
ബര്‍മിംഗ്ഹാം: ലോകകപ്പ് സെമി ഫൈനല്‍ ചിത്രം ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഓസ്ട്രേലിയ തോല്‍ക്കാതിരുന്നാല്‍ പോയന്റ് പട്ടികയില്‍ ഇന്ത്യ തന്നെയാവും രണ്ടാം സ്ഥാനക്കാര്‍. ഇതോടെ സെമിയില്‍ ഇന്ത്യക്ക് എതിരാളികളായി എത്തുക പോയന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ആവും. ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ദക്ഷിണാഫ്രിക്കയോട് ഓസീസ് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരാവുകയും ന്യൂസിലന്‍ഡ് ഇന്ത്യയുടെ സെമി എതിരാളികളാവുകയും ചെയ്യും.
നിലവിലെ ഫോമില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോയ് തോല്‍ക്കാനുള്ള സാധ്യത വിരളമാണെന്നിരിക്കെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ച് സെമി ഉറപ്പിച്ചശേഷം മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ സെമിയല്‍ ഇന്ത്യ വരട്ടെ എന്ന് വെല്ലുവിളിച്ച് ട്വീറ്റിട്ടു. എന്നാല്‍ ഇതിന് മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍ കൂട്ടത്തോടെ രംഗത്തെത്തി.
ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാന് പണികൊടുക്കാന്‍ മന:പൂര്‍വം ഇന്ത്യ തോറ്റുകൊടുക്കയായിരുന്നുവെന്നും സെമിയില്‍ ഇന്ത്യയുടെ യഥാര്‍ഥ കളി കാണാമെന്നുമാണ് ആരാധകര്‍ പറയുന്നത്.