IPL 2022 : നഷ്ടമായത് മൂന്ന് വിക്കറ്റ് മാത്രം, നേടിയത് 149 റണ്‍സും; മോശം റെക്കോര്‍ഡ് പട്ടികയില്‍ കാപിറ്റല്‍സ്

By Web TeamFirst Published Apr 7, 2022, 11:54 PM IST
Highlights

2012ല്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയിരുന്നു. ഡല്‍ഹി കാപിറ്റല്‍സായിരുന്നു എതിരാളി. രണ്ട് മത്സരത്തിലും ആദ്യം ബാറ്റ് ചെയ്ത ടീം തോല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഡല്‍ഹി കാപിറ്റല്‍സും.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപിറ്റല്‍സിന് വിലയ സ്‌കോറൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. 61 റണ്‍സ് നേടിയ പൃഥ്വി ഷായുടെ (Prithvi Shaw) കരുത്തില്‍ 149 റണ്‍സാണ് ഡല്‍ഹി നേടിയത്. റിഷഭ് പന്ത് (36 പന്തില്‍ 39), സര്‍ഫറാസ് ഖാന്‍ (28 ന്തില്‍ 36) എന്നിവര്‍ക്ക് വേണ്ടത്ര വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

എന്നാല്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് അവര്‍ക്ക് നഷ്ടമായത്. ഇതോടെ മോശം ഐപിഎല്‍ റെക്കോര്‍ഡിന്റെ പട്ടികയിലും ഡല്‍ഹിക്ക് ഒരിടം കിട്ടി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടമായ ശേഷം ഒരു ഐപിഎല്‍ ടീം സ്വന്തമാക്കുന്ന മൂന്നാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മുമ്പ് ഇത്തരത്തില്‍ രണ്ട് തവണ സംഭവിച്ചിട്ടുണ്ട്. 2019ല്‍ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചിരുന്നത്. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു എതിരാളി. 

2012ല്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയിരുന്നു. ഡല്‍ഹി കാപിറ്റല്‍സായിരുന്നു എതിരാളി. രണ്ട് മത്സരത്തിലും ആദ്യം ബാറ്റ് ചെയ്ത ടീം തോല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഡല്‍ഹി കാപിറ്റല്‍സും. 2009ല്‍ ബ്ലോഫോണ്ടെയ്‌നില്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയിരുന്നു. അന്ന് രാജസ്ഥാനെതിരെ ടീം ജയിക്കുകയും ചെയ്തു. ഐപിഎല്ലില്‍ 150 താഴെയുള്ള സ്‌കോര്‍ ഒരിക്കല്‍ പോലും ഡല്‍ഹിക്ക് പ്രതിരോധിക്കാനിയില്ലെന്നുള്ളതും പ്രത്യേകതയാണ്. 

ഇന്ന് ആറ് വിക്കറ്റിനാണ് ലഖ്‌നൗ ജയിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ ലഖ്‌നൗ മറികടന്നു. 52 പന്തില്‍ 80 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് ലഖ്‌നൗവിന്റെ വിജയശില്‍പി. കെ എല്‍ രാഹുല്‍ (24), എവിന്‍ ലൂയിസ് (5), ദീപക് ഹൂഡ (11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ക്രുനാല്‍ പാണ്ഡ്യ (19), ആയുഷ് ബദോനി (10) പുറത്താവാതെ നിന്നു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!