ചില്ലറക്ഷാമം പരിഹരിക്കാന്‍ സഹകരണബാങ്കിന്റെ മൊബൈല്‍ ആപ്പ്

By Web DeskFirst Published Dec 20, 2016, 1:13 PM IST
Highlights

മലപ്പുറം: ചില്ലറക്ഷാമത്താല്‍ വലഞ്ഞ നാട്ടുകാര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിക്കുകയാണ് മലപ്പുറം ജില്ലയിലെ ഒരു സഹകരണബാങ്ക്. തേഞ്ഞിപ്പാലം സഹകരണ റുറല്‍ ബാങ്ക് തയ്യാറാക്കിയ കോ പൈസ ആപ്‌ളിക്കേഷന്‍ വഴി ഇനി ഇടപാടുകാര്‍ക്ക് നാട്ടിലെവിടെ നിന്നും സാധനങ്ങല്‍ വാങ്ങാം.

തേഞ്ഞിപ്പാലത്തെ ഈ സഹകരണ ബാങ്കില്‍ അകൗണ്ടും ഒരു മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ ആര്‍ക്കും ചില്ലറയില്ലാത്ത കാരണത്താല്‍
സാധനങ്ങള്‍ വാങ്ങാതിരിക്കേണ്ട കാര്യമില്ല. തേഞ്ഞിപ്പാലത്തേയും തൊട്ടടുത്ത പഞ്ചായത്തുകളിലെയും പച്ചക്കറികടകളിലോ, മല്‍സ്യമാര്‍ക്കറ്റിലോ പലചരക്ക് കടകളിലോ ഏവിടെ നിന്നു വേണമെങ്കിലും വേണ്ടതെന്തും വാങ്ങാം. സഹകരണബാങ്ക് തയ്യാറാക്കിയ കോ പൈസ എന്ന ആപ്പ് ഗുഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. സ്മാര്‍്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് പാസ്‌വേര്‍ഡ് നല്‍കിയും സംവിധാനം ഉപയോഗിക്കാം.
കടകളിലും ഓട്ടോറിക്ഷകളിലും ബാങ്ക് പതിച്ചിട്ടുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറാം. സ്‌കാന്‍ ചെയുമ്പോള്‍ തന്നെ കടയുടമയുടെ അകൗണ്ടിലേക്ക് പണം നല്കാനുള്ള ഓപ്ഷന്‍ തുറന്നു വരും. പണം കൈമാറിയാല്‍ രണ്ടു പേരുടെയും മൊബൈലില്‍ വിവരവുമെത്തും.

ദിവസം 10000 രുപയുടെ ഇടപാടുകള്‍ വരെ ഈ ആപ്പ് ഉപയോഗിച്ച് നടത്താനാവും തേഞ്ഞിപ്പാലത്തിന് പുറമേ തൊട്ടടുത്ത പഞ്ചായത്തുകളായ  ചേലമ്പ്ര, പള്ളിക്കല്‍, പെരുവള്ളുര്‍, മുന്നിയുര്‍, വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകളിലും കോപൈസ ആപ്പിന്റ സേവനം ഇപ്പോള്‍ ലഭ്യമാണ്.

click me!