വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുന്നു; കളം പിടിച്ച് കോണ്‍ഗ്രസ്; വന്‍ തിരിച്ചുവരവ്

By Web TeamFirst Published Dec 11, 2018, 8:57 AM IST
Highlights

രാവിടെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയെന്നാണ് സൂചനകള്‍. രാജസ്ഥാനില്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്

ജയ്പൂര്‍: രാജ്യം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയെന്നാണ് സൂചനകള്‍.

രാജസ്ഥാനില്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഒരിക്കല്‍ പോലും ബിജെപിയെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ ഇരട്ടിയിലധികം സീറ്റുകളില്‍ ലീഡ് നേടിയാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഏകദേശം വിജയം ഉറപ്പിച്ച ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യത്തെ ഫലങ്ങളില്‍ നേരിയ മുന്നേറ്റം ബിജെപിക്ക് ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം പിടിച്ച് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡും സ്വന്തമാക്കി.

തെലങ്കാനയില്‍ പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ടിആര്‍എസിനെ പിന്നിലാക്കി മഹാകൂട്ടമി മുന്നേറ്റം തുടരുകയാണ്. മിസോറാമിലും കോണ്‍ഗ്രസാണ് മുന്നില്‍. ഛത്തീസ്ഗഡില്‍ മാറിമാറി വന്ന ലീഡിന് ശേഷം ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം നടത്തുകയാണ്. 

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം - LIVE BLOG

click me!