍, ഈ കാലാവസ്ഥ നമുക്ക് കവചം തീര്‍ക്കുമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. റഡാറുകളില്‍ നിന്ന് കൂടുതല്‍ രക്ഷ തീര്‍ക്കാന്‍ കാലാവസ്ഥ അനുകൂലമാകുമെന്നായിരുന്നു ഞാന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശമെന്നും മോദി അവകാശപ്പെട്ടു.

റഡാറുകളുടെ നിരീക്ഷണത്തില്‍ കാലവസ്ഥയ്ക്ക് ഒരു സ്വദീനവും ഇല്ലെന്നതാണ് ഇതിലെ യാഥാര്‍ത്ഥ്യം എന്നാണ് ശാസ്ത്രം പറയുന്നത്. റേഡിയോ ഡിറ്റെക്ഷൻ ആൻഡ് റേഞ്ചിങ്ങ് എന്നതിന്റെ ചുരുക്കമാണ്‌ റഡാർ. ഇത് പ്രധാനമായും വിമാനം, കപ്പൽ, വാഹനങ്ങൾ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിന്‌ ഉപയോഗിച്ചു വരുന്നു. സൈനികാവശ്യങ്ങൾക്കും, ആഭ്യന്തര, അന്തർദ്ദേശീയ വ്യോമയാനാവശ്യങ്ങൾക്കും അവശ്യം ആവശ്യമായ ഉപകരണമാണ്‌ റഡാർ.

റഡാർ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ്‌ വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നത്. ഒരു വസ്തുവിന്റെ റഡാറിലുള്ള രൂപത്തിനെ റഡാർ ക്രോസ് സെക്ഷൻ എന്നു വിളിക്കുന്നു. അതിനാല്‍ തന്നെ റഡാര്‍ നിരീക്ഷണത്തെ കാലവസ്ഥ സ്വദീനിക്കില്ലെന്ന് വ്യക്തം. 

എന്നാല്‍ മിന്നല്‍ ആക്രമണങ്ങളു, അപ്രതീക്ഷിത ആക്രമണങ്ങളും നടത്തുന്ന സൈന്യം റഡാറുകളെ കബളിപ്പിക്കാനുള്ള അതിലും കൂടിയ സാങ്കേതിക വിദ്യ ഉപയോഗിച്ചേക്കാം എന്നതാണ് സത്യം. അതിനായുള്ള തന്ത്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പ്രപ്തമാണെന്ന വിലയിരുത്തലാണ് ശാസ്ത്രീയമായി സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്.