ബിസിസിഐ വാര്‍ഷിക കരാറിലും തഴഞ്ഞു, വെറുമൊരു കോമയിട്ട് സഞ്ജു; അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

Published : Jan 16, 2020, 09:27 PM IST
ബിസിസിഐ വാര്‍ഷിക കരാറിലും തഴഞ്ഞു, വെറുമൊരു കോമയിട്ട് സഞ്ജു; അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

Synopsis

ബംഗ്ലാദേശിനും, വെസ്റ്റ് ഇന്‍ഡീസിനുമെതിരെ എട്ടു മത്സരങ്ങളില്‍ റിസര്‍വ് ബെഞ്ചിലിരുന്നശേഷം ശ്രീലങ്കക്കെതിരെ ഒരു ടി20 മത്സരത്തില്‍ മാത്രം അവസരം നല്‍കിയശേഷം സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ വാര്‍ഷിക കരാറിനും ബിസിസിഐ സഞ്ജുവിനെ പരിഗണിച്ചില്ല.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കുള്ള വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ശ്രദ്ധേയമായ അസാന്നിധ്യം മുന്‍ നായകന്‍ എം എസ് ധോണിയുടേതായിരുന്നു. കരാര്‍ കാലാവധിയായ സെപ്റ്റംബര്‍ മുതല്‍ ധോണി ഇന്ത്യക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്തതിനാലാണ് ധോണിയെ കരാറില്‍ നിന്നൊഴിവാക്കിയതെന്നാണ് ബിസിസിഐയുടെ വിശദീകരണം. എന്നാല്‍ കരാറിലേര്‍പ്പെട്ട താരങ്ങളുടെ ലിസ്റ്റില്‍ മലയാളികള്‍ തെരഞ്ഞത് സഞ്ജു സാംസണിന്റെ പേരായിരുന്നു.

ബംഗ്ലാദേശിനും, വെസ്റ്റ് ഇന്‍ഡീസിനുമെതിരെ എട്ടു മത്സരങ്ങളില്‍ റിസര്‍വ് ബെഞ്ചിലിരുന്നശേഷം ശ്രീലങ്കക്കെതിരെ ഒരു ടി20 മത്സരത്തില്‍ മാത്രം അവസരം നല്‍കിയശേഷം സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ വാര്‍ഷിക കരാറിനും ബിസിസിഐ സഞ്ജുവിനെ പരിഗണിച്ചില്ല. നിലവില്‍ ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമില്‍ അംഗമാണ് സഞ്ജു.

എന്നാല്‍ ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജുവിന്റെ ഒരു ട്വീറ്റ് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. വെറുതെ ഒരു കോമ മാത്രമായിരുന്നു സഞ്ജു ട്വീറ്റ് ചെയ്തത്.  എന്നാല്‍ ഇതിന് പല വ്യാഖ്യാനങ്ങളാണ് ആരാധകര്‍ നല്‍കുന്നത്. പ്രതീക്ഷ കൈവിടരുതെന്നും ലക്ഷ്യത്തിന് അടുത്താണെന്ന് തിരിച്ചറിയണമെന്നും ഒരു ആരാധകന്‍ പ്രതികരിച്ചപ്പോള്‍ എന്തായാലും കോമയല്ലെ, ഫുള്‍ സ്റ്റോപ്പ് അല്ലല്ലോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂപ്പര്‍ ജയന്‍റായി മിച്ചല്‍ മാര്‍ഷ്, 38 പന്തില്‍ 90, ചെന്നൈയെ വീഴ്ത്തി ലക്നൗ, സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഇരുട്ടടി
തകർത്താടി കാര്‍ത്തിക് ശര്‍മ, നിരാശപ്പെടുത്തി സഞ്ജുവും റുതുരാജും, ലക്നൗവിനെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍