ഡിആര്‍എസിനും അബദ്ധം പറ്റി? രോഹിത് ശര്‍മ്മയുടെ ഔട്ടില്‍ വിവാദം പുകയുന്നു

Published : Jun 27, 2019, 03:48 PM ISTUpdated : Jun 27, 2019, 03:53 PM IST
ഡിആര്‍എസിനും അബദ്ധം പറ്റി? രോഹിത് ശര്‍മ്മയുടെ ഔട്ടില്‍ വിവാദം പുകയുന്നു

Synopsis

പന്ത് ബാറ്റിലാണോ പാഡിലാണോ കൊണ്ടത് എന്ന് അള്‍ട്രാ എഡ്‌ജില്‍ വ്യക്തമായിരുന്നില്ല.

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ പുറത്തായത് 'വിവാദ ഔട്ടില്‍'. കെമര്‍ റോച്ച് എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിലാണ് രോഹിത് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപിന്‍റെ കൈകളില്‍ അവസാനിച്ചത്. പുറത്താകുമ്പോള്‍ 23 പന്തില്‍ 18 റണ്‍സാണ് ഹിറ്റ്‌മാന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്.

ഹോപ് പന്ത് മനോഹരമായി കൈക്കലാക്കിയെങ്കിലും ഫീല്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചില്ല. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഡിആര്‍എസ് ആവശ്യപ്പെട്ടു. അള്‍ട്രാ എഡ്‌ജില്‍ പന്ത് ഉരസിയതായി തെളിഞ്ഞെങ്കിലും ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. അത്ഭുതത്തോടെയാണ് രോഹിത് മൂന്നാം അംപയറുടെ തീരുമാനത്തോട് പ്രതികരിച്ചത്. 
 

വിവാദ വിക്കറ്റ് കാണാന്‍ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ