വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍

First Published Jul 20, 2018, 8:50 PM IST
Highlights
  • അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു
  • പെണ്‍കുട്ടികള്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവര്‍

തൃശ്ശൂര്‍: സീരിയല്‍ അഭിനേതാക്കള്‍ അടക്കമുള്ളവരെ വച്ച് വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.  രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് വ്യാഴാഴ്ച വൈകീട്ട് റെയ്ഡ് നടത്തി സംഘത്തെ പിടികൂടിയത്. നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി, പീച്ചി സ്വദേശി ഹരിപ്രസാദ്, പെരുമ്പിലാവ് സ്വദേശി ധനേഷ് എന്നിവരും തിരുവനന്തപുരം, ഷൊര്‍ണൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ്.

പൂങ്കുന്നത്ത് ഉദയനഗര്‍ അവന്യൂ റോഡിലെ ഇരുനിലവീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഒരുമാസംമുമ്പാണ് ഇവര്‍ ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. ജോലിയുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. സീരിയല്‍, സിനിമാ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്ത പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇവിടെ എത്തിച്ചിരുന്നത്. എന്നാല്‍, ആളുകളുടെ വരവും പോക്കും നാട്ടുകാരില്‍ സംശയമുണ്ടാക്കി. ഇതോടെയാണ് ഇവര്‍ പോലീസില്‍ പരാതിപ്പെട്ടത്.

ഇപ്പോള്‍ അറസ്റ്റിലായ നടത്തിപ്പുകാരിയായ സ്ത്രീയെ പെണ്‍വാണിഭക്കേസില്‍ മുമ്പ് മണ്ണുത്തി, നെടുപുഴ എന്നിവിടങ്ങളിലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഓരോ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷവും പഴയ പ്രവര്‍ത്തനംതന്നെയാണ് ഇവര്‍ ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.

click me!