ഓണ്‍ലൈന്‍ ഷോപ്പിങ് കൊണ്ട് നിങ്ങള്‍ക്കുള്ള നേട്ടങ്ങള്‍!

By Web DeskFirst Published Dec 17, 2016, 1:13 PM IST
Highlights

കറന്‍സിരഹിത സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുകയാണ് ഇന്ത്യ. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ അകലെയാണ്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്ന എത്രപേരുണ്ട്?

വീട്ടിലേക്ക് അത്യാവശ്യം സാധനങ്ങള്‍ വാങ്ങണം. എന്നാല്‍ പഴ്‌സില്‍ അഞ്ചിന്റെ പൈസയില്ല. പിന്നെ എങ്ങനെയാണ് ഇത് സാധ്യമാകുക? ഇവിടെയാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ പ്രസക്‌തി. പഴ്‌സില്‍ പൈസയില്ലെങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാം. സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞ് പൈസയ്‌ക്ക് പകരം നിങ്ങള്‍ കൊടുക്കേണ്ടത് എടിഎം കാര്‍ഡാണ്. രേഖപ്പെടുത്തിയിരിക്കുന്ന തുക ഉറപ്പുവരുത്തിയശേഷം കാര്‍ഡ് സ്വൈപ്പ് ചെയ്യാന്‍ നല്‍കുക. സ്വൈപ്പ് ചെയ്‌തശേഷം എടിഎം പിന്‍ നമ്പര്‍ നിങ്ങള്‍ തന്നെ അടിക്കുക. ഓണ്‍ലൈന്‍ ഇപടാടുകളുടെ വിശദാംശങ്ങള്‍ ഉടന്‍ നിങ്ങളുടെ മൊബൈലില്‍ എസ് എം എസ് ആയി എത്തും.

ഇത്തരത്തില്‍ കൈയില്‍ പൈസയില്ലാതെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാം. പെട്രോള്‍ പമ്പിലും എ ടി എം കാര്‍ഡ് നിങ്ങളെ സഹായിക്കും. ഇനി വീട്ടിലിരുന്ന നല്ല മീനും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും വാങ്ങണോ? ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ കയറി, വാങ്ങേണ്ട സാധനം കാര്‍ട്ടില്‍ ആഡ്(ആഡ് കാര്‍ട്ട്) ചെയ്‌ത് പേമെന്റ് മോഡിലേക്ക്(ബൈ നൗ) പോകുക. അവിടെ കാര്‍ഡ് നമ്പരും കാര്‍ഡിലെ പേരും എക്‌സ്‌പയറി ഡേറ്റും സിവിവി നമ്പരും അടിച്ചുനല്‍കുക. അതിനുശേഷം മൊബൈലില്‍ എസ്എംഎസ് ആയി എത്തുന്ന വണ്‍ ടൈം പാസ്‌വേഡ്(ഒടിപി) അടിച്ചുനല്‍കിയാല്‍ പേമെന്റ് പൂര്‍ണമാകും.
ട്രെയിന്‍-ബസ്-വിമാന ടിക്കറ്റുകളും സിനിമാ ടിക്കറ്റുകളും ഇങ്ങനെ വാങ്ങാനാകും. വൈദ്യുതി, ഫോണ്‍, വെള്ളം എന്നിവയുടെ ബില്‍ അടയ്‌ക്കാനും ക്യൂവില്‍നിന്ന് ബുദ്ധിമുട്ടേണ്ട. ബില്‍ നമ്പരും കണ്‍സ്യൂമര്‍ നമ്പരും രേഖപ്പെടുത്തിയ ശേഷം എടിഎം വിവരങ്ങള്‍ നല്‍കി പണമടയ്‌ക്കാം.

കാര്‍ഡ് ഉപയോഗിക്കാവുന്ന കടകള്‍ എല്ലായിടത്തും ഉണ്ടാകുമോയെന്ന ടെന്‍ഷനൊന്നും വേണ്ട. നമ്മുടെ നാട്ടിലെ ചെറിയ ചെറിയ കടകള്‍ പോലും മെല്ലെ മെല്ലെ ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് നീങ്ങുകയാണ്.

click me!